മെഗാസ്റ്റാറിന്റെ മാസ് എന്‍ട്രി! ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വേദിയെ ഇളക്കി മറിച്ച് മമ്മൂട്ടി! കാണൂ
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഈ വര്‍ഷം തുടക്കം തന്നെ രണ്ട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിരിക്കുകയാണ്. ഇനി മധുരരാജ എന്ന ചിത്രത്തിലൂടെ മറ്റൊരു ഹിറ്റ് സിനിമയുമായി വരാനിരിക്കുകയാണ്. വിഷുവിന് മുന്നോടിയായി ഏപ്രില്‍ പന്ത്രണ്ടിനാണ് മധുരരാജയുടെ റിലീസ്. കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയ നിറയെ മധുരരാജ തരംഗമാണ്.

മധുരരാജയ്‌ക്കൊപ്പം മറ്റൊരു മാസ് എന്‍ട്രി നടത്തുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് 2019 ല്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ മമ്മൂട്ടി വേദിയിലേക്ക് എത്തുന്നതിന്റെ വീഡിയോ ആണ് ഏഷ്യാനെറ്റ് തന്നെ പുറത്ത് വിട്ടിരിക്കുന്നത്. സിനിമയിലെ പോലെ തന്നെ മാസ് എന്ന് പറഞ്ഞാല്‍ അതിലും കിടിലനായിട്ടായിരുന്നു മെഗാസ്റ്റാറിന്റെ വരവ്.
താടിയുടെ കട്ടി കുറച്ച് സ്റ്റൈലിഷ് ഗെറ്റപ്പിലായിരുന്നു മമ്മൂട്ടി വേദിയിലേക്ക് എത്തിയത്. മമ്മൂട്ടി മാത്രമല്ല മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, നിമിഷ സജയന്‍, തുടങ്ങി താരസമ്പന്നമായിരുന്നു അവാര്‍ഡ് വേദി. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന ലൂസിഫറിന്റെ ട്രെയിലര്‍ ഏഷ്യാനെറ്റ്് ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ നിന്നുമായിരുന്നു ലോഞ്ച് ചെയ്തത്.


Click it and Unblock the Notifications