മമ്മൂട്ടിയ്‌ക്കൊപ്പം ദിലീപും മോഹന്‍ലാലും ജയറാമുമൊക്കെ ഒന്നിച്ചെങ്ങനെ വന്നു! സത്യകഥ പറഞ്ഞ് സിദ്ദിഖ്

മെഗാസ്റ്റാര്‍ മമ്മൂട്ടി എടുത്തൊരു സെല്‍ഫി ചിത്രമാണ് ഇന്ന് സോഷ്യല്‍ മീഡിയ നിറയെ തരംഗമായത്. മമ്മൂട്ടിയ്‌ക്കൈാപ്പം മോഹന്‍ലാല്‍, സിദ്ദിഖ്, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെയുള്ള താരങ്ങളും ഉണ്ടായിരുന്നു. ഉണ്ണി മുകുന്ദനായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ഈ ഫോട്ടോ പങ്കുവെച്ചത്. ഒപ്പം ഡിന്നര്‍ കഴിക്കാന്‍ ഒത്ത് കൂടിയതാണെന്നും താരം പറഞ്ഞിരുന്നു.

താരരാജാക്കന്മാരും യുവതാരങ്ങളും ഒത്തൊരുമിച്ച് എത്തിയതില്‍ ആരാധകര്‍ക്കും ചില സംശയങ്ങളുണ്ടായിരുന്നു. ഇതെവിടെയാണ്? ഡിന്നര്‍ എവിടെയായിരുന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഉയര്‍ന്നു. ഇപ്പോഴിതാ തന്റെ വീട്ടില്‍ നിന്നുമായിരുന്നു ഈ താരസംഗമം നടന്നതെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് നടന്‍ സിദ്ദിഖ്. ഫോട്ടോയ്ക്ക് പിന്നിലെ സത്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ സിദ്ദിഖ് വ്യക്തമാക്കിയിരിക്കുകയാണ്.

actors

'ഇന്നലത്തെ ദിവസത്തിനു അങ്ങനെ പ്രത്യേകതകള്‍ ഒന്നും ഉണ്ടായിരുന്നില്ല, എങ്കില്‍ പോലും എന്റെ ക്ഷണം സ്വീകരിച്ച് എന്റെ സഹപ്രവര്‍ത്തകരായ മമ്മൂക്ക, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, ചാക്കോച്ചന്‍ ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി. ഞങ്ങള്‍ക്കെല്ലാവര്‍ക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു.

അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചു കൊണ്ട് രാത്രി ഒരു മണിയോടു കൂടെ ഞങ്ങള്‍ പിരിഞ്ഞു. വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം. ഇനിയും ഇതില്‍ കൂടുതല്‍ കൂടുതല്‍ ആളുകളെ ക്ഷണിക്കണം, നമ്മുക്കെല്ലാവര്‍ക്കും ഇതുപോലെ ഇടക്കിടക്ക് സൗഹൃദപരമായ കൂടിച്ചേരലുകള്‍ ഉണ്ടാവണം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ പിരിഞ്ഞു'.

സിദ്ദിഖിന്റെ പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X