twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നോടല്ല ഉര്‍വശി ചേച്ചിയോടൊക്കെയാണ് ചോദിക്കേണ്ടത്, ഇന്ദ്രജ പറയുന്നു...

    |

    മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, കലാഭവൻ മണി, ജയറാം തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ഇന്ദ്രജ. 90കളുടെ അവസാനത്തിലും 2000ത്തിലും തിളങ്ങി നിന്ന നടി ചെറിയ സമയത്തിനുള്ളി മികച്ച പ്രേക്ഷകരെ സ്വന്തമാക്കുകയായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടിയുടെ ഒരു അഭിമുഖമാണ്. ഡ്രീം റോളിനെ കുറിച്ചായിരുന്നു നടിയുടെ വാക്കുകൾ.

    indraja-urvashi

    മലയാളത്തില്‍ ഒരു ഡ്രീം റോള്‍ ആഗ്രഹിക്കേണ്ട വിധം വളര്‍ന്ന കലാകാരിയായി തന്നെ സ്വയം വിലയിരുത്താന്‍ താല്‍പ്പര്യമില്ലെന്ന് നടി ഇന്ദ്രജ. ഇനിയും ചെയ്തിട്ടില്ലാത്ത ഒരുപാട് വേഷങ്ങള്‍ ചെയ്ത ശേഷം അങ്ങനെയൊരു ചിന്ത വന്നേക്കാമെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ മനസ്സില്‍ ഡ്രീം റോളിനെക്കുറിച്ച് ഒരു മോഹമില്ലെന്നും ഇന്ദ്രജ പറയുന്നു. മലയാളത്തിലെ സീനിയര്‍ താരം ഉര്‍വശിയോടൊക്കെയാണ് ഡ്രീം റോളിനെക്കുറിച്ച് ചോദിക്കേണ്ടതെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ പങ്കെടുത്ത ഇന്ദ്രജ വ്യക്തമാക്കുന്നു.

    തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ഇന്ദ്രജ മമ്മൂട്ടി മോഹന്‍ലാല്‍ ജയറാം സുരേഷ് ഗോപി തുടങ്ങി എല്ലാ സൂപ്പര്‍ താരങ്ങളുടെയും നായികയായി അഭിനയിച്ചിരുന്നു

    'അമ്മ വേഷങ്ങള്‍ ചെയ്യാം പക്ഷേ അത് ലീഡ് റോള്‍ ആയിരിക്കണം. ഒരു സിനിമയുടെ ഗതി നിര്‍ണ്ണയിക്കുന്ന കഥാപാത്രം ആയിരിക്കണം. അതാകുമ്പോള്‍ അമ്മ വേഷമാകുമ്പോഴും പ്രശ്നമില്ല. അത് ഞാന്‍ നായികയായി അഭിനയിക്കുന്ന സമയത്തും പ്രശ്നമില്ലായിരുന്നു. പിന്നെ എനിക്ക് ഡ്രീം റോള്‍ എന്ന ഒരു കാര്യമില്ല. കാരണം ഒരു ഡ്രീം റോള്‍ ചെയ്യാനായ വിധം ഒരുപാടു കഥാപാത്രങ്ങള്‍ അഭിനയിച്ച നടിയല്ല ഞാന്‍. ഉര്‍വശി ചേച്ചിയോടൊക്കെ വേണമെങ്കില്‍ ഡ്രീം റോളിനെക്കുറിച്ച് ചോദിക്കാം എന്നെ സംബന്ധിച്ച് ഇനിയും ഒട്ടേറെ ദൂരം പോകാനുണ്ട്. അത് കഴിഞ്ഞു എന്റെ ഡ്രീം റോളിനെക്കുറിച്ച് ഞാന്‍ പറയാം'. ഇന്ദ്രജ പറയുന്നു.

    ചെന്നൈ സ്വദേശിയായ ഇന്ദ്രജ ഉഴൈപാളി എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക് സിനിമയില്‍ ചേക്കേറിയ ഇന്ദ്രജ തെന്നിന്ത്യ സിനിമയിൽ സജീവമാകുകയായിരുന്നു. മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ഇന്ദ്രജയുടെ മോളിവുഡ് അരങ്ങേറ്റം. നടന്‍ മുഹമ്മദ് അബ്‌സറാണ് ഇന്ദ്രജയുടെ ഭര്‍ത്താവ്. 2005 ല്‍ വിവാഹിതരായ ഇവര്‍ക്ക് 11 വയസ്സുള്ള മകളുണ്ട്. വിവാഹത്തിന് ശേഷം ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായി ഇന്ദ്രജ അഭിനയിച്ചിരുന്നു.

    Read more about: indraja ഇന്ദ്രജ
    English summary
    Mammootty movie Actress Indraja About Her Dream Role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X