»   » ആരാധകരുടെ തള്ള് വരുത്തിയ വിന, മോഹന്‍ലാല്‍ തള്ള് നടന്‍! ഇക്ക ബോക്‌സോഫീസ് കിംഗ്, ട്രോളി കൊന്നു...!

ആരാധകരുടെ തള്ള് വരുത്തിയ വിന, മോഹന്‍ലാല്‍ തള്ള് നടന്‍! ഇക്ക ബോക്‌സോഫീസ് കിംഗ്, ട്രോളി കൊന്നു...!

Written By:
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയ ഉള്ളിടത്തോളം കാലം തള്ള് കഥകള്‍ക്ക് ഒരു പഞ്ഞവുമുണ്ടാവില്ല. ആരാധകന്മാര്‍ തമ്മില്‍ മത്സരിക്കുന്നതോടെ സിനിമാക്കാരാണ് തള്ള് കൊണ്ട് രംഗത്തെത്തുന്നത്. തങ്ങളുടെ പ്രിയതാരത്തിനെ പുകഴ്ത്തി പറയുന്നതിന് വേണ്ടി ചെയ്യുന്നതെല്ലാം അബദ്ധമായി മാറുന്നതാണ് ഇതിന്റെ പ്രധാന പ്രശ്‌നം.

പ്രമുഖ താരങ്ങളുടെ സിനിമയുടെ കളക്ഷന്റെ പേരിലാണ് ഏറ്റവുമധികം തള്ള് കഥ കേള്‍ക്കേണ്ടി വരുന്നത്. അത്തരത്തില്‍ മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ മാസ്റ്റര്‍പീസും എല്ലാം പട്ടികയിലുണ്ട്. മാസ്റ്റര്‍പീസിന്റെ കളക്ഷന്‍ വ്യത്യസ്തമായിട്ടായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ സിനിമയുടെ നിര്‍മാണ കമ്പിനിയായ റോയല്‍ സിനിമാസ് പൂട്ടി പോയി എന്ന തരത്തിലും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അങ്ങനെ ഒരു കാര്യമില്ലെന്ന് നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. അതൊക്കെ അതിന്റെ വഴിക്ക് പോയാലും ഇക്കയുടെയും ഏട്ടന്റെയും ആരാധകര്‍ ഒരു വഴിക്കാണ് പോക്ക്. തള്ളിന്റെ വഴി.. അക്കാര്യത്തില്‍ രണ്ട് കൂട്ടരും ഒറ്റക്കെട്ടാണ്.

തള്ളാന്‍ വന്നവര്‍

തള്ളാന്‍ പുതിയൊരു ആള്‍ കൂടി എത്തി. മുന്‍പ് ഉണ്ടായിരുന്ന കിഴങ്ങന്‍ സുനി ജോണി ആന്റണിയുടെ ഫേക്ക്. ഇത് ഷിജു കൃഷ്ണന്‍ ആഗസ്റ്റ് സിനിമയുടെ ഫേക്ക്. ഇത് ആറ്റിങ്ങല്‍ ദില്‍ഷു, റോയല്‍ സിനിമാസിന്റെ ഫേക്ക്. പുതിയത് വെള്ളുവനാടിന്റെ ബീര നായകന്‍. മാമാങ്കം ഫേക്ക് ശ്രീമാന്‍ മുനാഫ്.

എങ്ങനെ സാധിക്കുന്നു..

ഇന്ത്യ മുഴുവനായും ആദിയ്ക്ക് 35 കോടി ആയെന്ന് റിപ്പോര്‍ട്ട്. നിങ്ങള്‍ക്കൊക്കെ ഇതെങ്ങനെ ഉളുപ്പില്ലാതെ തള്ളാന്‍ പറ്റുന്നു. അതിപ്പോ ഞങ്ങള്‍ ലാലേട്ടന്‍ ഫാന്‍സ്. ഞങ്ങള്‍ക്ക് ഇതൊക്കെ സര്‍വ്വസാധാരണ വിഷയമാണ്.

ഇവര് വരണം...

ഉറങ്ങി കിടക്കുന്ന ബോക്‌സ് ഓഫീസിനെ ഒന്ന് ഉണര്‍ത്താന്‍ ഒടിയനും ലൂസിഫറും വരണം.. എന്നാലെ ഒന്ന് ഉണരു..

തള്ള് നടന്‍

ആരാധകരുടെ തള്ള് കാരണം ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്ന പേര് ഏട്ടന്റെ ആണ്. ഇത് കേട്ട് ആരാധകര്‍ ഗൂഗിളിനോട് അങ്ങനെ വിളിക്കാതിരിക്കാന്‍ പറ്റുമോ എന്ന ചോദിക്കുന്നു.. ഗുഗിള്‍ ആട്ടി പുറത്താക്കി.

റീനെയിം ചെയ്തു..

പ്രൊഡ്യൂസറുടെ ട്വിറ്ററില്‍ ഇടുന്ന കളക്ഷന്‍ മാത്രമെ വിശ്വസിക്കുന്നു എന്ന് പറഞ്ഞിരുന്ന ഇക്ക ഫാന്‍സ്. മാസ്റ്റര്‍പീസ് കളക്ഷന്‍ തള്ളിയതിന് ശേഷം റോയല്‍ സിനിമാസ് ട്വിറ്റര്‍ അക്കൗണ്ട് റീനെയിം ചെയ്തു എന്നറിഞ്ഞതോടെ ബോധവും പോയി.

കണ്ടം വഴി ഓടിയിട്ട് വരാം..

വെളിപാടിന്റെ പുസ്തകം എങ്ങനെ ഒക്കെയോ 30 ദിവസം വലിപ്പിച്ച് ഒടുവില്‍ 75 ദിവസത്തെ പോസ്റ്റര്‍ വരെ വന്നിരുന്നു.. ശേഷം ആന്റണിയോട് കണ്ടം വഴി ഓടിച്ചു..

വിശ്വസിക്കാന്‍ കഴിയുന്നില്ല

ദൃശ്യം, 2 കണ്‍ട്രീസ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഒപ്പം, പുലിമുരുകന്‍, ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ സിനിമകളുടെ കളക്ഷനെ കുറിച്ച് സംവിധായകന്‍ പറഞ്ഞിട്ട് പോലും വിശ്വസിക്കാന്‍ കഴിയില്ല.

ജീവിച്ച് കാണിച്ചു

പാട്ടു പാടാന്‍ പറഞ്ഞപ്പോള്‍ പ്രേക്ഷകരെ മുഴുവന്‍ ത്രസിപ്പിച്ചു. ഡാന്‍സ് കളിക്കാന്‍ പറഞ്ഞപ്പോള്‍ ചാന്ത്‌പൊട്ട് കാണിക്കുന്നവന്‍. ഫുട്‌ബോള്‍ കളിക്കാന്‍ പറഞ്ഞപ്പോള്‍ മിനിമം 10 ഗോള്‍ അടിക്കുന്നവന്‍. റെക്കോര്‍ഡ് ഇടാന്‍ പറഞ്ഞാല്‍ തള്ളി മറിക്കുന്നവന്‍. മുടി വളര്‍ത്താന്‍ പറഞ്ഞവരുടെ കണ്ണ് തള്ളിച്ചവന്‍. അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ ജീവിച്ച് കാണിച്ചവന്‍ അവനാണ് മമ്മൂട്ടി.

മറ്റൊരു വിസ്മയം

പാട്ടു പാടാന്‍ പറഞ്ഞപ്പോള്‍ പ്രേക്ഷകരെ മുഴുവന്‍ വിസ്മയിപ്പിച്ചു. ഡാന്‍സ് കളിക്കാന്‍ പറഞ്ഞപ്പോള്‍ തവളച്ചാട്ടം കാണിക്കുന്നവന്‍. ക്രിക്കറ്റ് കളിക്കാന്‍ പറഞ്ഞപ്പോള്‍ ഹോക്കി തട്ടുന്നവന്‍. തള്ളി തള്ളി പ്രെഡ്യൂസര്‍മാരെ ഫീല്‍ഡൗട്ടാക്കുന്ന നടന്‍. തടി കുറയ്ക്കാന്‍ പറഞ്ഞപ്പോള്‍ മീശ വടിച്ച് നടന്നവന്‍. അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ ജീവിച്ച് കാണിച്ചവന്‍ അവനാണ് മോഹന്‍ലാല്‍.

ഒന്നും നോക്കണ്ട.. ഓടിക്കോ

മാസ്റ്റര്‍പീസിന്റെ പരാജയം, റോയല്‍ സിനിമാസ് പൂട്ടി.. പ്രൊഡ്യൂസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് പറയുന്ന ഏട്ടന്‍ ഫാന്‍സ്. അതും മൂഞ്ചി.. ഇനി ഒന്നും നോക്കണ്ട ഓടിക്കോ..

പുഷ്‌കരന്‍

ഇതാണ് പുഷ്, പുഷു, പുഷ്‌ക്കരന്‍. അമ്പട തള്ളി കുട്ടാ.. അറിയോ ഈ പുഷ്‌കരനെ.. ആധുനിക തള്ള് ശാസ്ത്രത്തില്‍ പ്രബന്ധമായ രണ്ട് സംഭാവനകള്‍ ഇങ്ങോരുടേതാ... കൂടാതെ ഹര്‍ത്താല്‍ ദിനത്തില്‍ ആദ്യദിനം 40 കോടി തള്ളി.. പിന്നെ 50 കോടി.. അതിനൊരു ഒഫീഷ്യല്‍ പേജും ഉണ്ട്.

ഇത് ജയിക്കാന്‍ വേണ്ടിയാണ്...

ഏട്ടന്‍ ഒറ്റയ്ക്കിരുന്ന് തള്ളുന്നത് കാണുന്ന ഫാന്‍സ്. ഈ കളി ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാണ്.. അതാണ് ഒറ്റയ്ക്ക് കളിക്കുന്നതെന്ന് ഏട്ടന്‍.

പ്രമുഖ നടന്റെ ഫാന്‍സ്

റോയല്‍ സിനിമാസ് പൂട്ടി പോയെന്ന് പറയുന്നത് കേട്ട് സന്തോഷിച്ച പ്രമുഖ നടന്റെ ഫാന്‍സ് പോസ്റ്റിട്ട് തേഞ്ഞ അവസ്ഥയായി.

മൂന്ന് സിനിമകള്‍

1984 ല്‍ മമ്മൂട്ടിയുടെ സന്ദര്‍ഭം 151 ദിവസം ഓടി. 2002 ല്‍ ദിലീപിന്റെ മീശമാധവന്‍ 175 ദിവസം റെഗുലര്‍ ഷോ ഓടി. ലാലേട്ടന്റെ സിനിമ മാത്രം ഓടിയിട്ടില്ലെന്നാണോ?

നിങ്ങള്‍ കാത്തിരിക്കുന്നുണ്ടോ?

പുലിമുരുകന്റെ യഥാര്‍ത്ഥ കളക്ഷന്‍ എത്രയാണെന്ന് അറിയാന്‍ കാത്തിരിക്കുന്നവരായിരിക്കും നമ്മളില്‍ പലരും.

ബോക്‌സ് ഓഫീസ് കിംഗ്

മാസ്റ്റര്‍പീസിന്റെ കളക്ഷന്‍ കാണുന്ന ഇക്ക ഫാന്‍സ് മമ്മൂക്കയെ ബോക്‌സ് ഓഫീസ് കിംഗേ എന്ന് വിളിക്കുന്നു. ഇത് കേട്ട് താനാണോ എന്ന സംശയിക്കുന്ന ഇക്കയും.

എന്താ അവസ്ഥ

ആക്ഷന്‍ ഹീറോ ബിജു 50 ദിവസം. ഒപ്പം 50 ദിവസം, പുലിമുരുകന്‍ 50 ദിവസം. ഇതൊക്കെ കണ്ടതിന് ശേഷം മമ്മൂക്കയുടെ സിനിമകളെ നോക്കിക്കെ..

വിശ്വസിച്ചിട്ട് പോടാ..

പുലിമുരുകന്റെ കളക്ഷന്‍ ആരും വിശ്വസിക്കുന്നില്ല. അത് പറയാന്‍ ഇറങ്ങിയ ഫാന്‍സ്. ഏട്ടന്റെ പുലിമുരുകന്‍ 150 കോടി വാരി.. അതിനെന്താ.. വിശ്വസിച്ചിട്ട് പോടാ..

തളരരുത്..

റോയല്‍ സിനിമാസ് പൂട്ടി എന്ന് പറയുന്നത് കേട്ട പ്രമുഖ ഫാന്‍സ്.. ഇനി നമ്മള്‍ വീണ്ടും ഗ്രേറ്റ് ഫാദര#് തള്ള് ഡാ.., രാജമാണിക്യം ടാ.. എന്ന് ഉറക്കെ പറയണം. ഒരിക്കലും തളരരുത്.

അത്രേയുള്ളു..

ആണൊരുത്തന്‍ മുണ്ടും മടക്കി വന്നാല്‍ തീരാവുന്ന റെക്കോര്‍ഡേ ഇന്ന് മലയാളത്തില്‍ ഉള്ളു. അതാണ് ഇക്കയുടെ പരോള്‍.

English summary
Mammootty And Mohanlal's fan fight trolls

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam