twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലും മമ്മൂട്ടിയും സഹോദരങ്ങളായി അഭിനയിച്ച സിനിമകള്‍ എത്രയെണ്ണമുണ്ടെന്ന് ആരാധകര്‍ക്ക് അറിയാമോ?

    |

    Recommended Video

    മോഹൻലാലും മമ്മൂട്ടിയും സഹോദരങ്ങളായി അഭിനയിച്ച സിനിമകള്‍ | filmibeat Malayalam

    മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ താരരാജാക്കന്മാരായി വിലസുകയാണ്. അമ്പലധികം സിനിമകളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ച സിനിമകളില്‍ കൂട്ടുകാരായും സഹോദരങ്ങളായും ശത്രുക്കളായും അഭിനയിച്ചിരുന്നു. രണ്ട് പേരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നതിനാല്‍ ആരാധകര്‍ തമ്മിലും യുദ്ധമാണ്.

    ജയന്റെ സഹോദരന്റെ മകളാണെന്ന് സീരിയല്‍ നടി! അല്ല താനാണെന്ന് മറ്റൊരു യുവതി, ഒടുവില്‍ സംഭവിച്ചതിങ്ങനെ!!ജയന്റെ സഹോദരന്റെ മകളാണെന്ന് സീരിയല്‍ നടി! അല്ല താനാണെന്ന് മറ്റൊരു യുവതി, ഒടുവില്‍ സംഭവിച്ചതിങ്ങനെ!!

    എന്നാല്‍ സിനിമയ്ക്ക് പുറത്ത് ഇരുവരും നല്ല സുഹൃത്തുക്കളും സഹോദരന്മാരെ പോലെ ജീവിക്കുന്നവരുമാണ്. മാത്രമല്ല സഹോദരങ്ങളായി അല്ലെങ്കില്‍ ബന്ധുക്കളായി മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച എത്ര സിനിമകളുണ്ടെന്ന് ആരാധകര്‍ക്ക് പോലും അറിയണമെന്നില്ല. അത്തരത്തിലുള്ള സിനിമകളുടെ പട്ടിക ഇതാ..

    മോഹന്‍ലാലും മമ്മൂട്ടിയും

    മോഹന്‍ലാലും മമ്മൂട്ടിയും

    ഏറ്റവുമധികം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരരാജാക്കന്മാര്‍ മോഹന്‍ലാലും മമ്മൂട്ടിയുമായിരിക്കും. അമ്പതിന് മുകളിലാണ് ഇരു താരങ്ങളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകളുടെ കണക്കുള്ളത്. ഒപ്പം അതിഥി കഥാപാത്രങ്ങളായും ഇരുവരും ഒന്നിച്ച് സിനിമകളില്‍ അഭിനയിച്ചിരുന്നു.

     ശത്രുക്കളായും മിത്രങ്ങളായും

    ശത്രുക്കളായും മിത്രങ്ങളായും

    സ്‌ക്രീനില്‍ ശത്രുക്കള്‍, സഹോദരങ്ങള്‍, കൂട്ടുകാര്‍, എന്നിങ്ങനെ പല വേഷങ്ങളിലുമാണ് അഭിനയിച്ചിരുന്നത്. അതില്‍ സഹോദരങ്ങളായിട്ടോ അല്ലെങ്കില്‍ കുടുംബത്തിലുള്ള സഹോദരങ്ങളായിട്ടോ ഒരുപാട് സിനിമകളില്‍ താരങ്ങള്‍ അഭിനയിച്ചിരുന്നു.

    ലക്ഷ്മണരേഖ

    ലക്ഷ്മണരേഖ


    ഐ വി ശശി സംവിധാനം ചെയ്ത് 1984 ല്‍ റിലീസ് ചെയ്ത സിനിമയായിരുന്നു ലക്ഷ്മണരേഖ. സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും സഹോദരന്മാരായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. സീമയായിരുന്നു ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നത്. ഇരു സഹോദരന്മാരും നായികയെ പ്രണയിക്കുന്നതായിരുന്നു സിനിമയുടെ കഥ.

    നാണയം

    നാണയം

    എണ്‍പതുകളിലെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സിനിമയായിരുന്നു നാണയം. ഐ വി ശശിയുടെ തന്നെ സിനിമയായ നാണയത്തിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു. ചിത്രത്തില്‍ കുടെ പിറന്നതല്ലെങ്കിലും ഇരുവരും സഹോദരന്മാരായിരുന്നു.

     അവിടത്തെപ്പോലെ ഇവിടെയും

    അവിടത്തെപ്പോലെ ഇവിടെയും

    മോഹന്‍ലാല്‍ മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന മികച്ച സിനിമയായിരുന്നു അവിടത്തെപ്പോലെ ഇവിടെയും. ഇരുവരും നല്ല സുഹൃത്തുക്കളും അതിലുപരി പരസ്പരം സഹോദരിമാരെ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത സിനിമ 1985 ലായിരുന്നു റിലീസ് ചെയ്തിരുന്നത്.

    കണ്ടു കണ്ടറിഞ്ഞു

    കണ്ടു കണ്ടറിഞ്ഞു


    1985 ല്‍ റിലീസ് ചെയ്ത സിനിമ തന്നെയായിരുന്നു കണ്ടു കണ്ടറിഞ്ഞു എന്ന സിനിമ. ഇരുവരും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയില്‍ അളിയന്മാരുടെ വേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്.

    പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്

    പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്

    ഭരതന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്. ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകനായി അഭിനയിച്ചിരുന്നത്. ഡോക്ടര്‍ ഐസക് എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. ചിത്രത്തിലും മമ്മൂട്ടിയുടെ അളിയന്റെ വേഷമായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചിരുന്നത്.

    അച്ഛനും മകനുമായി

    അച്ഛനും മകനുമായി


    സഹോദരങ്ങളായി മാത്രമല്ല മമ്മൂട്ടിയും മോഹന്‍ലാലും അച്ഛനും മകനുമായിട്ടും അഭിനയിച്ചിരുന്നു. പടയോട്ടം എന്ന സിനിമയിലായിരുന്നു അത്. കണരാന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചപ്പോള്‍ കണ്ണന്‍ എന്ന മകന്റെ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചിരുന്നത്.

    English summary
    When Mammootty & Mohanlal Appeared Onscreen As Brothers!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X