»   » ചരിത്ര വേഷം ചെയ്യാന്‍ ലാലേട്ടന് പറ്റില്ലെന്നുണ്ടോ? എന്നാലും ഇങ്ങനെ ഒക്കേ ട്രോളി കൊല്ലാമോ!!

ചരിത്ര വേഷം ചെയ്യാന്‍ ലാലേട്ടന് പറ്റില്ലെന്നുണ്ടോ? എന്നാലും ഇങ്ങനെ ഒക്കേ ട്രോളി കൊല്ലാമോ!!

Written By:
Subscribe to Filmibeat Malayalam

വീണ്ടും മലയാള സിനിമ പ്രേക്ഷകര്‍ക്ക് സസ്‌പെന്‍സുമായി കുഞ്ഞാലി മരക്കാരെ കുറിച്ചുള്ള വാര്‍ത്ത എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ സിനിമ വരുന്നുണ്ടെന്ന് പറഞ്ഞ് ഗായകന്‍ എംജി ശ്രീകുമാര്‍ എത്തിയതിന് പിന്നാലെ മമ്മൂട്ടി സിനിമയുടെ നിര്‍മാതാവ് ഷാജി നടേശനും രംഗത്തെത്തിയിരിക്കുകയാണ്.

അങ്ങനെ താരരാജാക്കന്മാരുടെ യുദ്ധം തുടങ്ങി.. കുഞ്ഞാലി മരക്കാര്‍മാരായി മമ്മൂട്ടിയും മോഹന്‍ലാലും!


ഇതോടെ ലാലേട്ടന്‍, മമ്മൂക്ക ആരാധകര്‍ക്കിടയിലും മത്സരം ആരംഭിച്ചിരിക്കുകയാണ്. സിനിമകളെ കുറിച്ച് വാര്‍ത്ത വന്നതിന് പിന്നാലെ ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്. പലരും ഇരുസിനിമകളെയും താരങ്ങളെയുമാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്.


മോഹന്‍ലാലിന്റെ സിനിമ

മോഹന്‍ലാലും കുഞ്ഞാലി മരക്കാരാവാന്‍ ഒരുങ്ങുകയാണ്. ഗായകന്‍ എംജി ശ്രീകുമാറാണ് മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ തുടങ്ങുന്ന കാര്യം പുറത്ത് വിട്ടത്. എന്നാല്‍ മമ്മൂട്ടി ചിത്രവും പിന്നാലെയുണ്ട്.


മമ്മൂട്ടിയും കുഞ്ഞാലി മരക്കാര്‍ ആവും

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാവുന്ന കുഞ്ഞാലി മരക്കാരും വരാന്‍ പോവുകയാണ്. സിനിമയുടെ നിര്‍മാതാവ് ഷാജി നടേശനാണ് ഇക്കാര്യം പറഞ്ഞത്. 2018 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് നിര്‍മാതാവ് പറയുന്നത്.


ട്രോളന്മാര്‍

മമ്മൂട്ടിയും മോഹന്‍ലാലും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. എന്നാല്‍ ഒരേ വിഷയവുമായി രണ്ടാളുടെ സിനിമയും വരുന്നുണ്ടെന്ന് പറഞ്ഞതോടെ ട്രോളന്മാര്‍ സജീവമായിരിക്കുകയാണ്.


ആണുങ്ങള്‍ക്കുള്ളതാണ്

മലയാള സിനിമയുടെ എക്കാലത്തെയും രാജാവ് കൊക്കോനാട്ടിലെ സ്വയം പൊങ്ങി രാജാവ്. അതേയ്.. ഈ രാജാവ് എന്ന പേര് ആണുങ്ങള്‍ക്കുള്ളതാണ്.


വാ പോവാം..

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണെന്നും ജലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്യുമെന്ന് കേട്ട പ്രിയദര്‍ശന്‍.. അടിപൊളി വാ പോകാം.


കന്നാലി മരക്കാര്‍

എവിടെയൊക്കെ പോയി ന്തൊക്കെ ചെയ്ത് വന്നാലും ഒരു ചരിത്ര റോള്‍ ചെയ്യാന്‍ ഏട്ടന് കഴിയില്ല . കുഞ്ഞാലിയെ ഒരു ഹാസ്യ കഥാപാത്രമായി ജനങ്ങള്‍ക്ക് മുന്നിലും ആ ചരിത്ര കുടുംബതെയും അവഹേളിക്കരുതെന് അഭ്യര്‍ത്ഥിക്കുന്നു. മമ്മൂട്ടി സിനിമയില്‍ അഭിനയിച്ചാല്‍ അത് കുഞ്ഞാലി മരക്കാരും മോഹന്‍ലാല്‍ അഭിനയിച്ചാല്‍ അത് കന്നാലി മരക്കാരുമാവുമെന്നാണ് ട്രോളന്മാര്‍ പറയുന്നത്.


ഒരു ഒന്നൊന്നര ഐറ്റമാണ്

കുഞ്ഞാലി മരക്കാര്‍ നിങ്ങളും തുടങ്ങിക്കോ. അതില്‍ ഞങ്ങള്‍ ഇക്ക ഫാന്‍സിന് സന്തോഷമേ ഉള്ളു. അതും പറഞ്ഞ് ഇങ്ങോട്ട് ചൊറിയാന്‍ വന്നാല്‍ നമുക്കും വരാന്‍ ഉണ്ട്. ഒരു ഒന്നൊന്നര ഐറ്റം എന്ന് ഓര്‍ക്കണം.


ആരുടെ കൂടെ

മോഹന്‍ലാലും മമ്മൂട്ടിയും കുഞ്ഞാലി മരക്കാര്‍ ആയാല്‍ നിങ്ങള്‍ ആരുടെ കൂടെയാണ്. ഓണ്‍ലൈന്‍ പോളും സിനിമയെ കുറിച്ച് തുടങ്ങിയിരിക്കുകയാണ്.


ഞാനും ഇറക്കും

പ്രിയന്‍ 6 മാസത്തിനുള്ളില്‍ നിങ്ങള്‍ ഇക്കയുടെ കുഞ്ഞാലി മരക്കാര്‍ ഇറക്കണം. എന്നിട്ട് 1 വര്‍ഷം കഴിഞ്ഞു ഞാനും കുഞ്ഞാലി മരക്കാര്‍ ഇറക്കും.


ഞങ്ങളുടെ ആഗ്രഹം ഇതാണ്

2 കുഞ്ഞാലി മരക്കാരും വരട്ടെ. 2 കിടിലന്‍ പടങ്ങള്‍ വരുമ്പോള്‍ ഒന്നിച്ച് സപ്പോര്‍ട്ട് ചെയ്യാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.


ജൂലൈയില്‍ ഷൂട്ടിംഗ്

കുഞ്ഞാലി മരക്കാര്‍ ഷൂട്ടിംഗ് തുടങ്ങാന്‍ പോവുന്ന കാര്യം പറയാന്‍ ഇക്ക ഫാനിനെ ഫോണില്‍ വിളിക്കുന്ന ഏട്ടന്‍ ഫാന്‍. ശേഷം നിങ്ങളും അറിഞ്ഞോ ഇത്ര പെട്ടെന്ന്. ജൂലൈയില്‍ ഷൂട്ടിംഗ് തുടങ്ങും എന്നാണ് നിര്‍മാതാവ് പറഞ്ഞിരിക്കുന്നത്. ഇത് കേട്ട് ഏട്ടന്‍ ഫാന്‍സ് ഞെട്ടേണ്ടി വന്നിട്ടുണ്ടാവും.


അപൂര്‍വ്വമായിരിക്കും

ഒരു ഇന്‍ഡസ്ട്രിയിലെ രണ്ട് മഹാനടന്മാര്‍ ഒരേ വംശത്തിന്റെ ചരിത്ര സിനിമയുമായി ഏകദേശം ഒരേ സമയത്ത് വരുന്നത് അപൂര്‍വ്വമായിരിക്കും. അതിനാല്‍ സിനിമാ പ്രേമികള്‍ക്ക് കാത്തിരിക്കാം.


സമ്മതിക്കില്ലാല്ലേ...

ഇക്കയുടെ സിനിമയെ കുറിച്ചുള്ള വിവരം വന്നത് കണ്ട മോഹന്‍ലാല്‍ മനുഷ്യനെ ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കൂല്ലല്ലേ..


എന്താ അവസ്ഥ

ഇന്നലെ പ്രിയദര്‍ശന്‍ മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ സിനിമ തുടങ്ങാന്‍ പോവുന്നു എന്ന് പറഞ്ഞു. ശേഷം മമ്മൂട്ടിയുടെ സിനിമയെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഇങ്ങെയായിരിക്കും.


മലയാളി കാത്തിരിക്കുന്നത്

ലാലേട്ടന്റെ കോമഡി കുഞ്ഞാലിയേക്കാളും മലയാളി കാത്തിരിക്കുന്നത് മമ്മൂക്ക വിസ്മയമാക്കാന്‍ പോവുന്ന വീരപുരുഷനായ കുഞ്ഞാലി മരക്കാരെ തന്നെയാണ്.


ഹെവി ആക്ഷന്‍ സീനാണ്

കുഞ്ഞാലി മരക്കാര്‍ ചെയ്യാന്‍ വേണ്ടി മോഹന്‍ലാലിനെ പ്രിയദര്‍ശന്‍ സമീപിക്കുകയാണ്. എന്നാല്‍ മമ്മൂട്ടിക്ക അത് ചെയ്യുന്നുണ്ടല്ലോ എന്ന് പറഞ്ഞ് മോഹന്‍ലാല്‍ ഒഴിവാക്കുന്നു. ശേഷം ഹെവി ആക്ഷന്‍ സീനാണെന്ന് പറഞ്ഞ് പ്രിയന്‍ മോഹന്‍ലാലിനെ മയക്കുകയായിരുന്നു.


അത്രയല്ലേ പറഞ്ഞോള്ളു

കുഞ്ഞാലി മരക്കാരിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങി. ഷൂട്ടിംഗ് ജൂലൈയില്‍ തുടങ്ങും. ഇത് കേട്ട് അമ്പരന്ന പ്രിയദര്‍ശനോട് ഷാജി നടശേന്‍ എന്താ ചേട്ടാ.. എന്റെ പടം തുടങ്ങുവാണെന്നല്ലേ പറഞ്ഞോള്ളു. നിങ്ങടെ പടം നിര്‍ത്തിവെക്കാനൊന്നും പറഞ്ഞില്ലല്ലോ.


കൊള്ളാല്ലോ കളി

ഞാന്‍ പ്രിയദര്‍ശന്‍, ഞാന്‍ ഷാജി നടേശന്‍. ഞാന്‍ മോഹന്‍ലാലിനെ വെച്ച് കുഞ്ഞാലി മരക്കാര്‍ ചെയ്യുന്നു. എന്നാ ഞാന്‍ ഇക്കയെ വെച്ച് കുഞ്ഞാലി മരക്കാര്‍ ചെയ്യുന്നു. ഹായ് കൊള്ളാലോ കളി.. ഇനി അടുത്തത് പോരട്ടേ..


ഈ കുഞ്ഞാലിയാണോ?

മമ്മൂട്ടിയെ കുഞ്ഞാലിയായും മോഹന്‍ലാലിനെ കന്നാലിയായും ഉപമിച്ചവര്‍ക്കുള്ള പണി. പോസ്റ്റ് മുതലാളി ഉദ്ദേശിക്കുന്ന കുഞ്ഞാലി ഇതാണോ?
കോപ്പിയടി

കുഞ്ഞാലി മരക്കാരെ കുറിച്ച് പ്രഖ്യാപനം നടത്തി കഴിഞ്ഞപ്പോള്‍ കോപ്പിയടി എന്നും വീക്ക്‌നെസായ പ്രിയദര്‍ശനെ നോക്കിക്കേ..


English summary
Mammootty And Mohanlal's Kunjali Marakkar troll

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam