മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ എത്തിയാല്‍! രാജയോ സ്റ്റീഫനോ? ആര് നേടും? കാണൂ!

വെക്കേഷനും വിഷുവുമൊക്കെ ഒരുമിച്ചെത്തുകയാണ്. ആഘോഷമേതായാലും കുടുംബസമേതം സിനിമ കാണുന്ന പതിവുണ്ട് മലയാളിക്ക്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ നിരവധി സിനിമകളാണ് തിയേറ്ററുകളിലേക്കെത്തുന്നത്. മാര്‍ച്ച് 28നാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെ ലൂസിഫര്‍ പുറത്തിറങ്ങുന്നത്. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയായാണ് ട്രെയിലറെത്തിയത്. പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന തരത്തിലുള്ള ട്രെയിലറുമായാണ് പൃഥ്വിയും സംഘവുമെത്തിയത്.

മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുമ്പോഴൊക്കെ ബോക്‌സോഫീസില്‍ കടുത്ത പോരാട്ടം തന്നെ നടക്കാറുണ്ട്. ലൂസിഫറും മധുരരാജയുമെത്തുമ്പോള്‍ അത്തരത്തിലൊരു കാര്യം തന്നെയാണ് നടക്കുന്നത്. വ്യത്യസ്തത തരത്തിലുള്ള സിനിമകളുമായാണ് ഇരുവരും എത്തുന്നത്. പക്കാ എന്റര്‍ടൈനറുമായാണ് മമ്മൂട്ടി എത്തുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഒരുക്കുന്നതെങ്കിലും ഇതൊരു രാഷ്ട്രീയ ചിത്രമല്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഇരുസിനിമകളുടേയും ടീസറും ട്രെയിലറും ഒരുമിച്ചെത്തിയപ്പോള്‍ മുതല്‍ത്തന്നെ ആരാധകരുടെ വാക്ക് പോരാട്ടവും തുടങ്ങിയിരുന്നു. ഡീഗ്രേഡിങ്ങ് ശ്രമങ്ങളും സജീവമായി നടക്കുന്നുണ്ട്. നല്ല സിനിമകളെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവുന്ന സിനിമകളാവട്ടെ രണ്ടുമെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്. താരരാജാക്കന്‍മാരുടെ സിനിമകള്‍ മാത്രമല്ല മറ്റ് സിനിമകളും വിഷുവിനെത്തുന്നുണ്ട്. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ലൂസിഫര്‍

ലൂസിഫര്‍

അഭിനേതാവായി മുന്നേറുന്നതിനിടയിലാണ് സംവിധാനമെന്ന ലക്ഷ്യത്തിലേക്ക് പൃഥ്വിരാജ് എത്തിയത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. രാഷ്ട്രീയത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതൊരു പൊളിറ്റിക്കല്‍ ചിത്രമല്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. നടനെന് നിലയില്‍ അദ്ദേഹത്തെ എല്ലാവര്‍ക്കും അറിയാം. സംവിധായകനായുള്ള തുടക്കം എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ് തുടങ്ങി വന്‍താരനിരയാണ് അണിനിരന്നിട്ടുള്ളത്. മാര്‍ച്ച് 28നാണ് ചിത്രമെത്തുന്നത്. റിലീസിന് മുന്നോടിയായുള്ള പ്രമോഷന്റെ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. ബോക്‌സോഫീസില്‍ നിന്നും സിനിമയ്ക്ക് ലഭിക്കുന്ന റെക്കോര്‍ഡുകളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മധുരരാജ

മധുരരാജ

സൂപ്പര്‍ഹിറ്റ് ചിത്രമായ മധുരരാജയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് മമ്മൂട്ടിയും വൈശാഖും. കംപ്ലീറ്റ് മാസ്സ് എന്റര്‍ടൈനറുമായാണ് ഇത്തവണ ഇവരെത്തുന്നത്. പൃഥ്വിരാജിന് പകരം ജയ് യാണ് സൂര്യയെ അവതരിപ്പിക്കുന്നത്. സലീം കുമാര്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, അജു വര്‍ഗീസ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു യമണ്ടന്‍ പ്രേമകഥ

ഒരു യമണ്ടന്‍ പ്രേമകഥ

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു മലയാള ചിത്രവുമായി എത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. പക്കാ ലോക്കലുമായാണ് അദ്ദേഹത്തിന്റെ വരവ്. നവാഗതനായ ബിസി നൗഫല്‍ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബിബിന്‍ ജോര്‍ജ്-വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. നിഖില വിമലും സംയുക്ത മേനോനുമാണ് നായികമാരായി എത്തുന്നത്. ഏപ്രില്‍ രണ്ടാം വാരത്തോടെ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അതിരന്‍

അതിരന്‍

നായകനായും വില്ലനായും നിറഞ്ഞുനില്‍ക്കുന്ന ഫഹദ് ഫാസിലും ഇത്തവണത്തെ വിഷു പോരാട്ടത്തില്‍ പങ്കെടുക്കുന്നുണ്ട്. സായ് പല്ലവിക്കൊപ്പമെത്തുന്ന അതിരനും വിഷു ലക്ഷ്യമാക്കിയാണ് റിലീസ് ചെയ്യുന്നത്. സെഞ്ച്വറി ഫിലിംസ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുകയാണ് ഈ സിനിമയിലൂടെ. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണ്ണി, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ഈ റൊമാന്റിക് ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

മേരാനാം ഷാജി

മേരാനാം ഷാജി

മൂന്ന് ഷാജിമാരുടെ കഥയുമായാണ് നാദിര്‍ഷ എത്തുന്നത്. ദിലീപ് പൊന്നനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്. ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിഖില വിമലാണ് നായികയായി എത്തുന്നത്. തിരുവന്തപുരം, കോഴിക്കോട്, കൊച്ചിയിലെ മൂന്ന് ഷാജിമാരുടെ കഥയുമായാണ് മേരാനാം ഷാജി എത്തുന്നത്. ഈ സിനിമയും വിഷു റിലീസായാണ് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X