മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുമ്പോൾ: മഹേഷ് നാരായണൻ ചിത്രത്തിനായി ഇനിയെത്ര കാത്തിരിക്കണം?

മലയാള സിനിമ ഇന്ന് ഏറ്റവും ഉറ്റു നോക്കുന്ന പ്രൊജെക്ടുകളിൽ ഒന്നാണ്, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം. ഏകദേശം 12 വർഷങ്ങൾക്ക് ശേഷം സൂപ്പർതാരങ്ങൾ വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത് കഴിഞ്ഞ വർഷമാണ്. മമ്മൂട്ടി നായകനാവുന്ന ത്രില്ലറിൽ മോഹൻലാൽ ഒരു സുപ്രധാന വേഷത്തിലാണ് എത്തുക. ആറു മാസം നീണ്ടു നിൽക്കുന്ന ഷെഡ്യൂളുകൾ പ്ലാൻ ചെയ്‌തെങ്കിലും, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മെഗാസ്റ്റാർ സിനിമയിൽ നിന്ന് ഇടവേളയെടുത്തതോടെ ഷൂട്ട് നിർത്തിവച്ചു.

എന്നാൽ, പഴയതിലും പ്രൗഢിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും തുടങ്ങും എന്നാണ് അറിയാൻ കഴിയുന്നത്. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. ചിത്രത്തിന്റെ പോസ്റ്ററുകൾ അടക്കമുള്ള അപ്‌ഡേറ്റുകൾ സംവിധായകനും സംഘവും തയ്യാറാക്കി കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്.

ഇടവേള കഴിഞ്ഞ് മമ്മൂട്ടിയെത്തും, ഒപ്പം മോഹൻലാലും

Mahesh Narayanan  Mohanlal and Mammootty
Photo Credit: Mammootty, AJFC - Twitter

പുതിയ റിപോർട്ടുകൾ അനുസരിച്ച്, ആരോഗ്യ പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേളയെടുത്ത മമ്മൂട്ടി, ഷൂട്ടിങ് തിരക്കുകളിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്. ചികിത്സയും വിശ്രമവും കഴിഞ്ഞെത്തുന്ന മെഗാസ്റ്റാർ ആദ്യം തുടങ്ങുക മഹേഷ് നാരായണൻ ചിത്രത്തിന്റെ ചിത്രീകരണം ആവും എന്നാണ് അറിയുന്നത്. മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തന്റെ ന്യൂട്രിഷനിസ്റ്റിനൊപ്പമുള്ള അദ്ധേഹത്തിന്റെ പുതിയ ചിത്രങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞു. എന്നാൽ, വിശ്രമമില്ലാതെ സിനിമയ്‌ക്കൊപ്പമുള്ള യാത്ര അദ്ദേഹം കുറക്കുമെന്നും, തന്റെ പാഷന് ഒപ്പം തന്നെ ആരോഗ്യവും ശ്രദ്ദിക്കാനാണ് തീരുമാനം എന്നും അറിയുന്നു.

Mammootty  Mohanlal  Kunchacko Boban at MMMN location
Photo Credit: Kunchacko Boban, Instagram

മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിലേക്ക് മമ്മൂട്ടി തിരിച്ചെത്തിയാൽ, അധികം വൈകാതെ തന്നെ മോഹൻലാലും ജോയിൻ ചെയ്‌തേക്കും. ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ ശരിയാണെങ്കിൽ, സൂപ്പർതാരങ്ങൾ ഒന്നിച്ചുള്ള സീനുകളിൽ ചിലത് ഇനിയും ചിത്രീകരിക്കാൻ ബാക്കി ഉണ്ട്. ഇതിനിടെ, ഈ ഇടവേളയിൽ ടീം തിരക്കഥ ഒന്ന് പൊളിച്ചെഴുതിയെന്നും, കുഞ്ചാക്കോ ബോബന് ചിത്രത്തിലുള്ള സ്ക്രീൻസ്പേസ് കൂടുമെന്നും, അഭ്യൂഹങ്ങളുണ്ട്. എന്നാൽ സംവിധായകൻ മഹേഷ് നാരായണൻ ഇത് വരെ ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

പോസ്റ്ററുകൾ ഒരുങ്ങിക്കഴിഞ്ഞു; മമ്മൂട്ടി-മോഹൻലാൽ ചിത്രം ഇനിയെന്ന്?

അടുത്തിടെ, റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ, എസ്തറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയുടെ സ്ഥാപകൻ അരുൺ അജികുമാർ മമ്മൂട്ടി-മോഹൻലാൽ ചിത്രത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. മലയാളത്തിലെ അനേകം ചിത്രങ്ങൾക്ക് ഗംഭീര പോസ്റ്ററുകൾ ഒരുക്കിയ ഈ കമ്പനിയാണ്, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പോസ്റ്റർ ഡിസൈൻ ചെയ്യുന്നത്. ഇനിയും പേരിടാത്ത ചിത്രത്തിന്റെ തിരക്കഥ താൻ വായിച്ചിട്ടുണ്ടെന്നും, ചിത്രീകരണ സ്റ്റില്ലുകൾ കണ്ടെന്നും അരുൺ വെളിപ്പെടുത്തി. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പ്രൊജക്റ്റ് ആകാംക്ഷ ഉണർത്തുന്ന, ഒരു അത്യുഗ്രൻ ചിത്രമാകും എന്നും അദ്ദേഹം കൂട്ടി ചേർത്തു.

മഹേഷ് നാരായണന്റെ സ്വപ്ന ചിത്രത്തിന്റെ പോസ്റ്ററുകൾ മുൻപേ തന്നെ എസ്തറ്റിക് കുഞ്ഞമ്മ ടീം ഒരുക്കി വച്ചിരുന്നു എന്നും അരുൺ അജികുമാർ വെളിപ്പെടുത്തി. പോസ്റ്ററുകൾ തയ്യാറാണ്, സംവിധായകനും ടീമീനും ഉചിതമെന്ന് തോന്നുന്ന സമയത്ത് അത് റിലീസ് ചെയ്യും. താൽക്കാലികമായി 'എം.എം.എം.എൻ' എന്ന് പേര് വിളിക്കുന്ന പ്രോജക്ടിന്റെ യഥാർത്ഥ പേര്, അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം പുറത്തു വിടുമെന്നാണ് അറിയാൻ കഴിയുന്നത്. മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം, 2026 ആദ്യ പകുതിയിൽ തീയറ്ററിൽ എത്തുമെന്നാണ് സൂചന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X