മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ക്കായി സംവിധായകന്‍ അന്ന് ചെയ്തത്, സൂപ്പര്‍താരങ്ങള്‍ കട്ടയ്ക്ക് കൂടെനിന്നു
മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഹരികൃഷ്ണന്‍സ്. ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. ഹരിയും കൃഷ്ണനുമായി ഇരുവരും മല്‍സരിച്ചഭിനയിച്ച സിനിമ കൂടിയായിരുന്നു ഹരികൃഷ്ണന്‍സ്. മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം നടി ജൂഹി ചൗളയുടെ പ്രകടനവും സിനിമയില്‍ ശ്രദ്ധേയമായി മാറി. 1998ലാണ് സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച ഹരികൃഷ്ണന്‍സ് പുറത്തിറങ്ങിയത്.
സാരി ലുക്കില്‍ തിളങ്ങി മഹിമാ നമ്പ്യാര്‍, പുത്തന്‍ ചിത്രങ്ങള്‍ കാണാം
ഇന്നസെന്റ്, ശ്യാമിലി, നെടുമുടി വേണു തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്. ഔസേപ്പച്ചന്‍ ഒരുക്കിയ സൂപ്പര്‍ താര ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രണവം ആര്‍ട്‌സിന്‌റെ ബാനറില്‍ മോഹന്‍ലാല്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമ ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും മാറിയിരുന്നു. കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തി. ഹരികൃഷ്ണന്‍സ് പിന്നീട് തമിഴിലേക്കും മൊഴി മാറ്റിയിരുന്നു. ഹരികൃഷ്ണന്‍സിലെ ഇരട്ട ക്ലൈമാക്‌സ് പിന്നീട് വലിയ ചര്‍ച്ചാ വിഷമായി മാറി.

മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകരെ ഒരേപോലെ സംതൃപ്തിപ്പെടുത്താന്‍ രണ്ട് പേര്‍ക്കും ജൂഹി ചൗളയെ കിട്ടുന്ന രീതിയില്‍ ഇരട്ട ക്ലൈമാക്‌സാണ് ഫാസില്‍ ചിത്രീകരിച്ചത്. നായികയായ ജൂഹി ചൗള ആരുടെ പ്രണയം സ്വീകരിക്കും എന്നതായിരുന്നു ഹരികൃഷ്ണന്‍സിലെ ക്ലൈമാക്‌സ്. ഇത് ചില തിയ്യേറ്ററുകളില്‍ സിനിമ കണ്ടവര്‍ മോഹന്‍ലാലിന് ജൂഹിയെ ലഭിക്കുന്നതായി കണ്ടു.

മറ്റ് ചില തിയ്യേറ്ററുകളില്‍ മമ്മൂട്ടിക്ക് ജൂഹിയെ ലഭിക്കുന്നതായും കാണിച്ചു. അതേസമയം സെന്‍സര്‍ ബോര്‍ഡിന് അയച്ച കോപ്പിയില്‍ മോഹന്‍ലാലിന് നായികയെ ലഭിക്കുന്നതാണ് അണിയറ പ്രവര്‍ത്തകര്‍ അയച്ചത്. മൊത്തം 32 പ്രിന്റുകളായിരുന്നു അന്ന് സിനിമയുടെതായി റിലീസ് ചെയ്തത്. അതില്‍ 16 എണ്ണത്തിന്‌റെ ക്ലൈമാക്‌സ് മമ്മൂട്ടിയും ജൂഹിയും ഒന്നിക്കുന്നതും, മറ്റ് പതിനാറ് എണ്ണം മോഹന്‍ലാലിന് ജൂഹിയെ ലഭിക്കുന്നതായും ഉള്‍പ്പെടുത്തി.

ഇതിന് പുറമെ മൂന്നാമതൊരു ക്ലൈമാക്‌സ് കൂടി ഫാസില്‍ ഒരുക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷാരൂഖ് ഖാന് ജൂഹി ചൗളയെ ലഭിക്കുന്നതായിട്ടായിരുന്നു ആ ക്ലൈമാക്‌സ്. എന്നാല്‍ ഈ ക്ലൈമാക്‌സ് കേരളത്തിലെ തിയ്യേറ്ററുകളില്‍ കാണിച്ചിരുന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഷാരൂഖും ജൂഹിയും ഒരുമിച്ചുളള ഒരു ചിത്രം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.
Recommended Video

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും ആരാധക ഗ്രൂപ്പുകളിലെല്ലാം മുന്‍പ് ഈ ചിത്രം വ്യാപകമായി പ്രചരിച്ചു. ഷാരൂഖ് ഖാനൊപ്പം മുന്‍പ് നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള താരമാണ് ജൂഹി ചൗള. അതേസമയം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ് ഹരികൃഷ്ണന്‍സ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും പ്രകടനം തന്നെയാണ് ചിത്രത്തില്‍ ശ്രദ്ധേയമായത്


Click it and Unblock the Notifications