മമ്മൂട്ടിയും മോഹന്‍ലാലും ഒരുപോലെ തിളങ്ങി! 2019 ലെ ബോക്‌സോഫീസ് ഹിറ്റുകളില്‍ താരമായത് ആരാണ്? കാണൂ!

പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തതയുമായെത്തിയ ഒരുപിടി ചിത്രങ്ങളാണ് ഇതുവരെയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. 2019 പിറന്നിട്ട് 6 മാസം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് ഇതുവരെയായി റിലീസ് ചെയ്തത്. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടനവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഡിജിറ്റല്‍ റൈറ്റിലും സാറ്റലൈറ്റ് റൈറ്റിലുമൊക്കെയായി മികച്ച ലാഭമാണ് ഓരോ സിനിമയ്ക്കും ലഭിക്കുന്നത്. ബിഗ് ബജറ്റോ സൂപ്പര്‍ താരങ്ങളോ ഇല്ലാതെയും വിജയം സ്വന്തമാക്കാമെന്ന് പലരും തെളിയിച്ച വര്‍ഷം കൂടിയാണിത്. മള്‍ട്ടിസ്റ്റാറുകളെ അണിനിരത്തി എങ്ങനെ സിനിമയൊരുക്കാമെന്ന് പൃഥ്വിരാജും ആഷിഖ് അബുവുമൊക്കെ ഇതിനകം തന്നെ തെളിയിച്ചിരുന്നു.

നായക പ്രാധാന്യമുള്ള കഥാപാത്രത്തെയേ അവതരിപ്പിക്കൂയെന്ന തരത്തിലുള്ള വാശികളൊന്നും തങ്ങള്‍ക്ക് ഇല്ലെന്നാണ് യുവതാരങ്ങളില്‍ പലരും പറഞ്ഞത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തിനായാണ് തങ്ങളുടെ കാത്തിരിപ്പെന്നും ഇവര്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം നിറഞ്ഞാടിയ ചിത്രങ്ങള്‍ കൂടിയാണ് ഇതുവരെയായി എത്തിയത്. 2019 ലെ ആദ്യപകുതി പിന്നിടുമ്പോള്‍ ബോക്‌സോഫീസില്‍ നിന്നും മികച്ച ലാഭം നേടിയ സിനിമകള്‍ ഏതൊക്കെയാണെന്നറിയാനൊരു ആകാംക്ഷയില്ലേ? അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ലൂസിഫര്‍

ലൂസിഫര്‍

പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് ലൂസിഫര്‍. അഭിനേതാവായി മുന്നേറുന്നതിനിടയിലാണ് പൃഥ്വിരാജ് സംവിധാത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി സിനിമയൊരുക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. ബോക്‌സോഫീസിലെ സകലമാന റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചാണ് ചിത്രം മുന്നേറിയത്. ചരിത്രത്തിലാദ്യമായി 200 കോടിയെന്ന നേട്ടവും ഈ ചിത്രത്തിലൂടെ മലയാളത്തിന് സ്വന്തമായിരുന്നു.

മധുരരാജ

മധുരരാജ

മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു പോക്കിരി രാജ. വര്‍ഷങ്ങള്‍ക്ക് ശേഷം രാജ വീണ്ടും എത്തുമെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. ഇത്തവണത്തെ വരവ് എങ്ങനെയായിരിക്കുമെന്നായിരുന്നു പ്രധാന ചര്‍ച്ച. രാജയും പിള്ളേരും ട്രിപ്പിള്‍ സ്‌ട്രോംഗാണെന്നായിരുന്നു മമ്മൂട്ടിയും പറഞ്ഞത്. മെഗാസ്റ്റാറിന്റെ കരിയറിലെ ആദ്യ 100 കോടിചിത്രമായി മാറുകയായിരുന്നു മധുരരാജ. വൈശാഖ് സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചത് നെല്‍സണ്‍ ഐപ്പായിരുന്നു.

ഒരു യമണ്ടന്‍ പ്രേമകഥ

ഒരു യമണ്ടന്‍ പ്രേമകഥ

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും മലയാളത്തിലേക്ക് എത്തിയത്. ബോളിവുഡിലും തന്നെനിന്ത്യന്‍ ഭാഷകളിലുമെല്ലാമായി നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ മലയാളത്തെ ഉപേക്ഷിച്ചോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ബിസി നൗഫല്‍ സംവിധാനം ചെയ്ത ഒരു യമണ്ടന്‍ പ്രേമകഥയിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ തിരിച്ചെത്തിയത്. മികച്ച വിജയമായിരുന്നു ഈ ചിത്രം സ്വന്തമാക്കിയത്.

 ഉയരെ

ഉയരെ

ആസിഫ് ആക്രമണത്തെ അതിജീവിച്ച പല്ലവിയായി പാര്‍വതി മലയാള സിനിമയിലെ നായികാനിരയിലേക്ക് ശക്തമായി തിരിച്ചെത്തുകയായിരുന്നു ഉയരെയിലൂടെ. നവാഗത സംവിധായകനായ മനു അശോകന്‍ ഒരുക്കിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ആസിഫ് അലിയും ടൊവിനോ തോമസും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 ജൂണ്‍

ജൂണ്‍

നീണ്ട മുടി മുറിച്ച് പല്ലില്‍ ക്ലിപ്പുമായാണ് ജൂണ്‍ എത്തിയത്. മേക്കോവറിലൂടെ രജിഷ വിജയന്‍ ഞെട്ടിക്കുകയായിരുന്നു. ജോജു ജോസഫും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ആദ്യപകുതിയില്‍ ഇറങ്ങിയ സിനിമകളില്‍ മികച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ മിന്നിമിന്നി എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫീല്‍ ഗിഡ് ചിത്രമായ ജൂണും സാമ്പത്തികമായി ലാഭം സ്വന്തമാക്കിയ ചിത്രമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

വിജയ് സൂപ്പറും പൗര്‍ണ്ണമിയും

വിജയ് സൂപ്പറും പൗര്‍ണ്ണമിയും

ജിസ് ജോയിയും ആസിഫ് അലിയും വീണ്ടും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ പ്രതീക്ഷയിലായിരുന്നു. നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണെന്നറിഞ്ഞതോടെ പ്രതീക്ഷ വാനോളം ഉയരുകയായിരുന്നു. 2019 ലെ ആദ്യ ഹിറ്റ് ചിത്രമായിരുന്നു ഇത്. ആസിഫ് അലിയാണ് ആദ്യ നേട്ടം സ്വന്തമാക്കിയത്. മികച്ച അഭിനയമായിരുന്നു ആസിഫും ഐശ്വര്യയും കാഴ്ചവെച്ചത്.

ഉണ്ട

ഉണ്ട

മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് ഉണ്ട. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം അടുത്ത സിനിമയുമായെത്തിയ ഖാലിദ് റഹ്മാന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയുടെ റിയലിസ്റ്റിക് ചിത്രം കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. യുവതാരങ്ങളും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.

Recommended Video

2019ലെ കണ്ടിരിക്കേണ്ട മലയാള സിനിമകള്‍ | filmibeat Malayalam
കുമ്പളങ്ങി നൈറ്റ്‌സും വൈറസും

കുമ്പളങ്ങി നൈറ്റ്‌സും വൈറസും

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമകളാണ് കുമ്പളങ്ങി നൈറ്റ്‌സും വൈറസും. വന്‍താരനിരയെ അണിനിരത്തിയൊരുക്കിയ സിനിമകളായിരുന്നു രണ്ടും. മികച്ച വിജയമാണ് ഈ രണ്ട് സിനിമകളും സ്വന്തമാക്കിയത്. അവരവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയാണ് ഓരോ താരവും സിനിമ പൂര്‍ത്തിയാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X