മമ്മൂക്കയ്ക്ക് ഒരു മാറ്റവുമില്ല!! അന്ന് പൃഥ്വി ഇന്ന് ജയ്, രാജയിലെ പാട്ടുകൾ ചർച്ചയാകുന്നു...
മധുരരാജ തിയേറ്ററുകളിൽ വൻ ആഘോഷമാക്കിയിരിക്കുകയാണ്. ഏപ്രിൽ 12 ന് പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ വിജയയാത്ര തുടരുകയാണ്. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മമ്മൂട്ടി ചിത്രമായിരുന്നു മധുരരാജ. പ്രേക്ഷകരുടെ ആകാംക്ഷയ്ക്കും പ്രതീക്ഷയ്ക്കും ഒരു കോട്ടവും തെറ്റിക്കാതെയായിരുന്നു മധുരരാജ തിയേറ്ററുകളിൽ എത്തിയത്.

ഉദയകൃഷ്ണയുടെ തിരക്കഥയിൽ 2010 ൽ വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയായിരുന്നു രാജ സീരിസിലെ ആദ്യ ചിത്രം. ഇത് തിയേറ്ററുകളിൽ സൂപ്പർ തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. പിന്നീട് 9 വർഷങ്ങൾ ശേഷമാണ് മധുരരാജ എത്തുന്നത്. തിയേറ്ററുകളിൽ ചിത്രം സൂപ്പർ ഹിറ്റായി ഓടുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ചിത്രത്തിലെ കല്യാണ പാട്ടാണ്.

കല്യാണം പാട്ട്
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മധുരരാജയിലെ കല്യാണ പാട്ടാണ്. കണ്ടില്ലേ കണ്ടില്ലേ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുന്നത്. വിജയ രാഘവൻ , വിനയ പ്രസാദിന്റെ കല്യാണത്തിന്റെ പശ്ചാത്തലത്തിലാണ് പാട്ട് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായി നിൽക്കുകയാണ്.

പൃഥ്വിയുടെ കല്യാണ പാട്ട്
രാജ സീരിസിലെ ആദ്യ ചിത്രമാണ് പോക്കിരി രാജ പോക്കിരി രാജയിലെ കണ്ടില്ലേ കണ്ടില്ലേ എന്ന തുടങ്ങുന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു. സിനിമ പുറത്തിറങ്ങി നാളുകൾ കഴിഞ്ഞിട്ടും ഇന്നും ഈ ഗാനം സോഷ്യൽ മീഡിയയിലും സമൂഹ മാധ്യമങ്ങളിലും ട്രെന്റിങ്ങാണ്. രാജയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ പോക്കിരി രാജയിലെ പാട്ട് വീണ്ടും ട്രെന്റിങ്ങാവുകയാണ്. പൃഥ്വിയുടേയും ശ്രിയയുടേയും വിവാഹ പശ്ചാത്തലത്തിലാണ് ഈ ഗാനം പുറത്തു വരുന്നത്.

അന്ന് കേട്ടില്ലേ ഇന്ന് കണ്ടില്ലേ
വിവാഹ പശ്ചാത്തലത്തിലാണ് രാജയിലെ രണ്ട് പാട്ടുകളും പുറത്തിറങ്ങിയത്. പോക്കിരി രാജയിൽ കേട്ടില്ലേ കേട്ടില്ലേ എന്ന് ആയിരുന്നെങ്കിൽ ഇന്ന് മധുരരാജയിൽ കണ്ടില്ലേ കണ്ടില്ലേ എന്നാണ് പാട്ടിന്റെ വരികൾ. കൈതപ്രത്തിന്റെ വരികൾക്ക് ജാസി ഗിഫ്റ്റായിരുന്നു സംഗീതം നൽകിയത്. എന്നാൽ മധുരരാജയിൽ മുരുകൻ കാട്ടക്കടയുടെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയിരിക്കുന്നത്. അൻവർ സാദത്തും ദിവ്യ മേനോനും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്.

മധുരരാജയുടെ മൂന്നാം ഭാഗം
മധുരരാജ സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ വിജയം നേടുമ്പോൾ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനു വേണ്ടിയാണ്. മിനിസ്റ്റർ രാജയെ കുറിച്ചുളള ചർച്ചകൾ സിനിമ ഗ്രൂപ്പുകളിലും മറ്റും ട്രെന്റിങ്ങായി നടക്കുകയാണ്. എന്നാൽ ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.


Click it and Unblock the Notifications