For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയും മഞ്ജു വാര്യരും മോഹന്‍ലാലും ഓടിയെത്തി! പ്രളയക്കെടുതിയില്‍ കൈത്താങ്ങായി താരങ്ങള്‍, കാണൂ!

  |

  മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ കലിതുള്ളി സംഹാര താണ്ഡവമാടുകയാണ് പേമാരി. ആര്‍ത്തലച്ച് പെയ്യുന്ന മഴയ്‌ക്കൊപ്പം തങ്ങളുടെ കൂരയും സമ്പാദ്യവും സ്വപ്‌നങ്ങളും ഉറ്റവരുമൊക്കെ ഒഴുകിപ്പോവുന്നത് കണ്ടുനില്‍ക്കാനെ പലര്‍ക്കും കഴിയുന്നുള്ളൂ. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നുവെങ്കിലും ആശങ്കകള്‍ ഇതുവരെയും ഒഴിഞ്ഞിട്ടില്ല. പ്രവചനാതീതമായ രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കേരളത്തിലെ പല ജില്ലകളിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഭീകരമായി തുടരുകയാണ്. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടല്‍ ഭീഷണിയും കാരണം നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി എത്തിയിരുന്നു.

  ശ്രിനിഷിനും അതിന് കഴിഞ്ഞില്ല! ബിഗ് ബോസില്‍ കാറ്റൊഴിഞ്ഞ ബലൂണായി പേളി മാണി! കാണൂ!

  കുട്ടനാട്ടിലെ മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് ആശ്വാസമേകാനായി മഞ്ജു വാര്യര്‍ നേരിട്ടെത്തിയിരുന്നു. മോഹന്‍ലാലും ജയറാമുമൊക്കെ വേണ്ട സഹായങ്ങള്‍ എത്തിച്ചിരുന്നു. താരസംഘടനയായ എഎംഎംഎ പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. മലയാള താരങ്ങള്‍ മാത്രമല്ല തമിഴകത്തിന്റെ സ്വന്തം താരപുത്രന്‍മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കിയിരുന്നു. മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി സിനിമാലോകവും മുന്നിട്ടിറങ്ങിയിട്ടുണ്ട്.

  ബിഗ് ബോസിലേക്കെത്തിയ കമല്‍ഹസനെ കണ്ട് കണ്ണ് തള്ളിയ താരങ്ങള്‍ ചെയ്തത് ? കാണൂ!

  ദുരിതബാധിതര്‍ക്ക് താങ്ങേകാന്‍ താരങ്ങള്‍

  ദുരിതബാധിതര്‍ക്ക് താങ്ങേകാന്‍ താരങ്ങള്‍

  കനത്ത മഴയിലും ഉരുള്‍ പൊട്ടലിലുമൊക്കെയായി നിരവധി പേര്‍ക്കാണ് തങ്ങളുടെ വീടും സമ്പാദ്യവുമൊക്കെ നഷ്ടമായത്. മഴയുടെ ശക്തി കൂടുന്നതിനനുസരിച്ച് അപകട സാധ്യതയുെ കൂടിയപ്പോള്‍ രക്ഷാപ്രവര്‍ത്തകരും ജാഗരൂകരാവുകയായിരുന്നു. സ്‌കൂളുകളിലും മറ്റ് സ്ഥലങ്ങളിലുമൊക്കെയായാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. ദുരിബാധിതര്‍ക്ക് കൈത്താങ്ങാവാനായി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട് ഇപ്പോള്‍.

  മമ്മൂട്ടി നേരിട്ടെത്തി

  മമ്മൂട്ടി നേരിട്ടെത്തി

  എറണാകുളത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മമ്മൂട്ടി നേരിട്ടെത്തിയിരുന്നു. 350 ഓളം കുടുംബാംഗങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. നാട്ടുകാര്‍ക്ക് തികച്ചും ആശ്വാസമേകുന്ന വരവായിരുന്നു അത്. മമ്മൂട്ടിയും വരവും അവിടെ നടത്തിയ പ്രസംഗവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. ദുരിബാധിതരോട് കാര്യങ്ങള്‍ ആരാഞ്ഞ് അവരെ സാന്ത്വനിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ആവശ്യമായ സഹായം എത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

  സഹായങ്ങള്‍ എത്തിക്കാം

  സഹായങ്ങള്‍ എത്തിക്കാം

  നാട് മുഴുവന്‍ നിങ്ങളോടൊപ്പമുണ്ടെന്നും ധൈര്യമായി ഇരിക്കണമെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവര്‍ക്കും വീട്ടിലേക്ക് മടങ്ങിപ്പോവാമെന്നും അതുവരെ ഇവിടെ തുടരണമെന്നും താരം പറഞ്ഞിരുന്നു. മനസ്സ് മടുക്കാതെയും സങ്കടപ്പെടാതെയും ഇരിക്കണം എല്ലാവരും. അധികൃതരുമായി കൂടിയാലോചന നടത്തിയതിന് ശേഷം സഹായങ്ങള്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  കുട്ടനാട്ടിലെത്തിയ മഞ്ജു വാര്യര്‍

  കുട്ടനാട്ടിലെത്തിയ മഞ്ജു വാര്യര്‍

  നേരത്തെ കുട്ടനാട്ടിലെ പ്രളയക്കെടുതിയില്‍ സ്വാന്ത്വനവുമായി മഞ്ജു വാര്യര്‍ നേരിട്ടെത്തിയിരുന്നു. താരത്തിന്റെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജയറാം, മോഹന്‍ലാല്‍ എന്നിവരും കുട്ടനാട്ടിലെ പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് വേണ്ട സഹായം എത്തിച്ചിരുന്നു. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും തങ്ങള്‍ ക്ലാസാണെന്ന് ഇവര്‍ തെലിയിച്ച സന്ദര്‍ഭം കൂടിയായിരുന്നു ഇത്.

  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളാല്‍ക്കഴിയാവുന്ന സഹായം ചെയ്യാനാണ് ഇവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മമ്മൂട്ടി, മോഹന്‍ലാല്‍. മഞ്ജു വാര്യര്‍, പൃഥ്വിരാജ് തുടങ്ങി നിരവധി പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ളത്. ഈ ദുരിതത്തെ നമുക്ക് ഒന്നിച്ച് നേരിടാമെന്നും അതിനായി ഒന്നിക്കാമെന്നും പറഞ്ഞാണ് മോഹന്‍ലാല്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ളത്.

  എഎംഎംഎ പത്ത് ലക്ഷം നല്‍കി

  എഎംഎംഎ പത്ത് ലക്ഷം നല്‍കി

  താരസംഘടനയായ എഎംഎംഎയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ജഗദീഷും മുകേഷുമായിരുന്നു തുക കൈമാറിയത്. ആദ്യ ഘട്ടമെന്ന നിലയിലാണ് പത്ത് ലക്ഷം നല്‍കിയതെന്നും ഇത്തരത്തിലുള്ള ദുരിതങ്ങള്‍ വരുമ്പോള്‍ തങ്ങളാല്‍ക്കഴിയുന്ന സഹായം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

  സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം

  സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം

  മലയാള സിനിമ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയും ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. തമിഴകത്തിന്റെ സ്വന്തം താരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. തമിഴ്‌നാട്ടില്‍ മാത്രമല്ല ഇങ്ങ് കേരളക്കരയിലും ഇവര്‍ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. അടുത്തിടെ അമ്മ നടത്തിയ മെഗാഇവന്റായ അമ്മമഴവില്ലില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് സൂര്യയായിരുന്നു. മികച്ച സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്.

  മാതൃകാപരമായ പ്രവര്‍ത്തനത്തിന് കൈയ്യടി

  മാതൃകാപരമായ പ്രവര്‍ത്തനത്തിന് കൈയ്യടി

  സിനിമയ്ക്കും അപ്പുറത്ത് താരങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. ഭാഷാഭേദമില്ലാതെ താരങ്ങള്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. കേരളക്കരയെങ്ങും മഴക്കെടുതിയില്‍ പകച്ച് നില്‍ക്കുമ്പോള്‍ സഹായിക്കാന്‍ സന്മനസ്സ് കാണിച്ച താരങ്ങളെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

  English summary
  Malayalam film stars offers help to the people
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X