നഷ്ടപ്പെട്ടത് ഇളയ സഹോദരനെയാണ്; പുനീതിനെ കുറിച്ചോര്‍ത്ത് വേദനയുമായി മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരങ്ങൾ

നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാടിന് ശേഷം കന്നഡ സിനിമയില്‍ നിന്നും സമാനമായ മറ്റൊരു വിയോഗം കൂടി ഉണ്ടായിരിക്കുകയാണ്. കന്നഡത്തിന്റെ സൂപ്പര്‍ സ്റ്റാറായി വിലസിയ നടന്‍ പുനീത് രാജ്കുമാറാണ് ഇന്ന് അന്തരിച്ചത്. ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കുന്ന താരം രാവിലെ വ്യായാമം ചെയ്യുമ്പോഴാണ് അസ്വസ്ഥനാവുന്നത്. രക്തസമ്മര്‍ദ്ദം കൂടിയതിന് പിന്നാലെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമാണ് മരണ കാരണം. അതേ സമയം കര്‍ണാടകത്തില്‍ ആരാധകരുടെ വിലാപം ഉയര്‍ന്ന് വരികയാണ്.

Recommended Video

പുനീതിനൊപ്പം അഭിനയിച്ച ലാലേട്ടൻ, ഇത് താങ്ങാനാകുന്നില്ല

വെള്ളയഴകിൽ പാർവതി നായർ, ആരെയും മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം

കന്നഡയിലെ മുതിര്‍ന്ന നടനായിരുന്ന രാജ്കുമാറിന്റെ അഞ്ച് മക്കളില്‍ ഏറ്റവും ഇളയ പുത്രനായിരുന്നു പുനീത്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പിന്നാലെ സിനിമയിലേക്ക് എത്തിയ നടന്‍ വളരെ വേഗം വെള്ളിത്തിരയില്‍ സജീവമായി. അപ്രതീക്ഷിതമായിട്ടുണ്ടായ താരവിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകവും. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി പ്രമുഖരടക്കമുള്ള താരങ്ങള്‍ പുനീതിന് അനുശോചനം രേഖപ്പെടുത്തി വന്നിരിക്കുകയാണ്.

 പുനീതിന് ആദാരഞ്ജലികളുമായി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും

പുനീത് ഇനിയില്ല എന്ന് അറിയുമ്പോള്‍ വലിയൊരു ഞെട്ടലും ഹൃദയം തകര്‍ന്ന് പോകുന്ന അവസ്ഥയുമാണ്. സിനിമാ ലോകത്തിന് ഇത് വലിയൊരു നഷ്ടമാണ്. പുനീതിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയാണെന്നും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പറയുന്നു. ഏറ്റവും ദയയുള്ളതും ഊഷ്മളവുമായ അഭിനേതാവ്, ഒരു ജെന്റില്‍മാന്‍, പുനീത് സാറിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിന്റെ ആരാധക മഹാസമുദ്രത്തിനും നികത്താനാവാത്ത ഈ നഷ്ടത്തെ അതിജീവിക്കാനുള്ള ശക്തി ലഭിക്കട്ടേ എന്ന് പ്രാര്‍ഥിക്കുന്നതായി നടന്‍ ദുല്‍ഖര്‍ സല്‍മാനും കുറിച്ചു.

 ഇളയ സഹോദരനെ നഷ്ടപ്പെട്ടുവെന്ന് മോഹന്‍ലാല്‍

പുനീത് രാജ്കുമാറിന്റെ വിയോഗം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. എനിക്ക് ഇപ്പോഴും ഈ വാര്‍ത്ത വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എന്റെ ഇളയ സഹോദരനെ നഷ്ടപ്പെട്ടത് പോലെയാണ് തോന്നുന്നത്. ഞാനുമായി ഏറെ സൗഹൃദമുള്ള അദ്ദേഹത്തിന്റെ കുടുംബത്തിലേക്കാണ് എന്റെ ചിന്തകളും പ്രാര്‍ഥനകളും പോവുന്നത്. നികത്താന്‍ സാധിക്കാത്ത ഈ നഷ്ടത്തെ അതിജീവിക്കാനുള്ള ശക്തിയും ആശ്വാസവും അവര്‍ക്ക് ഞാന്‍ നേരുകയാണെന്നും താരരാജാവ് മോഹന്‍ലാലും എഴുതി.

 ഒരുമിച്ച് വര്‍ക്ക് ചെയ്ത ഓര്‍മ്മകളുമായി വിഎ ശ്രീകുമാര്‍

പ്രിയ പുനീത്, ഒരു മാസം മുമ്പ് പോലും സംസാരിച്ചതല്ലേ നമ്മള്‍! വിശേഷങ്ങള്‍, പുതിയ സിനിമയുടെ വര്‍ത്തമാനങ്ങള്‍, അങ്ങനെ എന്തെല്ലാം വിഷയങ്ങളിലൂടെ നാമൊന്നിച്ച് കടന്നു പോയി. ഒരു സഹോദരന്റെ സ്‌നേഹം എന്നും തന്നിട്ടുണ്ട് നീ. വാര്‍ത്തകള്‍ വരുമ്പോള്‍ സത്യമാവല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. ആരോ പടച്ചുവിട്ട ഒരു ക്രൂരമായ തമാശ മാത്രമാവണേ എന്ന്. ഉള്‍ക്കൊള്ളാനാവുന്നില്ല, ഇതെഴുതുമ്പോള്‍ പോലും. 'മണപ്പുറം ഗോള്‍ഡ് ലോണി'ന്റെ കന്നഡ ബ്രാന്‍ഡ് അംബാസിഡറായി വരുമ്പോഴാണ് നാമാദ്യം കാണുന്നത്. രണ്ടു പരസ്യ ചിത്രങ്ങള്‍ ഒപ്പം ചെയ്യാനുള്ള അവസരമുണ്ടായി. ആ സൗഹൃദം തുടരാനായത് എന്റെ ഭാഗ്യമായിത്തന്നെ കരുതുന്നു. മികച്ച ഒരു നടന്‍ എന്നതിലേറെ അത്രയ്ക്കും സ്‌നേഹം നിറഞ്ഞ ഒരു മനുഷ്യനാണ് പുനീത് എന്ന് മനസിലാക്കാനായ ഏറെ നിമിഷങ്ങള്‍ ഈ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് സമ്മാനിച്ചിട്ടാണ് നടന്നകലുന്നത്. കാലത്തിന്റെ ക്രൂരതയെ പഴിക്കാനോ, ഇതിനെക്കാള്‍ നല്ലൊരിടത്തേയ്ക്കാണ് പോയത് എന്നാശ്വസിക്കാനോ അല്ലേ നമുക്കാവൂ. വിട, പുനീത്. എന്നുമാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

 നടന്‍ റഹ്മാന്റെ അനുശോചനം

നഷ്ടമായത് ഏറ്റവും നല്ല ഹൃദയത്തിന് ഉടമയായ വ്യക്തിയെ ആണ്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ആയിരങ്ങളുടെ ഹൃദയത്തില്‍ എക്കാലവും ആ ഓര്‍മ്മകള്‍ ഉണ്ടാവും. ഹൃദയം നുറുങ്ങുന്ന വേദനയോടെ അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണ് എന്നുമാണ് നടന്‍ റഹ്മാന്‍ കുറിച്ചിരിക്കുന്നത്.

  വേദനിപ്പിക്കുന്ന വാര്‍ത്തെയന്ന് പൃഥ്വിരാജ്

ഇത് വളരെ വേദനിപ്പിക്കുന്ന വാര്‍ത്തയായി പോയി. സൂപ്പര്‍താരത്തിന് റെസ്റ്റ് ഇന്‍ പീസ്. നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ദശലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ക്കും ഈ ദുഃഖത്തില്‍ നിന്ന് കരകറയാന്‍ ശക്തിയുണ്ടാവട്ടേ എന്നുമാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ എഴുതിയിരിക്കുന്നത്.

More from Filmibeat

Read more about: puneeth rajkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X