മമ്മൂട്ടിയും കൊച്ചുണ്ടാപ്രിയും കണ്ടുമുട്ടി! 15 വര്‍ഷത്തിന് ശേഷം! വൈറലാവുന്ന ചിത്രം കാണൂ!

മലയാളികള്‍ നെഞ്ചേറ്റിയ സിനിമകളിലൊന്നാണ് കാഴ്ച. ബ്ലസി സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങി 15 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. പത്മപ്രിയയുടെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു ഇത്. സിനിമയുടെ പ്രമേയവും ഗാനങ്ങളും താരങ്ങളുടെ അഭിനയമികവുമൊക്കെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ബ്ലസിയായിരുന്നു സിനിമ സംവിധാനം ചെയ്തത്. മനോജ് കെ ജയന്‍, സനുഷ തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിരുന്നു. ഗുജറാത്ത് ഭൂകമ്പത്തെത്തുടര്‍ന്ന് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് സ്വന്തം നാട്ടില്‍ നിന്നും പോരേണ്ടി വന്ന പവനും കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റര്‍ മാധവനും തമ്മിലുള്ള ബന്ധവുമായിരുന്നു സിനിമയില്‍ നിറഞ്ഞുനിന്നത്.

ഭിക്ഷാടക സംഘത്തില്‍ നിന്നും രക്ഷപ്പെട്ട പവന്‍ മാധവനരികിലേക്കെത്തുന്നതും അദ്ദേഹം അവനെ വീട്ടിലേക്ക് കൊണ്ടുവരികയും പിന്നീട് നടക്കുന്ന സംഭവങ്ങളുമൊക്കെയായിരുന്നു സിനിമയില്‍. തിരികെ ഗുജറാത്തിലേക്ക് പവനെ വിടുന്നതും അവനെ ദത്തെടുക്കാന്‍ അനുവദിക്കാത്ത അധികൃതരും മാധവന്റെയും പവന്റെയും ബന്ധത്തെക്കുറിച്ചുമൊക്കെ ഓര്‍ക്കുമ്പോള്‍ ഇന്നും മലയാളിയുടെ കണ്ണുനിറയും. യഷായിരുന്നു കൊച്ചുണ്ടാപ്രിയായി തകര്‍ത്ത് അഭിനയിച്ചത്. ഈയൊരൊറ്റ സിനിമയില്‍ മാത്രമേ ഈ താരത്തെ കണ്ടിരുന്നുള്ളൂ. വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചുണ്ടാപ്രിയും മാധവേട്ടനും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 ഗുജറാത്ത് സ്വദേശിയായ യഷ്

ഗുജറാത്ത് സ്വദേശിയായ യഷ്

ഗുജറാത്ത് ഭൂകമ്പത്തെത്തുടര്‍ന്ന് പ്രിയപ്പെട്ടവരെ നഷ്ടമായ അനാഥബാലനായാണ് യഷെത്തിയത്. മലയാളം മാത്രം അറിയാവുന്ന മാധവനും യഷും തമ്മിലുള്ള സംസാരം വളരെ രസകരമായിരുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഗുജറാത്തുമായി ബന്ധമുണ്ട് ഈ താരത്തിന്. ഗുജറാത്തുകാരനാണ് താരം. പിന്നീട് കൊച്ചിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. കൊച്ചിയിലെ ഗുജറാത്തി വിദ്യാലയത്തിന്റെ നൂറാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാനായി മമ്മൂട്ടി എത്തിയതോടെയാണ് അപൂര്‍വ്വ സമാഗമത്തിന് വഴിയൊരുങ്ങിയത്.

വിക്രമിനെ മാറ്റി മമ്മൂട്ടിയെത്തി

വിക്രമിനെ മാറ്റി മമ്മൂട്ടിയെത്തി

ബ്ലസി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമായ കാഴ്ചയിലേക്ക് നായകനായി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നില്ല. തെന്നിന്ത്യയുടെ സ്വന്തം താരമായ വിക്രമിനെയായിരുന്നു. എന്നാല്‍ എന്തുകൊണ്ടോ അത് നടക്കാതെ പോവുകയും പകരം ആ സ്ഥാനത്തേക്ക് മമ്മൂട്ടി എത്തുകയുമായിരുന്നു. മമ്മൂട്ടിയുടെ കരയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറിയിരുന്നു ഈ സിനിമ. ബോക്‌സോഫീസില്‍ നിന്നും മികച്ച ലാഭമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

ഇന്നും ഓര്‍ത്തിരിക്കുന്നു

ഇന്നും ഓര്‍ത്തിരിക്കുന്നു

കൊച്ചുണ്ടാപ്രിയുടെ രൂപവും ഗുജറാത്തിയിലും ഹിന്ദിയിലുമുള്ള സംസാരവും ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് പ്രേക്ഷകര്‍. മകനായി വളര്‍ത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതിനിടയിലും അധികൃതര്‍ ആ മോഹത്തിന് തടസ്സം നില്‍ക്കുകയും വന്നത് പോലെ തന്നെ അപ്രത്യക്ഷനാവുകയും ചെയ്യുകയായിരുന്നു കൊച്ചുണ്ടാപ്രി. ഇരുവരും തമ്മിലുള്ള വേര്‍പിരിയല്‍ രംഗത്തില്‍ പ്രേക്ഷകരുടെ മനസ്സും വിങ്ങുകയായിരുന്നു.

മമ്മൂട്ടിയും യഷും കണ്ടുമുട്ടി

മമ്മൂട്ടിയും യഷും കണ്ടുമുട്ടി

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും കൊച്ചുണ്ടാപ്രിയും കണ്ടുമുട്ടിയിരിക്കുകയാണ്. കൊച്ചിയിലെ ഗുജറാത്തി സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനത്തെിയപ്പോഴായിരുന്നു അദ്ദേഹം യഷിനെ കണ്ടത്. മമ്മൂട്ടി സംസാരിച്ച് കഴിഞ്ഞതിന് ശേഷമായിരുന്നു യഷ് എത്തിയെന്ന വിവരത്തെക്കുറിച്ച് അറിഞ്ഞത്. പിന്നാലെ യഷിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

15 വര്‍ഷത്തിന് ശേഷം

15 വര്‍ഷത്തിന് ശേഷം

15 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും യഷും കണ്ടുമുട്ടിയത്. അന്നത്തെ ആ ബാലതാരം വളര്‍ന്ന് യുവാവായിരിക്കുകയാണ് ഇപ്പോള്‍. ജെയ്പൂരില്‍ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ് യഷ്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇവരുടെ കൂടിക്കാഴ്ചയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നേരത്തെ യോദ്ധയിലെ ഉണ്ണിക്കുട്ടനെ മോഹന്‍ലാല്‍ കണ്ടെത്തിയിരുന്നു. തന്മാത്രയിലെ അര്‍ജുനെയും അദ്ദേഹം കണ്ടെത്തിയിരുന്നു.

ചിത്രം വൈറലാവുന്നു

ചിത്രം വൈറലാവുന്നു

മമ്മൂട്ടിയും കൊച്ചുണ്ടാപ്രിയും ഒരുമിച്ചുള്ള ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നിരവധി പുരസ്‌കാരങ്ങളായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. സംസ്ഥാന അവാര്‍ഡില്‍ നാല് പുരസ്‌കാരമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയും യഷും ഒരുമിച്ചതിന്റെ ചിത്രമിതാ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X