twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെ വഴിയില്‍ തടഞ്ഞ് വെച്ച് ആരാധികമാര്‍! മമ്മൂക്ക ഞെട്ടിച്ചതോ ഇങ്ങനെ.. വീഡിയോ വൈറല്‍! കാണൂ..

    |

    കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ളത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമാണ്. അതില്‍ വനിതാ ആരാധകരും അവരുടെ ഫാന്‍സ് ക്ലബ്ബുകളുമുണ്ട്. സിനിമകളുടെ റിലീസിനാണ് ആരാധകര്‍ ഏറ്റവുമധികം സജീവമാകാറുള്ളത്. അതല്ലെങ്കില്‍ പിറന്നാളോ മറ്റ് വിശേഷങ്ങളോ വരുമ്പോള്‍. ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധികമാരാണ് വാര്‍ത്തയില്‍ നിറയുന്നത്. രസകരമായൊരു സംഭവം ഉണ്ടായിരിക്കുകയാണ്.

    മമ്മൂട്ടിയുടെ ആരാധികമാരായ ചിലര്‍ അദ്ദേഹത്തെ റോഡില്‍ തടഞ്ഞിരിക്കുകയാണ്. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കാര്‍ വരുന്നതും കാത്ത് വഴിയില്‍ നിന്ന ഒരു കുട്ടം വനിതാ ആരാധകരാണ് കാര്‍ തടഞ്ഞ് നിര്‍ത്തി പ്രിയ താരത്തോട് സംസാരിച്ചിരിക്കുന്നത്. ആരാധകരെ കണ്ട് കാര്‍ നിര്‍ത്തിയ മമ്മൂട്ടി അവരോട് സൗഹൃദത്തോടെ സംസാരിക്കാന്‍ മറന്നില്ല.

    mammootty-meet-lady-fans

    വിശേഷങ്ങള്‍ പങ്കുവെച്ചതിന് ശേഷം അവരുടെ ഫോണില്‍ മെഗാസ്റ്റാര്‍ തന്നെ ഒരു സെല്‍ഫി എടുത്ത് നല്‍കിയാണ് അവിടെ നിന്നും യാത്രയായത്. ഫാന്‍സ് പേജുകളിലുടെയും മറ്റുമായി ഇതിന്റെ വീഡിയോ തംരഗമായിരുന്നു. വലിപ്പ ചെറുപ്പമില്ലാതെ ആരാധകരോട് മമ്മൂക്കയ്ക്കുള്ള സ്‌നേഹമിതാണെന്നും മറ്റും ആരാധകര്‍ പറയുന്നു.

    മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ബിഗ് ബജറ്റ് ചിത്രങ്ങളടക്കം കൈനിറയെ ഒരുപാട് സിനിമകളാണുള്ളത്. ഓരോ ദിവസവും സിനിമകളുടെ തിരക്കില്‍ നിന്നും മറ്റ് സിനിമകളുടെ തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. തെലുങ്കില്‍ നിന്നും യാത്ര, തമിഴിലെ പേരന്‍പ്, തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

    English summary
    Mammootty meet Lady fans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X