twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമുക്ക് സിനിമ ചെയ്യാം, പക്ഷെ ഒരു കാര്യം; മകനോട്‌ വിനീത് ശ്രീനിവാസൻ പറഞ്ഞതിനെ കുറിച്ച് എസ്എന്‍ സ്വാമി

    |

    മലയാളി പ്രേക്ഷകരുടേയും സിനിമയുടേയും പ്രിയപ്പെട്ട തിരക്കഥാകൃത്താണ് എസ്എൻ സ്വാമി. 1984ൽ സിനിമയ്ക്ക് വേണ്ടി തൂലിക ചലിപ്പിക്കാൻ തുടങ്ങിയ എസ്എൻ സ്വാമി മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു മലയാള സിനിമയ്ക്ക് നൽകിയത്. മോഹൻലാൽ , മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ സൂപ്പർതാരപദവിയ്ക്ക് പിന്നിൽ എസ്എൻ സ്വാമിയുടെ ശക്തമായ തിരക്കഥയുണ്ട്. ഇരുപതാം നൂറ്റാണ്ട്, സിബിഐ സീരീസുകൾ, മൂന്നാംമുറ,ധ്രവം, സൈന്യം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയിലും സിനിമാ കോളങ്ങളിലും ചർച്ചാ വിഷയമാണ്. 1980-90 കളിൽ പിറന്ന എസ്എൻ സ്വാമി ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ആവേശമാണ്.

    മലയാള സിനിമയുടെ ഹിറ്റ്മേക്കേഴ്സായ ജോഷി, കെ മധു തുടങ്ങിയ സംവിധായകന്മാർക്കൊപ്പമാണ് എസ്എൻ സ്വാമി കൂടുതലും പ്രവർത്തിച്ചിരിക്കുന്നത്. ഇന്നും അദ്ദേഹത്തിന്റെ തിരക്കഥയ്ക്ക് സിനിമയിൽ ഏറെ ഡിമാന്റുണ്ട്. പല താരങ്ങളുടേയും സിനിമാ മോഹങ്ങളിലൊന്നാണ് എസ്എൻ സ്വാമിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ അഭിനയിക്കുക എന്നത്. ഇപ്പോഴിത മകനുമായി ബന്ധപ്പെട്ട ഒരു രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് പ്രിയപ്പെട്ട തിരക്കഥാകൃത്ത്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തെ ഉദ്ധരിച്ച് ഈസ്റ്റ് കോസ്റ്റ് ഡെയ് ലിയാണ് അക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    സംവിധായകനെ തേടിപ്പോയിട്ടില്ല

    ഞാൻ ഒരിക്കലും സിനിമ ചെയ്യാൻ ഒരു സംവിധായകനെ സമീപിച്ചിട്ടില്ല. എനിക്ക് എപ്പോഴും നിർമ്മാതാക്കൾ ഉണ്ടായിരുന്നു. ഒരു സംവിധായകൻ വഴി ഒരിക്കലും ഒരു നിർമ്മാതാവിനെ എനിക്ക് പരിചയപ്പെടേണ്ടി വന്നിട്ടില്ലെന്നും എസ്എൻ സ്വാമി പറയുന്നത്.

    മകനോട്  വിനീത് പറഞ്ഞത്

    ഇപ്പോൾ മകൻ സിനിമ ചെയ്യാൻ നടക്കുകയാണ്. അവനോട് പറയുന്നത് തന്റെ തിരക്കഥ വാങ്ങി വരാനാണ്. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ മകനോട് പറഞ്ഞ ഒരു രസകരമായ സംഭവവും എസ്എൻ സ്വാമി അഭിമുഖത്തിൽ പറയുന്നുണ്ട്. വനീതിനോട് മകൻ കഥ പറയാൻ പോയപ്പോൾ വനീത് ആദ്യം ചോദിച്ചത് അച്ഛൻ കഥ വായിച്ചോ എന്നാണ്. നീ പോയി അച്ഛന്റെ ഒരു തിരക്കഥ വാങ്ങി വാ. നമുക്ക് സിനിമ ചെയ്യാമെന്നാണ് വിനീത് മകനോട് പറഞ്ഞതെന്നും എസ്എൻ സ്വാമി കൂട്ടിച്ചേർത്തു

    സിബിഐ അഞ്ചാം ഭാഗം

    സി ബി ഐ സീരീസിന്റെ അഞ്ചാം ഭാഗത്തിന്റെ പണിപ്പുരയിലാണ് എസ്എൻ സ്വാമി ഇപ്പോൾ. 2005 ൽ പുറത്തിറങ്ങിയ നേരറിയാൻ സി ബി ഐയ്ക്ക് ശേഷം കെമധു- എസ്എൻ സ്വാമി- മമ്മൂട്ടി കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. ബാസ്ക്കറ്റ് കില്ലിംഗ് രീതിയുടെ കഥ പറയുന്ന ചിത്രം 3 വർഷം കൊണ്ടാണ് അദ്ദേഹം എഴുതി പൂർത്തിയാക്കിയത് . സി ബി ഐ സീരീസിൽ ഒരുങ്ങുന്ന അവസാന ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. കൊവിഡിനെ തുടർന്ന് നീണ്ടു പോയ സിനിമയുടെ ചിത്രീകരണം ഉടനെ തുടങ്ങുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സിനിമക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ

    Recommended Video

    2020 ല്‍ പരാജയം നേരിട്ട സിനിമകള്‍ ഇവയൊക്കെയാണ് | FilmiBeat Malayalam
    ചെറിയ ഇടവേള

    2011 ൽ പുറത്തിറങ്ങിയ ഓഗസ്റ്റ് 15 ന് ശേഷം മമ്മൂട്ടി എസ്എൻ സ്വാമി കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രമാണ് ആഗസ്റ്റ് 15. ഷാജി കൈലാസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. പ്രേക്ഷകരുടെ ഇടയിൽ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ജോഷി ചിത്രമായ ലോക്പാലാണ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ എസ് എൻ സ്വാമി ചിത്രം. 2013 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായികനായി എത്തിയത്. എന്നാൽ പ്രതീക്ഷിച്ച വിജയം സിനിമയ്ക്ക് നേടാൻ കഴിഞ്ഞില്ല. 2010 ൽ പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ ജനകനും മോഹൻലാലിന്റെ സാഗർ ഏലിയാസ് ജാക്കിയുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    മേക്കോവറിലൂടെ ഞെട്ടിച്ച താരങ്ങൾ

    Read more about: sn swamy mammootty
    English summary
    Mammootty Movie Cbi Script writter Sn Swammy Revealed Still His screenplay has good demand
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X