മമ്മൂട്ടിക്കും മോഹന്‍ലാലിനും കട്ടത്താടി! പൃഥ്വിക്ക് പഠിക്കുകയാണോ താരരാജാക്കന്‍മാര്‍? ചിത്രം വൈറല്‍!
ലോക് ഡൗണിനെത്തുടര്‍ന്ന് സിനിമാമേഖലയും സ്തംഭനത്തിലാണ്. കോറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതിന് പിന്നാലെയായാണ് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. മാളുകളും തിയേറ്ററുകളും പൂര്‍ണമായി അടിച്ചിട്ടിരിക്കുകയാണ്. ഷൂട്ടിംഗും നിര്‍ത്തിവെച്ചിരിക്കുകയാണ്. താരങ്ങളും സംവിധായകരുമെല്ലാം വീടുകളില്‍ കഴിയുകയാണ്. നാളുകള്‍ക്ക് ശേഷമായാണ് പല താരങ്ങളും ഇത്രയും ദിവസം കുടുംബത്തിനൊപ്പം ചെലവഴിക്കുന്നത്. ഈ സമയത്താണ് മോഹന്‍ലാലിന്റെ പിറന്നാളുമെത്തിയത്. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.
ബിഗ് ബോസ് 2ന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് പോയ മോഹന്‍ലാല്‍ അവിടെ തുടരുകയായിരുന്നു. അമ്മയ്‌ക്കൊപ്പമല്ലാതെയാണ് ഇത്തവണ പിറന്നാളാഘോഷിക്കുന്നത്. അതിന്റെ സങ്കടം തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വീഡിയോ കോളിലൂടെ അമ്മയെ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കട്ടത്താടിയില്‍ പുത്തന്‍ ലുക്കിലായിരുന്നു അദ്ദേഹത്തെ കണ്ടത്. ചാനല്‍ പരിപാടികളിലും സോഷ്യല്‍ മീഡിയയിലൂടെയുമൊക്കെയായാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നത്.
പ്രണവ് പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പുതിയ സിനിമയ്ക്ക്ക് വേണ്ടിയായാണോ അദ്ദേഹത്തിന്റെ ഈ ലുക്കെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ലാണ് അദ്ദേഹം ഇനി അഭിനയിക്കുന്നത്. പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഈ പ്രഖ്യാപനം പുറത്തുവന്നത്. 60 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. ഈ സിനിമയ്ക്ക് ശേഷമായാണ് അദ്ദേഹം മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുകയുള്ളൂയെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

മോഹന്‍ലാലിന് മാത്രമല്ല മമ്മൂട്ടിയും കട്ടത്താടി ലുക്കിലാണ് എത്തിയത്. പ്രിയപ്പെട്ട ലാലിന് ആശംസ നേര്‍ന്നുള്ള വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ഇച്ചാക്കയെന്ന് മോഹന്‍ലാല്‍ വിളിക്കുന്നതാണ് തനിക്കേറെ പ്രിയപ്പെട്ടതെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. പടയോട്ടത്തിന്‍രെ സെറ്റില്‍ വെച്ചാണ് ആദ്യമായി മോഹന്‍ലാലിനെ കണ്ടത്. അത് കഴിഞ്ഞിട്ട് 39 വര്‍ഷമായി. സഹോദരങ്ങള്‍ വിളിക്കുന്നത് പോലെയാണ് ലാല്‍ തന്നെ സംബോധന ചെയ്യുന്നതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. നിമിഷനേരം കൊണ്ടാണ് ഈ പോസ്റ്റ് വൈറലായി മാറിയത്.
ആടുജീവിതത്തിനായി കട്ടത്താടി ലുക്കിലാണ് പൃഥ്വിരാജ്. ശരീരഭാരവും കുറച്ചിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഇപ്പോള്‍ പൃഥ്വിരാജിനെ അനുകരിക്കുകയാണോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ലോക് ഡൗണിലെ പൊതു സ്റ്റൈലാണോ താടിയെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.


Click it and Unblock the Notifications