സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച് മമ്മൂട്ടിയുടെ'സിബിഐ 5 ദി ബ്രെയിന്‍', ടീസര്‍ ചര്‍ച്ചയാവുന്നു...
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബി ഐ 5 ബ്രെയിന്‍. സിനിമയെ കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ചര്‍ച്ചകള്‍ നടന്നിരുന്നു. ഒരിക്കല്‍ കൂടി മമ്മൂട്ടിയെ സേതുരാമയ്യറായി കാണാനുളള ആവേശത്തിലാണ് മലയാളി പ്രേക്ഷകര്‍.
ഇപ്പോഴിത സിനിമയുടെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. സിബിഐ നാലാം സീരീസിലെ പോലെ ഏറെ ദുരൂഹതകള്‍ ഒളിപ്പിച്ചുള്ളതാണ് സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വധങ്ങള്‍ പരാമര്‍ശിച്ചുള്ള സേതുരാമയ്യരുടെ വാക്കുകളുടെ പശ്ചാത്തലത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെ സേതുരാമയ്യരെ അഞ്ചാം പതിപ്പും ഒരുക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് സിനിമയുടെ നിര്‍മ്മാണം.

മമ്മൂട്ടിക്കൊപ്പം അഞ്ചാം പതിപ്പില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. മുകേഷ്, ജഗതി, രണ്‍ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റ് താരങ്ങള്‍.
1988 ല്‍ പുറത്ത് ഇറങ്ങിയ ഒരു സി ബി ഐ ഡയറി കുറിപ്പിലൂടെയാണ് സിബി ഐ സീരീസ് ആരംഭിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ജഗതി, സുരേഷ് ഗോപി, മുകേഷ് എന്നിവരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം1989 ല്‍ സെക്കന്‍ഡ് പാര്‍ട്ടായ ജാഗ്രത ഒരുക്കിയിരുന്നു. 2004 ല്‍ മൂന്നാം ഭാഗമായ സേതുരാമയ്യര്‍ സിബിഐയും 2005 ല്‍ നേരറിയാന്‍ സിബിഐയും എത്തിയിരുന്നു. ഈ നാല് ചിത്രങ്ങളും വന്‍ വിജയമായിരുന്നു. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് അഞ്ചാം ഭാഗം എത്തുന്നത്. അതേസമയം സിബഐ സീരീസിലെ അവസാന ചിത്രമായിരിക്കും ഇതെന്നുളള വാര്‍ത്തകളും വരുന്നുണ്ട്.
ചിത്രത്തെ പോലെ തന്നെ ജനപ്രീതി നേടിയ ഒന്നാണ് സിനിമയിലെ തീം മ്യൂസിക്കും. പ്രേക്ഷകര്‍ ഇന്നും ആ മ്യൂസിക്കിനെ നെഞ്ചിലേറ്റുണ്ട്. ശ്യാമായിരുന്നു ഐതിഹാസികമായ ആ തീം മ്യൂസിക് സൃഷ്ടിച്ചത്. സി.ബി.ഐ അഞ്ചാം പതിപ്പില്‍ ഏറെ പ്രശസ്തമായ ബി.ജി.എമ്മില്‍ മാറ്റമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ്, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ് എന്നിവരാണ്.


Click it and Unblock the Notifications











