Just In
- 12 min ago
എലീനയുടെ വിവാഹനിശ്ചയത്തിന്റെ വസ്ത്രം കിട്ടി; കാത്തിരുന്ന വസ്ത്രത്തിന്റെ വീഡിയോ പുറത്ത് വിട്ട് താരം
- 22 min ago
മെഡിക്കൽ റെപ്പായും സെയിൽസ്മാനായും ജോലി ചെയ്തിട്ടുണ്ട്, അന്നും അഭിനയമായിരുന്നു മനസ്സിൽ; സാന്ത്വനത്തിലെ ശിവൻ
- 23 min ago
മമ്മൂക്കയുടെ ഡ്യൂപ്പായി അഭിനയിക്കുന്നതില്‍ സന്തോഷമേയുളളൂ, മെഗാസ്റ്റാറിനെ കുറിച്ച് ടിനി ടോം
- 1 hr ago
ദിവ്യ ഉണ്ണിയുടെ വീട്ടിലെ ഏറ്റവും പുതിയ സന്തോഷം; മകള്‍ ഐശ്വര്യയ്ക്ക് ജന്മദിനാശംസകള് അറിയിച്ച് നടി
Don't Miss!
- News
ഒവൈസിയും കോണ്‍ഗ്രസും കൈക്കോര്‍ക്കുന്നു; കൂടെ സിപിഎമ്മും... ഹൈക്കമാന്റ് തീരുമാനം ഉടന്‍
- Finance
ടിവി വാങ്ങാൻ പ്ലാനുണ്ടോ? ടിവിയുടെ വില ഉടൻ ഉയർന്നേക്കും, കാരണങ്ങൾ എന്തെല്ലാം?
- Automobiles
അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകള്‍ക്കും വില വര്‍ധനവുമായി ബജാജ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Sports
IND vs AUS: 'നട്ടു ഇന്‍ വണ്ടര്‍ലാന്റ്'- ഇനി സഹീറിന്റെ പിന്‍ഗാമി, അവിശ്വസനീയ റെക്കോര്‍ഡ്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പ്രണവും, കറുപ്പണിഞ്ഞ് അനീഷയുടെ വിവാഹ വിരുന്നില്‍ താരരാജാക്കന്മാര്
മോഹന്‍ലാലിന്റെ എല്ലാമെല്ലാമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. കുടുംബസമേതമായാണ് മോഹന്‍ലാല്‍ ചടങ്ങിനെത്തിയത്. ദിലീപും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇവരുടെ വരവിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. താരങ്ങളും സംവിധായകരുമെല്ലാമായി അടുത്ത ബന്ധമാണ് ആന്രണിക്കുള്ളത്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റേയും സന്തോഷത്തില്‍ പങ്കുചേരാനായി മിക്കവരും എത്തിയിരുന്നു. മോഹന്‍ലാലും സുചിത്രയും പ്രണവും മാത്രമല്ല വിസ്മയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
വിവാഹ വിരുന്നിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡോക്ടര്‍ അനിഷ ആന്റണിയേയും ഡോക്ടര്‍ എമിലിനേയും അനുഗ്രഹിക്കാനായി മമ്മൂട്ടിയും എത്തിയിരുന്നു. സിനിമാപ്രവര്ത്തകര്ക്കായൊരുക്കിയ വിരുന്നിലായിരുന്നു അദ്ദേഹം പങ്കെടുത്തത്. മമ്മൂട്ടിയും മോഹന്‍ലാലും പ്രണവും രമേഷ് പിഷാരടിയും ആന്റോ ജോസഫും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹം
നവംബര്‍ 29നായിരുന്നു മോഹന്‍ലാലിന്റെ മകളുടെ വിവാഹനിശ്ചയം. മകളായ ഡോക്ടര്‍ അനിഷ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള സന്തോഷം പങ്കുവെച്ച് ആന്റണി എത്തിയിരുന്നു. കുടുംബ സുഹൃത്ത് കൂടിയായ ചക്കിയത്ത് ഡോ വിന്‍സെന്റിന്റെ മകനായ ഡോ എമിലാണ് അനീഷയെ വിവാഹം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 27 വര്‍ഷങ്ങളായി ഇരുകുടുംബങ്ങളും തമ്മില്‍ സൗഹൃദത്തിലാണ്. ഒളിമ്പ്യന്‍ അന്തോണി ആദത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് എമിലിന്റെ സഹോദരന്.

മോഹന്‍ലാലും കുടുംബവും
വിവാഹനിശ്ചയത്തില്‍ മോഹന്‍ലാലും കുടുംബവും പങ്കെടുത്തിരുന്നു. ചന്ദനനിറത്തിലുള്ള മുണ്ടും കുര്‍ത്തിയുമണിഞ്ഞായിരുന്നു മോഹന്‍ലാലും പ്രണവും അന്നെത്തിയത്. ചടങ്ങിലുടനീളം മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ടായിരുന്നു. വിവാഹത്തിലും അതാവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ മകള്‍ വിസ്മയയും എത്തിയിരുന്നു. പ്രണവിന്റെ കൈപിടിച്ച് നടന്നുനീങ്ങുന്ന മായയുടെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

മമ്മൂട്ടിയെത്തി
ദിലീപും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി എത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്. നീട്ടി വളര്‍ത്തിയ മുടി കെട്ടിവെച്ച് മീശ പിരിച്ചാണ് മമ്മൂട്ടി എത്തിയത്. കറുത്ത നിറത്തിലുള്ള കുര്‍ത്തിയായിരുന്നു അദ്ദേഹം അണിഞ്ഞത്. പ്രണവ് മോഹന്‍ലാലും കറുപ്പ് കുര്‍ത്തിയിലായിരുന്നു. മോഹന്‍ലാലും കറുത്ത സ്യൂട്ടായിരുന്നു അണിഞ്ഞത്. സുചിത്രയും അതേ നിറത്തിലുള്ള വസ്ത്രമായിരുന്നു ധരിച്ചത്.

ആന്റോ ജോസഫും രമേഷ് പിഷാരടിയും
മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രങ്ങളുമായി രമേഷ് പിഷാരടിയും ആന്റോ ജോസഫും എത്തിയിരുന്നു. മെന്‍ ഇന്‍ ബ്ലാക്ക് എന്ന ക്യാപ്ഷനുമായാണ് പിഷാരടി എത്തിയത്. കറുത്ത ടീഷര്‍ട്ടും പാന്റും അണിഞ്ഞുമായിരുന്നു പിഷാരടി എത്തിയത്. ആന്റോ ജോസും ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ച് എത്തിയിരുന്നു. പൊതുവെ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞെത്തുന്ന ആന്റോ ജോസഫും ഇത്തവണ കറുപ്പിലായിരുന്നു. എല്ലാവരും കറുപ്പിലെത്തിയതിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്.
അത്ഭുതപ്പെടുത്തുന്ന മേക്കോവറുമായി മോഹന്‍ലാലിന്റെ മകള്‍, വിസ്മയയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം