മമ്മൂക്ക ഇതെവിടെ പോയതാണ്! 80 കളിലെ താരങ്ങളിൽ മമ്മൂക്ക മാത്രമില്ല, മെഗാസ്റ്റാറിനെ തേടി ആരാധകര്‍

സ്‌കൂള്‍ ഗെറ്റ് ടുഗദറിനെക്കാള്‍ മനോഹരമായി എണ്‍പതുകളിലെ താരങ്ങള്‍ അവരുടെ ഗെറ്റ് ടുഗദര്‍ ആഘോഷിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ഈ സംഘമം ഓരോ പ്രാവിശ്യവും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇത്തവണ ചെന്നൈയില്‍ നിന്നുമായിരുന്നു താരങ്ങള്‍ ഒത്തു കൂടിയത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങളും ചടങ്ങിലുണ്ടായിരുന്നു.

എണ്‍പതുകളിലെ എല്ലാ താരങ്ങളും തന്നെ സംഘമത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചിലര്‍ ഷൂട്ടിംഗ് തിരക്കുകള്‍ കാരണമായിരുന്നു എത്താതിരുന്നത്. എങ്കിലും ഒരാളുടെ കുറവാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാറാണ് അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായത്. മമ്മൂക്ക വരാത്തതെന്താണെന്ന് ചോദിച്ച് ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.

ക്ലാസ് ഓഫ് 80

ക്ലാസ് ഓഫ് 80

1980 കളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരുന്ന താരങ്ങളുടെ സൗഹൃദ കൂട്ടായ്മയാണ് ക്ലാസ് ഓഫ് 80. നടി ലിസിയും സുഹാസിനി മണിരത്നവും ചേര്‍ന്നായിരുന്നു ഒരു കൂട്ടായ്മ രൂപീകരിക്കുകയും എല്ലാവര്‍ഷവും ഒത്തു കൂടാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതും. 2009 ലായിരുന്നു ആദ്യമായി താരങ്ങള്‍ റി യൂണിയന്‍ സംഘടിപ്പിക്കുന്നത്. പിന്നീടിങ്ങോട്ട് മുടങ്ങാതെ എല്ലാവര്‍ഷവും റീയൂണിയന്‍ സംഘടിപ്പിച്ച് പോന്നിരുന്നു. ഇത്തവണ ഒന്‍പതാമത്തെ കൂടിച്ചേരലായിരുന്നു നവംബര്‍ പത്തിന് ചെന്നൈയില്‍ വെച്ച് നടന്നത്.

32 അംഗങ്ങള്‍

32 അംഗങ്ങള്‍

മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളില്‍ നിന്നുമായി 32 അംഗങ്ങളാണ് ക്ലാസ് ഓഫ് 80 ക്ലബ്ബില്‍ ഉള്ളത്. മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, രേവതി, രാധിക, സുമലത, റഹ്മാന്‍, ജയറാം, തമിഴില്‍ നിന്നും രജനികാന്ത്, കമല്‍ഹാസന്‍, നാഗര്‍ജുന, കാര്‍ത്തിക്, ഖുശ്ബു, വെങ്കിടേഷ്, ശരത്കുമാര്‍, അര്‍ജുന്‍, അംബരീഷ്, മോഹന്‍, സുരേഷ്, സുമന്‍, ശരത് കുമാര്‍, നരേഷ്, ഭാനുചന്ദര്‍, പ്രതാപ് പോത്തന്‍, മുകേഷ്, ശങ്കര്‍, അംബിക, പൂര്‍ണിമ ഭാഗ്യരാജ്, ശോഭന, രാധ, നാദിയ മൊയ്തു, രമ്യ കൃഷ്ണന്‍, ജാക്കി ഷെറഫ്, തുടങ്ങിയവാണ് റിയൂണിയന്‍ ക്ലബ്ബിലുള്ളത്.

മമ്മൂട്ടി മാത്രമില്ല

മമ്മൂട്ടി മാത്രമില്ല

1980 കളില്‍ മോഹന്‍ലാല്‍, ജയറാം, റഹ്മാന്‍, മമ്മൂട്ടി എന്നിവരായിരുന്നു മലയാള സിനിമയില്‍ നിറഞ്ഞ് നിന്നിരുന്നത്. എന്നിട്ടും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മാത്രം ക്ലാസ് ഓഫ് 80 യില്‍ ഇല്ലെന്നുള്ളതാണ് ആരാധകരെ സംശയത്തിലാക്കിയത്. ഏറ്റമൊടുവില്‍ നടന്ന ഒന്‍പതാമത്തെ കൂടിചേരലിലും മമ്മൂട്ടി എത്താതിരുന്നതാണ് ഇത്തരമൊരു കാര്യം ആരാധകരെ കൊണ്ട് ചോദിക്കാന്‍ ഇടവരുത്തിയത്. കഴിഞ്ഞ ദിവസം ക്ലാസ് ഓഫ് 80 സംഘടിപ്പിച്ച റിയൂണിന്റെ ചിത്രങ്ങള്‍ നടി ശോഭന പങ്കുവെച്ചിരുന്നു. ഇതില്‍ മമ്മൂട്ടി എവിടെ എന്ന് ചോദിച്ച് ആരാധകര്‍ എത്തിയിരുന്നു. 80 കളില്‍ ഞങ്ങളുടെ ഇക്ക ഭരിച്ചിരുന്ന കാലമാണെന്നും അതൊന്നും ആരും മറക്കരുതെന്നും പലരും പറയുന്നു.

തിരക്കുകള്‍ കാരണം മാറിയവര്‍

തിരക്കുകള്‍ കാരണം മാറിയവര്‍

കമല്‍ഹാസന്‍, രജനികാന്ത്, നാഗര്‍ജുന, ചിരഞ്ജീവി എന്നിങ്ങനെ 32 അംഗങ്ങളില്‍ എട്ട് പേര്‍ മാത്രമാണ് ഷൂട്ടിംഗ് തിരക്കുകള്‍ കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നത്. കൂടി ചേരലിനെത്തുമ്പോള്‍ താരങ്ങളെല്ലാവും പ്രത്യേക ഡ്രസ് കോഡും പാലിക്കാറുണ്ട്. ഇത്തവണ വൈറ്റ്, ബ്ലൂ കളറിലെ ഡെനിം വസ്ത്രവും ഡൈമണ്ട്സുമായിരുന്നു തീം. ഈ വസ്ത്രങ്ങള്‍ ഒരുക്കിയത് കൂട്ടത്തിലെ നായികമാര്‍ തന്നെയാണെന്നുള്ളതാണ് ശ്രദ്ധേയം. റിയൂണിയനില്‍ പങ്കെടുക്കാനെത്തിയ 12 നായകന്മാരും വെള്ള ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു ധരിച്ചത്. കൂട്ടത്തില്‍ ഏറ്റവുമധികം തിളങ്ങിയത് മോഹന്‍ലാല്‍ ആണെന്ന് പറയാം.

ആഘോഷ ദിവസം

ആഘോഷ ദിവസം

ആട്ടവും പാട്ടുമെല്ലാം ഉള്‍പ്പെടുത്തി വ്യത്യസ്ത പരിപാടികളോടെ താരങ്ങള്‍ ആ ദിവസം ആഘോഷിക്കുകയാണ് പതിവ്. പ്രത്യേക മത്സരങ്ങളും മത്സരത്തില്‍ ജയിക്കുന്നവര്‍ക്കുള്ള സമ്മാനങ്ങളും ഏര്‍പ്പെടുത്തിയായിരുന്നു ഈ വര്‍ഷത്തെ റിയൂണിയന്‍ നടന്നത്. നടി പൂനം ദില്ലന്‍ റിയൂണിയന്‍ അംഗങ്ങള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഫോണ്‍ കവറുകള്‍ സമ്മാനമായി കൊണ്ടു വന്നിരുന്നു. അംഗങ്ങളുടെ ഫോട്ടോയും പേരും പതിപ്പിച്ച കവര്‍ എല്ലാവര്‍ക്കും സമ്മാനമായി കൊടുക്കുകയും ചെയ്തിരുന്നു. പരിപാടിയുടെ ചിത്രങ്ങള്‍ എല്ലാ ഇന്‍ഡസ്ട്രികളിലും തരംഗമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X