»   » മോഹന്‍ലാലിന് വേണ്ടി മാറി നിന്നു? മമ്മൂട്ടി ദൃശ്യം നിരസിച്ചതിന് പിന്നിലെ യഥാര്‍ത്ഥകാരണം ഇതായിരുന്നോ?

മോഹന്‍ലാലിന് വേണ്ടി മാറി നിന്നു? മമ്മൂട്ടി ദൃശ്യം നിരസിച്ചതിന് പിന്നിലെ യഥാര്‍ത്ഥകാരണം ഇതായിരുന്നോ?

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മലയാള സിനിമയിലെ പരസ്പര പൂരകങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അന്യോന്യം സഹായിച്ചും പിന്തുണച്ചുമാണ് മുന്നേറുന്നത്. ഏകദേശം ഒരേ സമയത്ത് സിനിമയിലേക്കെത്തുിയ ഇരുവരുടേയും കരിയറില്‍ നിരവധി സമാനതകളുമുണ്ട്. തുടക്കത്തില്‍ വില്ലന്‍ വേഷമായിരുന്നു ഇരുവര്‍ക്കും ലഭിച്ചത്. പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്നുവന്ന താരങ്ങള്‍ പിന്നീട് മലയാള സിനിമയെ തന്നെ അടക്കിഭരിക്കുന്ന താരരാജാക്കന്‍മാരായി മാറുകയായിരുന്നു.

  സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അഭിനയ ശൈലിയിലും ഇരുവരും വ്യത്യസ്തരാണ്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഇരുവരും തുല്യരാണ്. ശക്തമായ ആരാധക പിന്തുണയാണ് ഇരുവര്‍ക്കും ലഭിക്കുന്നത്. മമ്മൂട്ടി വേണ്ടെന്ന് വെച്ച കഥാപാത്രത്തെ മോഹന്‍ലാല്‍ ഏറ്റെടുത്തപ്പോള്‍ അത് മലയാളത്തിലെ തന്നെ മികച്ച സിനിമയായി മാറിയ ചരിത്രവുമുണ്ട്. താരരാജാക്കന്‍മാരെക്കുറിച്ചുള്ള ഫാന്‍സ് പോര് ഇപ്പോഴും സജീവമായി തുടരുകയാണ്. ട്രോള്‍ ഗ്രൂപ്പിലെ ചില വാദങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

  സ്റ്റൈലിഷ് കഥാപാത്രങ്ങളെ വെല്ലാന്‍

  66ാമത്തെ വയസ്സിലും നിത്യയൗവ്വനം കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടി കരിയറില്‍ അവതരിപ്പിച്ച സ്റ്റൈലിഷ് കഥാപാത്രത്തെ വെല്ലുന്ന തരത്തിലുള്ള പ്രകടനം കാഴ്ച വെക്കാന്‍ ആരും ഇതുവരെ എത്തിയിട്ടില്ലെന്ന വാദവും ഇക്കയുടെ ഫാന്‍സ് നിരത്തുന്നുണ്ട്. യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തിലാണ് മെഗാസ്റ്റാറിന്‍രെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ്.

  മാനസിക വൈകൃതങ്ങളുള്ള നാല് കഥാപാത്രങ്ങള്‍

  ശബ്ദം കൊണ്ടും രൂപം കൊണ്ടും ഭാവം കൊണ്ടും മാനസിക വൈകൃതമുള്ള നാല് കഥാപാത്രങ്ങളെ മമ്മൂട്ടി ഗംഭീരമായി അവതരിപ്പിച്ചിരുന്നു. തനിയാവര്‍ത്തനം, പൊന്തന്‍മാട, വിധേയന്‍, ഭൂതക്കണ്ണാടി ഈ ചിത്രങ്ങള്‍ അത്ര പെട്ടെന്ന് പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ലല്ലോ. ഇത്തരത്തിലുള്ള കഥാപാത്രത്തെ ഇത്രയും മനോഹരമാക്കാന്‍ മെഗാസ്റ്റാറിനെ കഴിയുള്ളൂവെന്നും സാക്ഷ്യപ്പെടുത്തുന്നു.

  മധുരപ്രതികാരത്തിന്റെ കഥയുമായി മന്നാഡിയാര്‍

  സ്വന്തം അനിയനെയും മകനെയും കൊന്നവരോട് പ്രതികാരം തീര്‍ക്കാനായെത്തിയ മന്നാഡിയാരെയും മാരാരെയും ഇന്നും സിനിമാപ്രേമികള്‍ മറന്നിട്ടില്ല. മാസും ക്ലാസും നിറഞ്ഞ നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ധ്രുവം നല്‍കിയ ഫീല്‍ അത് വല്ലാത്തതാണ്.

  പകരം വെക്കാനില്ലാത്ത പ്രതിഭ

  മമ്മൂട്ടിയുടെ കരിയറിലെ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍. എത്രയെത്ര വ്യത്യസ്തമായ കഥപാത്രമായാണ് അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. ഇതിന് പകരം വെക്കാന്‍ മലയാളത്തിലലെന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ആരുമില്ലെന്നാണ് പറയുന്നത്.

  ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍

  വിവിധ ചലച്ചിത്ര മേളകളിലായി മമ്മൂട്ടിയുടെ നിരവധി സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ പേരന്‍പ് റിലീസിന് മുന്‍പ് തന്നെ റോട്ടര്‍ഡാം മേളയിലാണ് പ്രദര്‍ശിപ്പിച്ചത്. മന്‍ഹെയിം ഹെയ്ഡല്‍ബര്‍ഗ് മേളയില്‍ വിധേയന്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ മെഗാസ്റ്റാറിനെ ഹിറ്റ്‌ലറുമായിട്ടായിരുന്നു ജര്‍മ്മന്‍ മാധ്യമങ്ങള്‍ താരതമ്യപ്പെടുത്തിയത്.

  ഡോക്ടര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍

  മലയാള സിനിമയിലെ ഡോക്ടര്‍ കഥാപാത്രത്തെ മുഴുവന്‍ എടുത്താലും നിര്‍ണഅണയത്തിലെ ഏട്ടനെ വെല്ലുന്ന തരത്തിലുള്ള ഒരു കഥാപാത്രവും വന്നിട്ടില്ലെന്നാണ് ഏട്ടന്‍ ഫാന്‍സ് വാദിക്കുന്നത്.

  ഹരികൃഷ്ണന്‍സ് ഇന്നായിരുന്നുവെങ്കില്‍

  മോഹന്‍ലാലും മമ്മൂട്ടിയും ഹിയും കൃഷ്ണനുമായെത്തിയ ഹരികൃഷ്ണന്‍സ് ഇന്നായിരുന്നു ഇറങ്ങിയതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ഓര്‍ത്തുനോക്കിയേ, സോഷ്യല്‍ മീഡിയ ഇല്ലാതിരുന്ന കാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമ തന്നെയാണ്.

  കൈവിട്ടുപോയ സുവര്‍ണ്ണാവസരം

  ഒരിക്കല്‍ നിരസിച്ച സിനിമ സൂപ്പര്‍ഹിറ്റായി മാറിയപ്പോള്‍ ഇതായിരുന്നു ഇക്കയുടെ അവസ്ഥ. രാജാവിന്റെ മകനും ദൃശ്യവും കൈവിട്ടുപോയ വിഷമം എങ്ങനെ തീരാനാ, മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളായല്ലേ അവ മാറിയത്.

  ഡോണ്‍ കഥാപാത്രങ്ങള്‍ ഏട്ടനും ഇക്കയ്ക്കും അവകാശപ്പെട്ടതാണ്

  അധോലോകത്തെ ഡോണ്‍ കഥാപാത്രങ്ങളായി ട്ടേനും ഇക്കയും കാണിച്ചത്ര മാസ് പ്രകടനമൊന്നും മറ്റൊരാളും കാണിച്ചിട്ടില്ല. സാഗര്‍ ഏലിയാസ് ജാക്കിയും വിന്‍സന്റ് ഗോമസും അലക്‌സാണ്ടറും താരാദാസുമൊക്കെ ചെറിയ ഉദാഹരണം മാത്രം.

  ഒടിയനെ വെല്ലുവിളിക്കാന്‍

  മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമായ ഒടിയന്‍ മാണിക്കനെ വെല്ലുന്ന ഇക്കയുടെ കഥാപാത്രത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാമാങ്കവും ബിലാലുമൊക്കെ ഒടിയന് അരികിലെത്തുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

  മാസ് പെര്‍ഫോമന്‍സിലൂടെ കേസന്വേഷണം

  മാസ് പ്രകടനത്തിലൂടെ കേസന്വേഷണം നടത്തിയ മൂന്ന് നായകന്‍മാരെക്കുറിച്ച് ചോദിക്കുകയാണെങ്കില്‍ ഇവരാവും ആ ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. ആഗസ്റ്റ് 12 ലെ ഇക്കയും, മൂന്നാംമുറയിലെ ഏട്ടനും മെമ്മറിസീലെ രാജുവേട്ടനും.

  ഇക്കയ്ക്ക് പറ്റുന്ന പോലെ ചെയ്തില്ലേ

  ഇക്കയുടെ ഡാന്‍സിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വളരെ പണ്ടേ തുടങ്ങിയതാണ്. അന്ന് സുകുമാരിക്കൊപ്പം തന്നാലാവും വിധ നൃത്തം ചെയ്ത ഇക്കയും ഇന്ന് പരസ്പര ബന്ധമില്ലാതെ ചുവടുവെക്കുന്ന താരങ്ങളും, എന്തൊരു താരതമ്യപ്പെടുത്തലാണ്.

  രണ്ട് പേരും ഒരുപോലെ നിരാശപ്പെടുത്തി

  നിരാശപ്പെടുത്തുന്ന കാര്യത്തിലും രണ്ട് പേരും തുല്യരാണ്. ലോഹത്തിലൂടെ മോഹന്‍ലാലും പുത്തന്‍പണത്തിലൂടെ മമ്മൂട്ടിയും പ്രേക്ഷകരെ ഒരുപോലെ നിരാശപ്പെടുത്തി. ഈ രണ്ട് ചിത്രങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരാളായിരുന്നു.

  മമ്മൂട്ടി കൈവിട്ട സിനിമ മോഹന്‍ലാല്‍ ഏറ്റെടുത്തപ്പോള്‍

  മോഹന്‍ലാലിന്റെ കരിയറിലെ മികച്ച രണ്ട് സിനിമകള്‍ മമ്മൂട്ടി വേണ്ടെന്ന് വെച്ച ചിത്രങ്ങളായിരുന്നു. രാജാവിന്റെ മകനും, ദൃശ്യവും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഈ ചിത്രങ്ങള്‍ മമ്മൂട്ടി നിരസിച്ചവയായിരുന്നു. നിരസിച്ച സിനിമ ഹിറ്റായി മാറിയപ്പോള്‍ ഇക്ക പ്രയോഗിച്ച പുതിയ അടവ് കണ്ടോ, ഫീല്‍ഡ് ഔട്ടിന്റെ വക്കിലെത്തി നില്‍ക്കുന്ന ഏട്ടനെ കരകയറ്റുന്നതിന് വേണ്ടിയാണ് അത് വിട്ടുകൊടുത്തതെന്ന്. കൈവിട്ടുപോയ ഭാഗ്യത്തെക്കുറിച്ച് വേദനിക്കുന്നതിന് പകരം ആശ്വാസം കണ്ടെത്തുന്നതിനായി കണ്ടെത്തിയ ന്യായമാണിത്.

  കംപ്ലീറ്റ് സഹനടന്‍

  ഒരുപ്രായം കഴിഞ്ഞാല്‍ അതിനനുസരിച്ചുള്ള കഥാപാത്രത്തെയേ സ്വീകരിക്കാവൂ. അല്ലെങ്കില്‍ ഇതുപോലെ സഹനടന്‍ പദവിയില്‍ തുടരേണ്ടി വരും. എന്നും മാസും ക്ലാസും മാത്രമേ ഏറ്റെടുക്കുള്ളൂവെന്ന് ശഠിക്കാന്‍ കഴിയില്ലല്ലോ.

  മറ്റെന്തിനേക്കാളും പ്രിയപ്പെട്ടവ

  മലയാള സിനിമയിലെ ഈ രണ്ട് താരരാജാക്കന്‍മാരും എന്നും മലയാളത്തിന് പ്രിയപ്പെട്ട മാണിക്യങ്ങളാണ്. അന്യോന്യം സഹായിച്ചും പിന്തുണച്ചും മുന്നേറുന്ന താരരാജാക്കന്‍മാര്‍.

  മമ്മൂട്ടി ഉപേക്ഷിച്ച ചിത്രങ്ങളിലൂടെ

  സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്റെയും കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്ന് മമ്മൂട്ടി ഉപേക്ഷിച്ചതായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് എത്ര പേര്‍ക്കറിയാം.

  മാറിത്തരാന്‍ പറഞ്ഞാല്‍

  നിറഞ്ഞ മനസ്സോടെ നിനക്ക് വേണ്ടി മാറിത്തരാന്‍ പോലും താന്‍ തയ്യാറാണെന്ന് ഇക്ക ഏട്ടനോട് പറയുന്നു. ശരിക്കും ഹരിയും കൃഷ്ണനെയും പോലെ.

  അതിഥിയും ആതിഥേയനും

  ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങള്‍ മാത്രമല്ല മാസ് ഡയലോഗിന്റെ കാര്യത്തിലും ഇവര്‍ ഏറെ മുന്നിലാണ്. തോമാച്ചന്റെ മാസ് ഡയലോഗിന് മുന്നിലായിരുന്നു അന്ന് സോമന്‍പിള്ള കിടുങ്ങിയതെങ്കില്‍ താരാദാസിന്റെ സംഭാഷണത്തിന് മുന്നില്‍ പ്രസാദും കിടുങ്ങിയിരുന്നു.

  രണ്ട് പേരോടും ഇഷ്ടം

  ഭാവപ്പകര്‍ച്ച നടത്തി സിനിമയിലെ പല പുരസ്‌കാരങ്ങളും സ്വന്തമാക്കിയ ഇക്കയെ ഇഷ്ടമാണ്. അതോടൊപ്പം തന്നെ അവാര്‍ഡുകള്‍ക്കൊപ്പം മറ്റ് പലതും നേടിയ ഏട്ടനേയും ഇഷ്ടമാണ്.

  മികച്ച ക്ലാസ്/ മാസ് പടം

  മലയാളത്തിലെ മികച്ച ക്ലാസ് പടം വാത്സല്യവും മാസ് പടം ബിലാലും ക്ലാസും മാസും നിറഞ്ഞ പടം സ്ഫടികവുമാണെന്ന കണ്ടെത്തല്‍ നോക്കിയേ, ഇപ്പോ എല്ലാവരുമായി.

  ഇക്കയുടെ സിനിമകള്‍

  കൈനിറയെ സിനിമകളുമായി തിരക്കിലാണ് മമ്മൂട്ടി. വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പരോളും അബ്രഹാമിന്റെ സന്തതികളും മാമാങ്കവും ബിലാലുമൊക്കെ പോരെ ആരാധകര്‍ക്ക് സന്തോഷിക്കാന്‍.

  അഞ്ച് തലമുറയിലെ നായികമാര്‍ക്കൊപ്പം

  മലയാളത്തില്‍ അഞ്ച് തലമുറയിലെ നായികമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച ഒരേ ഒരു താരമെന്ന വിശേഷണവും ഇക്കയ്ക്ക് സ്വന്തമാണ്.

  എല്ലാം വളരെ പെട്ടെന്ന് തന്നെ

  ഭയമായാലും നിസ്സഹായതയായാലും ദേഷ്യമായാലും അമര്‍ഷമായാലും ഏട്ടന്റെ മുഖത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ആ ഭാവങ്ങള്‍ ഒരുമിച്ച് വിരിയും.

  മാമാങ്കത്തിന്‍രെ ഫാന്‍മെയ്ഡ് പോസ്റ്ററുമുണ്ട്

  ഇക്കയുടെ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മാമാങ്കത്തിന്റെ ഫാന്‍മെയ്ഡ് പോസ്റ്ററുകളും അടിക്കടി ഇറങ്ങുന്നുണ്ട്. ചാവേറുകളുടെ കഥയുമായെത്തുന്ന മാമാങ്കം മലയാള സിനിമയിലെ മറ്റൊരു വിസ്മയമാവും.

  തള്ളിന്റെ കാര്യത്തിലും മുന്നിലാണ്

  പ്രകടനത്തിന്റെ കാര്യത്തില്‍ മാത്രമല്ല തള്ളിന്റെ കാര്യത്തിലും ഇക്കഫാന്‍സ് ഏറെ മുന്നിലാണ്. കലക്ഷന്‍രെ കാര്യത്തിലാണ് സ്ഥിരം തള്ളല്‍ ആവര്‍ത്തിക്കുന്നത്. ഇല്ലാത്ത കലക്ഷനൊപ്പമാണ് വീരവാദം മുഴക്കാറുള്ളത്.

  ഹൃദയം തകര്‍ത്ത മരണം

  സിനിമയില്‍ പല കഥാപാത്രങ്ങളും മരണപ്പെടുന്നത് കണ്ടിട്ടുണ്ടെങ്കിലും തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷിന്റെ മരണം വല്ലാതെ വേനദനാജനകമായിരുന്നു.

  സിനിമാപാരമ്പര്യമെന്നാല്‍

  സിനിമാപാരമ്പര്യമില്ലാതെ സിനിമയിലേക്കെത്തിയവരാണ് ഇന്ന് സിനിമ അടക്കി ഭരിക്കുന്നത്. അല്ലാതെ താരമായതിന് ശേഷം മറ്റ്് ബന്ധുത്വവും ലഭിച്ചവരല്ല.

  വിസ്മയിപ്പിച്ചുവെങ്കിലും മറ്റൊന്ന് വെറുപ്പിച്ചു

  ഒരു അലക്‌സാണ്ടര്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചപ്പോള്‍ മറ്റൊരു അലക്‌സണ്ടാര്‍ പ്രേക്ഷകരെ വെരഉപ്പിച്ചു കൊന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഒരേ പേരിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴഉള്ള അവസ്ഥയായിരുന്നു ഇത്.

  അഡാര്‍ ഐറ്റം വാരനുണ്ട്

  കരിയറിലെ തന്നെ വലിയ സിനിമായായ മാമാങ്കം വരുന്നുണ്ടെന്ന് വിമര്‍ശകരോചട് പറഞ്ഞേക്കെന്നാണ് മെഗാസ്റ്റാറിന്‍രെ ഫാന്‍സ് പറയുന്നത്. ചാവേറുകളുടെ കഥ പറയുന്ന മാമാങ്കത്തിന്റെ ആദ്യ ഘട്ട ഷെഡ്യൂള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

  ഡാന്‍സും കൂടി അറിയാമായിരുന്നുവെങ്കിലോ?

  മമ്മൂട്ടിക്ക് ഡാന്‍സ് അറിയില്ലെന്നതായിരുന്നു എന്നത്തേയും വിമര്‍ശനം. എന്നാല്‍ ആ ഒരു കുറവ് ഉള്ളപ്പോള്‍ തന്നെ ഇന്ത്യന്‍ സിനിമയുടെ തലപ്പത്തേക്ക് അദ്ദേഹം എത്തിയില്ലേ, അപ്പോള്‍ അതുകൂടി അറിയാമായിരുന്നുവെങ്കിലോ.

  മുഖ്യമന്ത്രിയുടെ വേഷത്തിലും

  ബയോപിക്കുകളില്‍ അഭിനയിക്കാനുള്ള അവസരം മമ്മൂട്ടിക്ക് നേരത്തെയും ലഭിച്ചിട്ടുണ്ട്. വൈഎസ് ആറിന്റെ വേഷത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ നായികയായി നയന്‍താരയാണ് എത്തുന്നത്.

  ഏട്ടനെ രക്ഷിക്കാന്‍ വേണ്ടി ചെയ്തതാണ്

  മോഹന്‍ലാല്‍ ഫീല്‍ഡ് ഔട്ടവാുന്നതിന്റെ വക്കിലെത്തി നില്‍ക്കുന്ന സമയത്തായിരുന്നു മമ്മൂട്ടിയെത്തേടി ജീത്തു ജോസഫ് ചിത്രമായ ദൃശ്യമെത്തിയത്. ആ സിനിമ ഏട്ടന് വേമഅടി വിട്ടുകൊടുത്ത് പ്രെയ്‌സ് ദി ലോര്‍ഡില്‍ അഭിനയിക്കുകയായിരുന്നു മമ്മൂട്ടി.

  പ്രതീക്ഷിക്കുന്നതും കിട്ടുന്നതും

  മാമാങ്കത്തെക്കുറിച്ച് വന്‍പ്രതീക്ഷകളാണ്. എന്നാല്‍ പ്രതീക്ഷിക്കുന്നത് ഇതാണെങ്കിലും ലഭിക്കുന്നത് മറിച്ചായിരിക്കുമല്ലോയെന്നുള്ളതാണ് വാസ്തവം.

  സാമ്രാജ്യത്തിലെ പ്കടനം

  സാമ്രാജ്യത്തിലെ മമ്മൂട്ടിയുടെ പ്രതികാരം കാണുമ്പോഴാണ് മോഹന്‍ലാലിനെ എടുത്ത് കിണറ്റിലെരിയാന്‍ തോന്നുന്നതെന്ന് സുരാജ് സ്‌റ്റൈലിലൊരു കമന്റ്.

  അങ്ങനെ തന്നെയിരിക്കും

  ജഗന്നാഥന്‍ തമ്പുരാനും മന്നാഡിയാരുമൊക്കെ എന്നും അതേ പോലെ തന്നെയിരിക്കും. മലയാളി മനസ്സില്‍ നിന്നും അത്ര പെട്ടെന്ന് ഇറങ്ങിപ്പോകാന്‍ ഈ താരങ്ങള്‍ക്കോ ചിത്രങ്ങള്‍ക്കോ കഴിയില്ലല്ലോ.

  കൂടുതല്‍ ഇഷ്ടം

  കഥാപാത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തുന്ന ഗെര്രപ്പ് മേക്കോവറുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒടിയന് വേണ്ടി ശരീരഭാരം കുറച്ച താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  നാല് രീതിയില്‍ ജീവിച്ചു

  രൂപത്തിലായാലും ഭാവത്തിലായലും നാല് രീതിയില്‍ ജീവിച്ചുകാണിക്കാന്‍ ഇക്കയ്‌ക്കേ കഴിയൂവെന്നാണ് ആരാധകരുടെ അവകാശ വാദം , ഈ ചിത്രങ്ങള്‍ കണ്ടാല്‍ അത് വ്യക്തമാവും.

  ശോഭാരാജിന്‍രെ ലുക്ക്

  അല്കസാണ്ടറിന്റെ കിടിലന്‍ ലുക്കാണ് കിടിലനെന്ന് പറയുന്നവര്‍ മോഹന്‍ലാലിന്‍രെ ശോഭാരാജിന്‍രെ ലുക്ക് കണ്ടിട്ടില്ലെന്ന് തോന്നുന്നു.

  കണ്ണീര്‍ മാത്രം പോര

  വാത്സല്യത്തിലെ രാഘന്‍നായവരുടെ കണ്ണീര്‍ കണ്ടാലൊന്നും കരില്ല, ഏട്ടന്റെ അഭിനയവിസ്‌മയം കണ്ടാണ് ശീലിച്ചത്. അത്രയ്ക്കും മികച്ചതാവുമോ ഇത്, സംശയം പലതരത്തിലാണ്.

  തള്ളിത്തള്ളി വെല്ലുവിളിയിലേക്ക്

  സിനിമ പുറത്തിറങ്ങുന്നതിന്നമുന്‍പ് തന്നെ കലക്ഷന്‍റെ കാര്യത്തെക്കുച്ച് തള്ളിത്തള്ളി ഒടുക്കമത് വെല്ലുവിളിയിലേക്കെത്തിയാല്‍ ഇങ്ങനെയിരിക്കും.

  അന്നും പറഞ്ഞത് ഇതായിരുന്നു

  പഴശ്ശിരാജ ഇറങ്ങുന്നതിന് മുന്‍പ് ഇക്ക ഫാന്‍സ് കലക്ഷന്റെ കാര്യത്തില്‍ പല റെക്കോര്‍ഡുകളും ഇക്കയ്ക്ക് വേണ്ടി വഴി മാറുമെന്ന് പറഞ്ഞിരുന്നു. ഇപ്പോ കുഞ്ഞാലിമരക്കാര്‍ പ്രഖ്യാപിച്ചപ്പോഴും അതാവര്‍ത്തിച്ചിരിക്കുകയാണ്, എന്തായാലും കാത്തിരുന്ന് കാണാം.

  വിവാഹ ശേഷം അരുണിന്‍റെ പിന്തുണയോടെ ദിവ്യ ഉണ്ണി വീണ്ടും ചിലങ്കയണിഞ്ഞു, ചിത്രങ്ങള്‍ വൈറല്‍!

  ഫാന്‍സിന്‍റെ പതിവ് തള്ളല്ല, മാമാങ്കം വിസ്മയിപ്പിക്കുമെന്നതിന് പിന്നിലെ പ്രധാന കാരണം ഇദ്ദേഹമാണ്,കാണൂ!

  മാണിക്യ മലരായ പൂവി ജഗദീഷ് വേര്‍ഷനെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ, ട്രോളിന്‍റെ ചാകരയും, കാണൂ!

  English summary
  Mammootty Vs Mohanlal trolls in troll world

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more