For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡാന്‍സിനെ പരിഹസിച്ചവര്‍ക്ക് മമ്മൂട്ടി നല്‍കിയ മാസ് മറുപടി, ക്ലാസ് തന്നെ ഈ ഡയലോഗ്, കാണൂ!

  |

  മലയാള സിനിമയുടെ താരരാജാക്കന്‍മാരിലൊരാളായ മമ്മൂട്ടി എന്നും ഡാന്‍സിന്റെ പേരില്‍ പഴി കേള്‍ക്കാറുണ്ട്. വിമര്‍ശകര്‍ എന്നും അദ്ദേഹത്തെ ആക്രമിക്കാനായി ഉപയോഗിക്കുന്നൊരു കാര്യം കൂടിയാണിത്. അമ്മയുടെ രജത ജൂബിലിയുമായി ബന്ധപ്പെട്ട് നടത്തുന്ന അമ്മമഴവില്ലിന്റെ റിഹേഴ്‌സലിനിടയില്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

  ആയിരം കണ്ണുമായ് മോഹന്‍ലാലും നദിയയുമെത്തി, നീരാളിയുടെ ആദ്യ ടീസര്‍ പൊളിച്ചടുക്കി, കാണൂ!

  അറിയാത്ത പണിക്ക് പോകുന്നതെന്തിനാണ്, എന്തിനാണ് നാണംകെട്ട് ഡാന്‍സ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്, തുടങ്ങി രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനമായിരുന്നു താരത്തിനെ തേടിയെത്തിയത്. നേരത്തെ നിരവധി തവണ ഈ വിഷയത്തില്‍ പഴി കേട്ടതിനാല്‍ ഇത്തവണയും ഇത് മെഗാസ്റ്റാറിനെ ബാധിച്ചില്ല. എന്നാല്‍ വിമര്‍ശകരുടെ വായടിപ്പിക്കുന്ന തരത്തില്‍ കിടിലന്‍ മറുപടി അദ്ദേഹം നല്‍കിയിട്ടുണ്ടെന്നുള്ള വിവരമാണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് അദ്ദേഹത്തിന്റേതെന്ന തരത്തിലുള്ള മറുപടിയും പ്രചരിക്കുന്നത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഡാന്‍സിന്റെ പേരില്‍ ഇത്രയധികം പഴി കേള്‍ക്കേണ്ടി വന്ന മറ്റൊരു താരമുണ്ടോയെന്ന് ചോദിച്ചാല്‍ വിരളമാണ്. അഭിനയത്തിന്റെ കാര്യത്തില്‍ അതുല്യ പ്രതിഭയാണെങ്കിലും നൃത്തത്തിലെ പരിചയമില്ലായ്മ അദ്ദേഹത്തിന് തന്നെ പലപ്പോഴും വിനയായി വന്നിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തെ മനോഹരമായി മേക്കോവര്‍ ചെയ്യാന്‍ സംവിധായകര്‍ക്ക് കൃത്യമായി അറിയാവുന്നതിനാല്‍ ഇത് ഭീകരപ്രശ്‌നമായി വന്നിട്ടില്ല. അമ്മയുടെ പരിപാടിക്കായി നടത്തിയ ഡാന്‍സ് പരിശീലനത്തിലൂടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്.

  നിമിഷനേരം കൊണ്ടാണ് മമ്മൂട്ടിയുടെ ഡാന്‍സ് പ്രാക്ടീസ് വൈറലായത്. ഫാന്‍സ് പേജുകളിലൂടെയും മറ്റുമായി നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതേ സമയം തന്നെ ഇതേക്കുറിച്ച് രൂക്ഷവിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു. നാണമില്ലേ, ഇങ്ങനെ ചെയ്യാന്‍, എന്തിനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്.

  വീഡിയോ വൈറലായതിന് ശേഷമുള്ള പ്രതികരണത്തെക്കുറിച്ച് താരം അറിഞ്ഞിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട് അദ്ദേഹം. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ മറുപടി പ്രചരിക്കുന്നത്. എന്നാല്‍ ഇത് ആരോട്, ഏത് സന്ദര്‍ഭത്തില്‍ പറഞ്ഞതാണെന്ന കാര്യം പുറത്തുവന്നിട്ടില്ല.

  ഡാന്‍സ് ചെയ്യാനാവില്ലെന്ന കാര്യത്തെക്കുറിച്ച് തനിക്ക് കൃത്യമായി അറിയാവുന്നതാണ്. എന്നാല്‍ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ കാര്യം ചെയ്ത് യുവതാരങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മാതൃകയായി അവരെ പ്രോചദിപ്പിക്കുന്നതിന് വേണ്ടിയാണ് താന്‍ ഈ സാഹസത്തിന് തയ്യാറായതെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ശരിയാണെങ്കില്‍ എത്ര മഹത്തായ കാര്യമാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  കളിയാക്കലുകളും ട്രോളുകളും ഭയന്ന് ചെയ്യാനാവില്ലെന്ന് പറഞ്ഞ് ഒരു കാര്യത്തില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ ജീവിതത്തില്‍ തോല്‍വികള്‍ മാത്രമേ ഉണ്ടാവൂ, ഡാന്‍സും പാട്ടുമൊന്നും അറിയാത്ത താന്‍ സ്റ്റേജില്‍ അത് ചെയ്യാന്‍ തയ്യാറാവുമ്പോള്‍ യുവതാരങ്ങള്‍ക്ക് അതൊരു പ്രചോദനമാണ്. വയസ്സായ തനിക്ക് മറ്റുള്ളവര്‍ക്ക് പ്രചോദനമായി നില്‍ക്കാനാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

  തന്റെ കഴിവിനെക്കുറിച്ചും കുറവുകളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കിയ താരമാണ് മമ്മൂട്ടി. ഡാന്‍സിന് പുറമെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്ന കാര്യത്തിലും അദ്ദേഹം വിമര്‍ശിക്കപ്പെട്ടിരുന്നു. ദുല്‍ഖര്‍ അരങ്ങേറുമ്പോള്‍ അദ്ദേഹം ഇക്കാര്യമായിരുന്നു മകനെ ഓര്‍മ്മിപ്പിച്ചത്. മോഹന്‍ലാലിന്റെ സാഹസിക ഭ്രമത്തെക്കുറിച്ച് അറിയാവുന്നതിനാല്‍ പുലിമുരുകന്‍ ചിത്രീകരണത്തിനിടയില്‍ മമ്മൂട്ടി വൈശാഖിനോട് ഇക്കാര്യം ശ്രദ്ധിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

  അമ്മയുടെ നേതൃത്വത്തില്‍ മെയ് ആറിന് നടക്കുന്ന അമ്മമഴവില്ലിന്റെ അവസാന ഘട്ട ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിദ്ദിഖാണ് ഇത്തവണത്തെ പരിപാടി നിയന്ത്രിക്കുന്നത്. ഷൂട്ടിങ്ങിനിടയിലെ തിരക്കുകളെല്ലാം മാറ്റി വെച്ചാണ് താരങ്ങളെല്ലാം എത്തിയത്. റിഹേഴ്‌സല്‍ ക്യാംപിനിടയില്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് മോഹന്‍ലാലും മമ്മൂട്ടിയും ഒപ്പമുണ്ട്. ഇവരോടൊപ്പം സെല്‍ഫിയെടുക്കാനും സൗഹൃദം പുതുക്കാനുമായാണ് യുവതാരങ്ങള്‍ മത്സരിക്കുന്നത്.

  മമ്മൂട്ടിയുടെ റിഹേഴ്‌സല്‍ ഒരുവശത്ത് പുരോഗമിക്കുമ്പോള്‍ മറുവശത്ത് ദുല്‍ഖര്‍ സല്‍മാനും തകൃതിയായ നൃത്ത പരിശീലനത്തിലാണ്. ലൈവ് നൃത്തത്തിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് താരം. ദുല്‍ഖറിനൊപ്പം അമാലും മറിയവും ക്യാംപിലെത്തിയിരുന്നു. മകളെ എടുത്ത നൃത്തം ചെയ്യുന്ന താരപുത്രന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  മമ്മൂട്ടിയുടെ ഡാന്‍സ് പരിശീലനം

  ദുല്‍ഖറിന്‍റെ ഡാന്‍സ്

  ദുല്‍ഖറിന്‍റെ ഡാന്‍സ്

  English summary
  Mammootty's mass dialogue viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X