Just In
- 9 hrs ago
റിതുവിനെ ഒറ്റപ്പെടുത്തി സഹതാരങ്ങള്‍; ഗ്രൂപ്പീസമെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് റംസാനും അഡോണിയും
- 10 hrs ago
യുദ്ധം അവസാനിക്കാതെ ബിഗ് ബോസ് വീട്; ഡിംപലിന്റേത് നുണ കഥയാണെന്ന് ആവര്‍ത്തിച്ച് മിഷേല്‍, തെളിവുണ്ടെന്നും താരം
- 11 hrs ago
ബിഗ് ബോസ് വിന്നറാവാന്‍ തീരുമാനിച്ചാല്‍ അത് തന്നെ നടക്കും; വിവാദങ്ങളില്‍ പ്രതികരിച്ച് ഡിംപലിന്റെ മാതാപിതാക്കള്‍
- 11 hrs ago
ഹെലന് തമിഴില്‍, റീമേക്ക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്, കാണാം
Don't Miss!
- Automobiles
2021 റാങ്ലറിന്റെ പ്രാദേശിക അസംബ്ലിയും ബുക്കിംഗുകളും ആരംഭിച്ച് ജീപ്പ്
- News
വീട്ടുകാരുടെ എതിര്‍പ്പ്; കണ്ണൂരില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കള്‍ മരിച്ചു
- Lifestyle
ഇന്നത്തെ ദിവസം ശുഭമാകുന്നത് ഇവര്‍ക്ക്
- Finance
ആരോഗ്യ ബജറ്റ് ;ആരോഗ്യ പരിരക്ഷ മാത്രമല്ല തൊഴിലവസരങ്ങളും വർധിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി
- Sports
IND vs ENG: പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റം? ഇലവന് നോക്കാം
- Travel
ആപ്പ് മുതല്‍ മാപ്പ് വരെ.. റോഡ് യാത്രയില്‍ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്റ്റൈലൻ ലുക്കിൽ ക്ലാപ്പടിച്ച് ജ്യോതിർമയിയും നസ്രിയയും, മമ്മൂട്ടി ചിത്രം ഭീഷ്മപർവം തുടങ്ങി
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രമാണ ഭീഷ്മ പർവ്വം. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. നടിമാരായ നസ്രിയയും ജ്യോതിർമയിയും ചേർന്നാണ് സിനിമയുടെ സ്വിച്ച് ഓൺ നിർവഹിച്ചത്. താരങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കൊച്ചി യാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ഫെബ്രുവരി 22ന് മമ്മൂട്ടി സെറ്റിൽ ജോയിൻ ചെയ്യും.
സംവിധായകൻ അമൽ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മ പർവത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപായിരുന്നു ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നത് .സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.താടിയും മുടിയും നീട്ടി കറുത്ത നിറത്തിലുള്ള ഷർട്ടും മുണ്ടും ധരിച്ച് മാസ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രമായിരുന്നു പുറത്തു വന്നത്. മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് ആരാധകർ ആഘോഷമാക്കിയിരുന്നു.
മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നണ്ട്. 10 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും നദിയ മൊയ്തുവും ഒരുമിച്ച് എത്തുന്നത്. 2011ല്‍ പുറത്തിറങ്ങിയ ഡബിള്‍സ് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
ആനന്ദ് സി. ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബിലാല്‍ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി. ചന്ദ്രന്‍ ആയിരുന്നു. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും ഒരുക്കുന്നു. ലോക്ക്ഡൗണിന് ശേഷം ആരംഭിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ര കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. നിലവിൽ ദി പ്രീസ്റ്റ്, വൺ എന്നീ മമ്മൂട്ടി ചിത്രങ്ങൾ റിലീസിനായി തയ്യാറെടുക്കുകയാണ്. മാർച്ച് 4 ന് പ്രീസ്റ്റ് തിയേറ്ററിൽ എത്തും . പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ, ചിത്രത്തെ പ്രതീക്ഷിച്ചിരിതക്കവെയാണ് മമ്മൂട്ടി- അമൽ നീരദ് ടീം ഭീഷ്മ പർവ്വവുമായി എത്തുന്നത്.