സ്വർഗ്ഗം കിട്ടിയ സന്തോഷം, ഇനിയും കിടത്തല്ലേ അയ്യപ്പ സ്വാമി, ശിവാനിയുടെ വാക്കുകൾ വൈറൽ

മലയാളം , തമിഴ്. തെലുങ്ക് സിനിമകളിൽ ഒരുപോലെ തിളങ്ങി നിന്നിരുന്ന താരമാണ് ശിവാനി ഭായ്. ബാലതാരമായിട്ടാണ് സിനിമയിൽ എത്തിയത്. പിന്നീട് നായികയായി മാറുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശിവാനിയുടെ കുറിപ്പാണ്. അർബുദ രോഗത്തിന് ചികിത്സയിലാണ് താരം. സോഷ്യൽ മീഡിയയിലൂടെ ക്യാൻസറുമായുള്ള പോരാട്ടത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. വളരെ പോസിറ്റീവായിട്ടായിരുന്നു താരം സംസാരിച്ചത്.

Shivani Bhai

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശിവാനിയുടെ പുതിയ പോസ്റ്റാണ്. തന്റെ നിലവിലെ അവസ്ഥയെ കുറിച്ചാണ് താരം പറയുന്നത്.'കഴിഞ്ഞ 8 മാസം കൂടുതൽ സമയവും കിടക്കയിൽ ആയിരുന്നു. ക്ഷീണം ആയിരുന്നു എപ്പോഴുമെന്നാണ് ശിവാനി കുറുപ്പിൽ പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ... ''കഴിഞ്ഞ 8 മാസം കൂടുതൽ സമയവും കിടക്കയിൽ ആയിരുന്നു. ക്ഷീണം ആയിരുന്നു എപ്പോഴും. പ്രതിരോധശേഷി കുറവായത് കൊണ്ട് ട്രെയിനിന്‍റെ ബോഗി പോലെ ഇൻഫക്ഷൻസ് വന്ന് കൊണ്ടേ ഇരിക്കുന്നു. നാക്കിനു മാത്രം കുഴപ്പം ഇല്ലാത്തോണ്ട് ആരേലും വിളിച്ചാൽ നീറി പുകഞ്ഞിരുന്നാലും സെഞ്ച്വറി അടിച്ചവന്‍റെ ആത്മവിശ്വാസത്തിൽ ഡയലോഗ് അടിക്കും, ഇതൊക്കെ എന്ത്‌, നിസ്സാരം.

ആശ്വസിപ്പിക്കാൻ വിളിച്ച ആളിനെ "ശോ വിളിക്കണ്ടായിരുന്നു എന്ന് തോന്നുന്ന വിധത്തിൽ സംസാരിച്ചു ഒതുക്കും. എന്നും ജനലിലൂടെ വൈകുന്നേരം നടക്കാൻ പോകുന്നവരെ അസൂയയോടെ നോക്കി കിടക്കുമായിരുന്നു. നെഞ്ചുവേദന ഉള്ളോണ്ട് ഈ നടത്തം ഒക്കെ എനിക്ക് വലിയ പ്രയാസം ആയിരുന്നു. ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട് ഇനിയും കിടന്നാൽ ശരിയാവില്ലെന്ന് തോന്നി. ഇന്ന് കിടപ്പ് അവസാനിപ്പിച്ചു. വൈകുന്നേരം കുറച്ച് നടന്നു..സ്വർഗം കിട്ടിയ സന്തോഷം ...മുന്നോട്ട് ഒരുപാട് ദൂരം സഞ്ചരിക്കാൻ ഇതെന്‍റെ ആദ്യത്തെ ചുവട് ആണെന്ന് തോന്നുന്നു. ഇനിയും കിടത്തല്ലേ എന്‍റെ അയ്യപ്പ സ്വാമി'', എന്ന് ശിവാനി ഫേസ്ബുക്കിൽ കുറിച്ചു. താരത്തിന്റെ പോസ്റ്റ് വൈറൽ ആയിട്ടുണ്ട്. രോഗശാന്തി നേർന്ന് ആരാധകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.

കൊവിഡ് മുക്തയായതിന് ശേഷമാണ് ക്യാൻസറിനെ കുറിച്ച് അറിയുന്നതെന്നാണ് ശിവാനി പറയുന്നത്. വളരെ കൂളായിട്ടും രസകരമായിട്ടുമാണ് രോഗം ബാധിച്ചതിനെ കുറിച്ച് നടി അന്ന് പറഞ്ഞത്. ശിവാനിയുടെ വാക്കുകൾ ഇങ്ങനെ.. ''അങ്ങനെ ഞാൻ ഏപ്രിലിൽ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ, ചില ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി എടുക്കുന്നത്..കൊറോണ പോയപ്പോൾ ദാ വന്നേക്കുന്നു കാൻസർ.. എന്നെ സംബന്ധിച്ചിടത്തോളം കാൻസർ എന്ന് വെച്ചാൽ എന്നെയോ എനിക്ക് പരിചയം ഉള്ളവർക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു...ഇപ്പോൾ അതെനിക്ക് വന്നിരിക്കുന്നു .. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂർ ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാൻ നേരിട്ട് തുടങ്ങി..

ഇതെന്റെ രണ്ടാമത്തെ കീമോ ആണ്. ആറ് എണ്ണം കൂടി ബാക്കിയുണ്ട് .. നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതൽ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ ബോയ് കട്ട് ചെയ്തത്. ഇന്നലെ മുതൽ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു . മുഴുവനായും പോകും മുൻപ് കുറച്ച് ഫോട്ടോ എന്നെ സ്നേഹിക്കുന്നവർക്കായി പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം തോന്നി.. പിന്നെ ഇത്തവണത്തെ ന്യൂ ഇയർ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം.. എന്നോടിത് വേണ്ടായിരുന്നു ആശാനേ"- നടി ചിത്രങ്ങൾക്കൊപ്പം ഫേസ്ബുക്കിൽ കുറിച്ചു.

More from Filmibeat

Read more about: shivani bhai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X