ഇക്കയല്ല ഏട്ടൻ തന്നെ താരം!!! മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്കില്‍ സീറോ!!! ആര്‍ക്കും വേണ്ട???
ട്രെയിലറിലും പോസ്റ്ററിലും മറ്റ് താരങ്ങള്‍ എല്ലാം ഉള്ളപ്പോഴാണ് മമ്മൂട്ടിയെ മാത്രം ഒഴിവാക്കി നിറുത്തിയിരിക്കുന്നത്.
മലയാളത്തിന്റെ മെഗസ്റ്റാര്‍ മമ്മൂട്ടി ദ ഗ്രേറ്റ് ഫാദറിന്റെ വിജയത്തോടെ കേരളത്തിലും ഗംഭീരമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. കേരളത്തിന് പുറത്ത് നിന്ന് ഗ്രേറ്റ് ഫാദറിന് ഗംഭീര വിജയം നേടിയെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.
മോഹന്‍ലാലിന് പിന്നാലെ മലയാളത്തിന് പുറത്തേക്കും ചുവട് ഉറപ്പിക്കാന്‍ ശ്രമിക്കുന്ന മമ്മൂട്ടിക്ക് പക്ഷെ തിരിച്ചടിയാണ് ലഭിക്കുന്നത്. മലയാളത്തില്‍ ശരാശരിയ്ക്കും മുകളില്‍ വിജയം നേടിയ പുതിയ നിയമം എന്ന മമ്മൂട്ടി ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റി എത്തിയപ്പോള്‍ ട്രെയിലറിലോ പോസ്റ്ററിലോ മമ്മൂട്ടിയില്ല. തെലുങ്കിന് മമ്മൂട്ടിയെ വേണ്ട എന്നൊരു ധ്വനിയാണ് ഇത് നല്‍കുന്നത്.

എകെ സാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഒരു മമ്മൂട്ടി ചിത്രമായിരുന്നു. എന്നിരിക്കലും സ്ത്രീ പക്ഷ സ്വഭാവമുള്ള ചിത്രത്തില്‍ നയന്‍താര വളരെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റി എത്തിയപ്പോള്‍ മമ്മൂട്ടിക്ക് പകരം നയന്‍താര ചിത്രം എന്ന നിലയിലാണ് എത്തുന്നത്.

മനമന്ത (വിസ്മയം), ജനത ഗാരേജ് എന്നീ ചിത്രങ്ങളോടെ തെലുങ്കില്‍ വ്യക്തമായ ഒരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുക്കാന്‍ മോഹന്‍ലാലിന് സാധിച്ചു. തെലുങ്കിലേക്ക് മൊഴിമാറ്റി എത്തിയ പുലിമുരുകനും തെലുങ്കില്‍ മികച്ച സ്വീകരണമായിരുന്നു.

മലയാളത്തിലേക്ക് തെലുങ്ക് ചിത്രങ്ങള്‍ മൊഴിമാറ്റി എത്തുന്നത് പുതിയ സംഭവുമല്ല. അല്ലു അര്‍ജുനും റാം ചരണ്‍ തേജയുമൊക്കെ മലയാളികള്‍ക്ക് പരിചിതരായതും ഇങ്ങനെ തന്നെ. മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് തെലുങ്കില്‍ സ്വാകാര്യത ലഭിച്ചതോടെയാണ് മലയാള ചിത്രങ്ങള്‍ മൊഴിമാറ്റി അവിടെ പ്രദര്‍ശിപ്പിക്കാനാരംഭിച്ചത്.

1992ല്‍ സ്വാതി കിരണം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം പിന്നീട് തെലുങ്ക് ചിത്രങ്ങള്‍ മമ്മൂട്ടിയെ തേടിയെത്തിയില്ല. മോഹന്‍ലാല്‍ ചിത്രങ്ങള്‍ തെലുങ്കിലും നേട്ടമുണ്ടാക്കാന്‍ തുടങ്ങിയതോടെയാണ് മമ്മൂട്ടി ചിത്രവും മൊഴിമാറ്റി റിലീസ് ചെയ്യുന്നത്.

മലയാളത്തില്‍ മമ്മൂട്ടി മെഗാസ്റ്റാറാണെങ്കിലും തെലുങ്കില്‍ താരം നയന്‍താര തന്നെയാണ്. പുതിയ നിയമം എന്ന മമ്മൂട്ടി ചിത്രത്തെ തെലുങ്കിലേക്ക് എത്തിക്കുമ്പോള്‍ അവര്‍ പ്രാമുഖ്യം നല്‍കുന്നതും മമ്മൂട്ടിക്ക് തന്നെ. നയന്‍താരയുടെ കഥാപാത്രത്തിന്റെ പേരായ വാസുകി എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നതും.

മികച്ച തരിക്കഥയും അവതരണവും ആയിരുന്നിട്ടും ശരാശരിക്ക് മുകളില്‍ വിജയം നേടാന്‍ പുതിയ നിയമത്തിന് കഴിഞ്ഞിരുന്നില്ല. അതിന് കാരണമായി വിമര്‍ശകര്‍ ഉയര്‍ത്തിക്കാണിച്ചതും മമ്മൂട്ടിയെ ആയിരുന്നു. സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തില്‍ മമ്മൂട്ടിയുടെ താരമൂല്യം സംരക്ഷിക്കാനായി നടത്തിയ തിരത്തലുകളാണ് പ്രേക്ഷകര്‍ക്ക് അരോചകമായത്.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിലെ നായികയായിരുന്ന തമന്ന രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ നിസാര രംഗങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു. അതേ അവസ്ഥയാണ് വാസുകിയില്‍ മമ്മൂട്ടിക്കും സംഭവിച്ചിരിക്കുന്നത്. ട്രെയിലറിലോ പോസ്റ്ററിലോ മമ്മൂട്ടി ഇല്ല. മമ്മൂട്ടിയേക്കാള്‍ തെലുങ്കിന് നയന്‍തരയോടാണ് പ്രിയം എന്നാണ് ഇത് വ്യക്തമാക്കുന്നത്.

മോഹന്‍ലാല്‍ ചിത്രങ്ങളായ ലൈല ഓ ലൈല, ഗീതാഞ്ജലി എന്നീ ചിത്രങ്ങള്‍ തമിഴിലേക്ക് മൊഴിമാറ്റി എത്തിയപ്പോള്‍ സംഭവിച്ചതും ഇതേ കാര്യങ്ങള്‍ തന്നെയായിരുന്നു. മോഹന്‍ലാല്‍ പോസ്റ്ററുകളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഒടുവില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ വിജയ് ചിത്രം ജില്ല തമിഴില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

മമ്മൂട്ടിയേക്കാല്‍ തെലുങ്ക് ആരാധകര്‍ക്ക് പ്രിയം മോഹന്‍ലാല്‍ ചിത്രങ്ങളോട് തന്നെ. ജനതഗാരേജിന്റെ വിജയത്തിന് ശേഷം പുലിമുരുകന്‍, ഒപ്പം, റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങള്‍ തെലുങ്കില്‍ മൊഴിമാറ്റി എത്തിയിരുന്നു. എല്ലാ ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു.


Click it and Unblock the Notifications











