twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും നിവിനും, മികച്ച നടനുള്ള മത്സരം കടുക്കുന്നു, സംസ്ഥാന അവാര്‍ഡ് ആര് നേടും?

    |

    സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഉറ്റുനോക്കുന്ന പുരസ്‌കാരങ്ങളിലൊന്നാണ് സംസ്ഥാന അവാര്‍ഡ്. 119 സിനിമകളാണ് ഇത്തവണ പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. ആരൊക്കെയായിരിക്കും പുരസ്‌കാരം സ്വന്തമാക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. 14ന് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അവസാന റൗണ്ടിലെത്തിയ സിനിമകള്‍ കാണുന്ന തിരക്കിലാണ് ജൂറി അംഗങ്ങള്‍.

    കടുത്ത മത്സരമാണ് ഇത്തവണയും അരങ്ങേറുന്നത്. സൂപ്പര്‍താര ചിത്രങ്ങള്‍ മുതല്‍ ചെറിയ സിനിമകള്‍ വരെ മത്സരത്തിലുണ്ട്. മാര്‍ച്ചില്‍ തന്നെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപന ജൂറിയെ തീരുമാനിച്ചിരുന്നു. 3 പേര്‍ പിന്‍മാറിയതോടെയായിരുന്നു ബന്യാമിനും ജോമോളും ലതികയും ജൂറിയിലേക്ക് എത്തിയത്. മധു അമ്പാട്ടാണ് ജൂറി ചെയര്‍മാന്‍, എല്‍ ഭൂമിനാഥനും ഇത്തവണ ജൂറി അംഗമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌ക്രീനിങ്ങ് നടത്തുന്നത്.

    കടുത്ത പോരാട്ടം

    കടുത്ത പോരാട്ടം

    ലൂസിഫറും മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമായാണ് മോഹന്‍ലാല്‍ ഇത്തവണ എത്തിയിട്ടുള്ളത്. മാമാങ്കവും ഉണ്ടയും പതിനെട്ടാം പടിയുമായാണ് മമ്മൂട്ടി എത്തിയിട്ടുള്ളത്. ബിഗ് ബജറ്റ് സിനിമകളായിരിക്കുമോ അതോ ചെറിയ ചിത്രങ്ങളായിരിക്കുമോ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്നതെന്നറിയാനായുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാനായതില്‍ ഇത്തവണ കമലിന്റെ സിനിമ മത്സരത്തിനില്ല. അദ്ദേഹത്തിന്റെ മകനായ ജെനൂസ് മുഹമ്മദിന്റെ നയന്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വിമര്‍ശനങ്ങളുമായി ഒരുവിഭാഗമെത്തിയിരുന്നു.

    ആരാവും മികച്ച നടന്‍?

    ആരാവും മികച്ച നടന്‍?

    മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി, ഷെയ്ന്‍ നിഗം ഇവരാണ് ഇത്തവണ മികച്ച നടനാവാന്‍ മത്സരിക്കുന്നത്. അസാധ്യമായ അഭിനയ മികവുമായാണ് താരങ്ങളെല്ലാം എത്തിയിട്ടുള്ളത്. പ്രവചനങ്ങള്‍ക്കുമപ്പുറത്തുള്ള വിധിനിര്‍ണ്ണയമായിരിക്കുമോ ഇത്തവണത്തേതെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഇത്തവണ മികച്ച നടനാവാന്‍ മത്സരിക്കുന്നുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം.

    മോഹന്‍ലാലും മത്സരത്തിനുണ്ട്

    മോഹന്‍ലാലും മത്സരത്തിനുണ്ട്

    പൃഥ്വിരാജ് എന്ന സംവിധായകനെ രേഖപ്പെടുത്തിയ വര്‍ഷം കൂടിയാണ് കടന്നുപോയത്. ലൂസിഫറെന്ന ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരുമായിരുന്നു നായികാനായകന്‍മാരായെത്തിയത്. നാളുകള്‍ക്ക് ശേഷം പഴയ മോഹന്‍ലാലിനെ സ്റ്റീഫന്‍ നെടുമ്പള്ളിയിലൂടെ പൃഥ്വിരാജ് പുനരാവിഷ്‌ക്കരിക്കുകയായിരുന്നു. ഇട്ടിമാണി മേഡ് ചൈനയായിരുന്നു മോഹന്‍ലാലിന്റേതായെത്തിയ മറ്റൊരു സിനിമ. മരക്കാര്‍ അറബിക്കടലിന്റെ സിംഹവും മത്സരരംഗത്തുണ്ട്.

    സുരാജും ആസിഫും നിവിനും ഷെയ്‌നും

    സുരാജും ആസിഫും നിവിനും ഷെയ്‌നും

    മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല സുരാജും തിളങ്ങിയ വര്‍ഷം കൂടിയാണ് കടന്നുപോയത്. യുവതാരങ്ങളായ ഷെയ്ന്‍ നിഗവും ആസിഫ് അലിയും നിവിന്‍ പോളിയുമെല്ലാം മികച്ച നടനാവാന്‍ മത്സരിക്കുന്നുണ്ടെന്നുള്ള വിവരങ്ങളുമാണ് പുറത്തുവന്നിട്ടുള്ളത്. മൂത്തോനുമായാണ് നിവിന്‍ പോളി എത്തിയത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ്, വികൃതി ഈ സിനിമകളുമായാണ് സുരാജ് വെഞ്ഞാറമൂട് എത്തിയത്. കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് ഇവയുമായാണ് ഷെയ്ന്‍ എത്തിയത്. വൈറസും കെട്ട്യോളാണ് എന്റെ മാലാഖയുമാണ് ആസിഫ് അലി കഴിഞ്ഞ വര്‍ഷമെത്തിയത്.

    Recommended Video

    ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam
    മമ്മൂട്ടിയുടെ സിനിമകള്‍

    മമ്മൂട്ടിയുടെ സിനിമകള്‍

    മാമാങ്കവും ഉണ്ടയും, ഈ രണ്ട് സിനിമകളുമായാണ് മമ്മൂട്ടി മത്സരിക്കാനെത്തിയിട്ടുള്ളത്. പതിനെട്ടാംപടിയില്‍ അതിഥി വേഷത്തിലാണ് താരമെത്തിയത്. മമ്മൂട്ടിക്കും അപ്പുറത്ത് എസ് ഐ മണികണ്്ഠനെയായിരുന്നു ഉണ്ടയില്‍ കണ്ടത്. സ്വഭാവിക അഭിനയപ്രകടനത്തിലൂടെ കൈയ്യടി നേടുകയായിരുന്നു അദ്ദേഹം. ചരിത്ര സിനിമയായ മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കരായാണ് മമ്മൂട്ടി എത്തിയത്. പതിനെട്ടാം പടിയില്‍ ജോണ്‍ എബ്രഹാം പാലയ്ക്കലായാണ് മെഗാസ്റ്റാര്‍ എത്തിയത്.

    English summary
    Mammootty, Mohanlal, and other actors tight competition for best actor in this year state award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X