For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ മാനം കാത്തു? പ്രളയബാധിതര്‍ക്കായി 25 ലക്ഷം! മൗനം വെടിയട്ടെ!

  |

  മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ശക്തമായ മഴ പെയ്തപ്പോള്‍ കേരളജനത ആകെ വിറുങ്ങലിച്ചിരിക്കുകയാണ്. പ്രളയക്കെടുതിയില്‍പ്പെട്ടവരെ സംരക്ഷിക്കാനുള്ള യഞ്ജമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലങ്ങിങ്ങോളമുള്ള ജില്ലകളിലായി കനത്ത് മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വെള്ളപ്പൊക്ക ഭീഷണിയും ഉരുള്‍പൊട്ടലുമൊക്കെയായി നിരവധി പേരാണ് തങ്ങളുടെ വീട് ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭംയം പ്രാപിച്ചിട്ടുള്ളത്. സര്‍ക്കാരും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരുമൊക്കെ ഈ ദൗത്യത്തില്‍ പഹ്കുചേര്‍ന്നിട്ടുണ്ട്. ഇവര്‍ക്കൊപ്പം ശക്തമായ സാന്നിധ്യമറിയിച്ച് താരങ്ങളും രംഗത്തുവന്നിട്ടുണ്ട്.

  കവിളത്ത് മറുകുള്ള പെണ്ണിനെ തരാം, സുരേഷിനെ വിവാഹം കഴിപ്പിക്കാനുറച്ച് മോഹന്‍ലാലും രംഗത്ത്, കാണൂ!

  താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ആദ്യഘട്ട സഹായമെന്ന നിലയ്ക്കായിരുന്നു ഈ തുക കൈമാറിയത്. കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ മമ്മൂട്ടി നേരിട്ട് സന്ദര്‍ശിച്ചിരുന്നു. അധികൃതരുമായി കൂടിയാലോചിച്ച് വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇതിന് പിന്നാലെയായാണ് താരങ്ങള്‍ സംഭാവന പ്രഖ്യാപിച്ചത്.

  ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലെങ്കിലും ഇക്ക പൊളിയാണ്! ഓണം മമ്മൂട്ടിക്ക് തന്നെ! കാണൂ!

  മാനം കാത്ത് മലയാള താരങ്ങള്‍

  കേരളമൊന്നാകെ പ്രളയക്കെടുതി നേരിടുന്നതിനായി ഒരുമിച്ചപ്പോഴും മലയാള സിനിമാതാരങ്ങള്‍ സംഭാവന നല്‍കാതിരുന്നത് വന്‍വിവാദമായിരുന്നു. തമിഴ് താരങ്ങളെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയയു രംഗത്തുവന്നിരുന്നു. അമ്മയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയായിരുന്നു. കോടികള്‍ പ്രതിഫലം വാങ്ങുന്നവരായിട്ടും താരരാജാക്കന്‍മാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതില്‍ സിനിമാലോകം അസ്വസ്ഥരായിരുന്നു.

  മോഹന്‍ലാല്‍ 25 ലക്ഷം

  അപ്രതീക്ഷിതമായെത്തിയ പേമാരിക്ക് മുന്നില്‍ പകച്ച് പോയവരെ സഹായിക്കുന്നതിനായി 25 ലക്ഷം രൂപ നല്‍കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച തുക നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരസംഘടനയുടെ അമരക്കാരനായിരുന്നിട്ടും പത്ത് ലക്ഷം പിച്ചക്കാശ് നല്‍കിയതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. പോയി ചത്തൂടെയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. നിങ്ങളെ താരങ്ങളാക്കി മാറ്റിയത് ഈ കാണുന്ന ജനങ്ങളല്ലേയെന്നും അവരുടെ ആവശ്യത്തിനായി പണം നല്‍കുമ്പോള്‍ അറിഞ്ഞ് സഹായിച്ചൂടെയെന്നാണ് പലരും ചോദിച്ചത്. എന്തായാലും തനിക്ക് നേരെയുള്ള വിമര്‍ശനങ്ങളെയൊക്കെ താരം പ്രതിരോധിച്ചിട്ടുണ്ട്.

  മമ്മൂട്ടിയും ദുല്‍ഖറും

  മോഹന്‍ലാല്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് മമ്മൂട്ടിയും ദുല്‍ഖറും 25 ലക്ഷം നല്‍കിയത്. മമ്മൂട്ടി 15 ലക്ഷം രൂപയും ദുല്‍ഖര്‍ 10 ലക്ഷം രൂപയുമാണ് മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്കായി നല്‍കിയത്. എറണാകുളം കലക്ടര്‍ സഫറുല്ലയ്ക്ക് തുക കൈമാറുന്ന ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ദുല്‍ഖറും ഈ യഞ്ജത്തില്‍ പങ്കാളികളായതോടെ കൂടുതല്‍ താരങ്ങള്‍ സംഭാവനകളുമായെത്തുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും നടക്കുന്നുണ്ട്.

  അന്‍പോട് കൊച്ചിക്കൊപ്പം അണിനിരന്ന് വനിതാതാരങ്ങള്‍

  കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നേരിട്ടെത്തിയാണ് വനിതാ താരങ്ങള്‍ ഈ യഞ്ജത്തില്‍ പങ്കാളികളായത്. എറളാകുളം ജില്ലാ ഭരണകൂടം നടത്തുന്ന അന്‍പോട് കൊച്ചിക്കായി അണിനിരന്ന താരങ്ങളുടെ ചിത്രങ്ങളുടെ വീഡിയോയും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്്. രമ്യ മമ്പീശന്‍, പൂര്‍ണ്ണിമ മോഹന്‍, റിമ കല്ലിങ്കല്‍, പാര്‍വതി എന്നിവരാണ് ദുരിതബാധിതര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിനായി നേരിട്ട് രംഗത്തിറങ്ങിയിട്ടുള്ളത്.

  തമിഴകത്ത് നിന്നുള്ള സഹായം

  കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ചറിഞ്ഞതിന് പിന്നാലെയാണ് സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി നല്‍കിയത്. ഉലകനായകന്‍ കമല്‍ഹസനും 25 ലക്ഷം രൂപ നല്‍കിയിരുന്നു. ദുരിതബാധിതരെ സഹായിക്കുന്നതിനായി സംഭവാനകള്‍ നല്‍കാന്‍ അദ്ദേഹം ആരാധകരോടും സുഹൃത്തുക്കളോടും ആവശ്യപ്പെട്ടിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. താരസംഘടനയായ അമ്മ പത്ത് ലക്ഷം സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ട് വന്‍വിവാദമാണ് അരങ്ങേറിയത്.

  കേരള ജനതയ്ക്കായി തെലുങ്ക് സിനിമാലോകവും രംഗത്ത്

  തമിഴ് സിനിമയ്ക്ക് പിന്നാലെ തെലുങ്ക സിനിമാലോകവും കേരളക്കരയ്ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു. അഞ്ച് ലക്ഷം രൂപ നല്‍കി വിജയ് ദേവരക്കൊണ്ടയായിരുന്നു ഈ യഞ്ജത്തിന് തുടക്കമിട്ടത്. രാംചരണ്‍ 60 ലക്ഷം രൂപ നല്‍കിയെന്നും ബാഹുബലി താരം പ്രഭാസ് ഒരു കോടി രൂപ സംഭാവന നല്‍കിയെന്നുമുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ സോഷ്യല്‍ മീഡയയിലൂടെ പ്രചരിക്കുന്നുണ്ട്.

  Need help!! #doforkerala#anbodukochi

  A post shared by RAMYA NAMBESSAN (@ramyanambessan) on

  രമ്യ നമ്പീശന്‍റെ അഭ്യര്‍ത്ഥന

  സഹായം അഭ്യര്‍ത്ഥിച്ച് രമ്യ നമ്പീശന്‍.

  #doforkochi #anbodukochi #keralafloodrelief

  A post shared by Rima@mamangam (@rimakallingal) on

  റിമ പറയുന്നത്

  റിമ കല്ലിങ്കലും രംഗത്തുണ്ട്.

  English summary
  Mammootty and Mohanlal offered 25 lakhs for CM'S Grienvances fund

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more