മമ്മൂട്ടിയും മോഹന്‍ലാലും ഒരേ പേരുമായെത്തിയപ്പോള്‍ ബോക്‌സോഫീസ് ആര്‍ക്കൊപ്പമായിരുന്നു, കാണൂ!

മലയാള സിനിമയിലെ താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും അന്യോന്യം പിന്തുണച്ചും സഹായിച്ചുമാണ് മുന്നേറുന്നത്. സിനിമാജീവിതത്തില്‍ സുപ്രധാന സംഭവങ്ങളിലെല്ലാം ഇരുവരും ഒരുമിച്ചായിരുന്നു. ആരാധകര്‍ കരുതുന്ന പോലെ പരസ്പര ശത്രുതാ മനോഭവം ഇവര്‍ക്കിടയിലില്ലെന്ന് വ്യക്തമാക്കിയ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. മകന്‍ നായകനായി തുടക്കം കുറിക്കുമ്പോള്‍ മോഹന്‍ലാല്‍ കുടുംബസമേതം മമ്മൂട്ടിയുടെ വീട്ടിലേക്കെത്തിയിരുന്നു. പിന്തുണയും സ്വീകാര്യതയുമൊക്കെയായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇരുവരും.

മോഹന്‍ലാലും മമ്മൂട്ടിയും ബോക്‌സോഫീസില്‍ ഒരേ സമയത്ത് സിനിമകളുമായി എത്തുന്നതില്‍ പ്രേക്ഷകരും സന്തോഷത്തിലാണ്. സിനിമാപ്രേമികള്‍ അത്യന്തം ആകാംക്ഷയോടെയാണ് ഈ താരപോരാട്ടത്തിനായി കാത്തിരിക്കാറുള്ളത്. ബോക്‌സോഫീസിനെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ നിരവധി വരവുകള്‍ ഇരുവരും ചേര്‍ന്ന് സമ്മാനിച്ചിട്ടുണ്ട്. 2007 ല്‍ ഇരുവരും സിനിമകളുമായി ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ചതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

മോഹന്‍ലാല്‍-മമ്മൂട്ടി ബോക്‌സോഫീസ് താരപോരാട്ടം

മോഹന്‍ലാല്‍-മമ്മൂട്ടി ബോക്‌സോഫീസ് താരപോരാട്ടം

താരരാജാക്കന്‍മാര്‍ ഒരുമിച്ചെത്തുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലാവാറുണ്ട്. ഇരുതാരങ്ങളുടേയും ആരാധകരാണ് ഈ പോരാട്ടത്തെ സജീവമാക്കാറുള്ളത്. നിര്‍ജ്ജീവമായിക്കിടന്ന ബോക്‌സോഫീസിനെ ഇരുവരും ഉണര്‍ത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വില്ലനായി തുടക്കം കുറിച്ച് പിന്നീട് മലയാള സിനിമയെത്തന്നെ ഭരിക്കാന്‍ കെല്‍പ്പുള്ള നായകരായി മാറുകയായിരുന്നു ഇരുവരും. ഇവരുടെ പോരാട്ടങ്ങള്‍ ഒരുകാലത്ത് സജീവമായിരുന്നു. അടുത്തിടെ അബ്രഹാമിന്റെ സന്തതികളും നീരാളിയും ഒരുമിച്ച് തിയേറ്ററുകളിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. അബ്രഹാം തിയേറ്ററുകളിലേക്കെത്തി നാളുകള്‍ പിന്നിട്ടതിന് ശേഷമാണ് നീരാളി എത്തിയത്.

2007 ലെ താരപോരാട്ടം

2007 ലെ താരപോരാട്ടം

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന സിനിമകളുമായാണ് മോഹന്‍ലാലും മമ്മൂട്ടിയും എത്തിയത്. 2007 ലെ താരപോരാട്ടത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മോഹന്‍ലാല്‍ ചിത്രമായ ഹലോയും മമ്മൂട്ടിയുടെ മിഷന്‍ 90 ഡേയ്‌സും ഒരാഴ്ചത്തെ വ്യത്യാസത്തിലാണ് തിയേറ്ററുകളിലേക്കെത്തിയത്. ഒരാഴ്ചത്തെ ദൈര്‍ഘ്യമുണ്ടായിരുന്നുവലെങ്കിലും ശക്തമായ പോരാട്ടമായിരുന്നു അന്ന് നടന്നത്.

വ്യത്യസ്തമായ രണ്ട് സിനിമകള്‍

വ്യത്യസ്തമായ രണ്ട് സിനിമകള്‍

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഹലോയുമായിട്ടായിരുന്നു മോഹന്‍ലാല്‍ എത്തിയത്. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് എത്തിയ ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ കഥാപാത്രവുമായാണ് മോഹന്‍ലാല്‍ എത്തിയത്. പാര്‍വതി മില്‍ട്ടണായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന മികച്ച ഗാനങ്ങളായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മിഷന്‍ 90 ഡേയ്‌സ് എന്ന മിലിട്ടറി കഥയുമായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. വന്‍പ്രതീക്ഷയുമായാണ് ചിത്രം എത്തിയത്.

ഒരേ പേര്

ഒരേ പേര്

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരിലെ സമാനതകളായിരുന്നു മറ്റൊരു കാര്യം. ശിവറാം എന്ന കഥാപാത്രമായാണ് മോഹന്‍ലാലും മമ്മൂട്ടിയും എത്തിയത്. മേജര്‍ ശിവറാമായാണ് മമ്മൂട്ടി മിഷന്‍ 90 ഡേയ്‌സില്‍ എത്തിയത്. ശിവരാമനെന്ന അഡ്വക്കറ്റായാണ് മോഹന്‍ലാല്‍ ഹലോയില്‍ പ്രത്യക്ഷപ്പെട്ടത്.

ബോക്‌സോഫീസ് ആര്‍ക്കൊപ്പമായിരുന്നു

ബോക്‌സോഫീസ് ആര്‍ക്കൊപ്പമായിരുന്നു

മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റുമുട്ടിയപ്പോള്‍ ബോക്‌സോഫീസ് ആര്‍ക്കൊപ്പമായിരുന്നുവെന്നുവറിയാനൊരു ആകാംക്ഷയില്ലേ, കലക്ഷന്റെ കാര്യത്തില്‍ റെക്കോര്‍ഡുകളും മറ്റ് അനുകൂല കാര്യങ്ങളും കൂടുതലുള്ളത് ഹലോയ്ക്കായിരുന്നു. വ്യത്യസ്തമായ പ്രമേയവുമായി, വന്‍പ്രതീക്ഷയോടെയാണ് മിഷന്‍ 90 ഡേയ്‌സ് എത്തിയതെങ്കിലും വിചാരിച്ചത്ര തിളങ്ങാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X