സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കിയ ചിത്രങ്ങള്‍! കറുപ്പില്‍ തിളങ്ങിയ താരങ്ങള്‍, മമ്മൂട്ടി വ്യത്യസ്തനാണ്!

താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമാണ് കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സ് പിന്തുണയുള്ളത്. അതിനാല്‍ തന്നെ താരങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയോ അല്ലാതെയോ പുറത്ത് വരുന്ന പോസ്റ്റുകള്‍ തരംഗമാവാറുണ്ട്. ഇപ്പോള്‍ മറ്റുള്ള താരങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. കഴിഞ്ഞ ഒരാഴ്ച സോഷ്യല്‍ മീഡിയ പേജിലൂടെ താരങ്ങള്‍ പങ്കുവെച്ച ചിത്രങ്ങളടക്കം തരംഗമായി മാറിയ കാഴ്ചയാണ് കണ്ടത്.

അക്കൂട്ടത്തില്‍ നടന വിസ്മയം മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രം മുതല്‍ അജു വര്‍ഗീസ് അടക്കമുള്ള താരങ്ങള്‍ പുറത്ത് വിട്ട ചിത്രങ്ങളുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാവും. എന്നാല്‍ ഇതില്‍ രസകരമായ മറ്റൊരു കാര്യം കൂടി കണ്ടെത്താന്‍ കഴിയും.

 താരങ്ങളുടെ ചിത്രങ്ങള്‍

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു മോഹന്‍ലാല്‍ ഒരു ചിത്രം പങ്കുവെച്ചത്. നാന ഫിലിം വീക്കിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രമായിരുന്നു താരം പുറത്ത് വിട്ടത്. കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ച് ചിരിച്ച് കൊണ്ട് നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഫോട്ടോ ആയിരുന്നു ഇത്. കൂളിംഗ് ഗ്ലാസ് നിലത്ത് വെച്ചിരിക്കുന്നതും ഫോട്ടോയില്‍ വ്യക്തമാണ്. സിനിമാ താരങ്ങളടക്കം നിരവധി പേരാണ് മോഹന്‍ലാലിന്റെ ഫോട്ടോയ്ക്ക് ഗംഭീരമെന്ന് കമന്റ് നല്‍കിയിരിക്കുന്നത്.

 താരങ്ങളുടെ ചിത്രങ്ങള്‍

സമാനമായൊരു ചിത്രവുമായിട്ടാണ് യുവതാരം ടൊവിനോ തോമസും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടൊവിനോയും മോഹന്‍ലാലിനെ പോലെ നാന ഫിലിം വീക്കിന് നല്‍കിയ ഫോട്ടോഷൂട്ട് ചിത്രമാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്. കറുത്ത നിറമുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ടൊവിനോ കൂളിംഗ് ഗ്ലാസ് വെച്ച് ഏതോ കോഫി ഷോപ്പില് ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ആറ്റിറ്റിയൂഡിന്റെ കാര്യത്തില്‍ ടൊവിനോയെ കടത്തി വെട്ടാന്‍ ആരുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

താരങ്ങളുടെ ചിത്രങ്ങള്‍

കറുപ്പ് വസ്ത്രത്തിലുള്ള ട്രെന്‍ഡായിരുന്നു കഴിഞ്ഞ ഒരാഴ്ച മലയാളത്തിലെ താരങ്ങള്‍ പരീക്ഷിച്ചതെന്ന് വേണം കരുതാന്‍. മോഹന്‍ലാലും ടൊവിനോയും മാത്രമല്ല അജു വര്‍ഗീസും അത്തരമൊരു ചിത്രം പങ്കുവെച്ചിരുന്നു. മെലിയാന്‍ ഉള്ള ഒരു ശ്രമം എന്നും പറഞ്ഞായിരുന്നു അജു ഈ ചിത്രം പോസ്റ്റ് ചെയ്തത്. കറുപ്പ് നിറമുള്ള ഷര്‍ട്ടും ബ്ലൂ ജീന്‍സുമായിരുന്നു വേഷം. മെലിയാന്‍ തുടങ്ങിയപ്പോഴേക്കും സൗന്ദര്യം കൂടിയല്ലോ എന്നാണ് ഇതിന് താഴെയുള്ള കമന്റുകള്‍.

 താരങ്ങളുടെ ചിത്രങ്ങള്‍

പൃഥ്വിരാജും ഇത് തന്നെയാണ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അവസാനമായി പങ്കുവെച്ച ചിത്രത്തില്‍ പൃഥ്വി ധരിച്ചിരിക്കുന്ന വേഷവും കറുപ്പ് നിറമുള്ള ടീ ഷര്‍ട്ടാണ്. ഇത് ഫോട്ടോഷൂട്ട് ചിത്രമല്ലെങ്കിലും ഏതെ പരിപാടിയ്ക്കിടെ എടുത്ത ചിത്രമാണെന്ന് വ്യക്തം. എന്നാല്‍ എല്ലാവര്‍ക്കും രസകരമായി തോന്നിയത് മീശ പിരിച്ച് കൊണ്ടുള്ള പൃഥ്വിയുടെ കലിപ്പന്‍ നോട്ടമായിരിക്കും. ഈ ലുക്കിനാണ് ഏറ്റവമധികം പേര്‍ അഭിപ്രായം പറഞ്ഞിരിക്കുന്നതും.

താരങ്ങളുടെ ചിത്രങ്ങള്‍

എല്ലാവരും കറുപ്പ് നിറത്തില്‍ തിളങ്ങിയപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി വൈറ്റ് നിറത്തിലെത്തി ഞെട്ടിച്ചു. ഒരു പരിപാടിയ്ക്കിടെ മൈക്കില്‍ സംസാരിക്കുന്ന മമ്മൂട്ടിയുടെ ലുക്കായിരുന്നു ഫോട്ടോയിലുണ്ടായിരുന്നത്. നിലവില്‍ ഷൈലോക്ക് എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് മെഗാസ്റ്റാര്‍. നേരത്തെ കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ച് മാസ് ലുക്കിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. അന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു ഈ ഫോട്ടോസ് സമ്മാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X