മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം പിറന്നിട്ട് 30 വർഷം, തിരുവനന്തപുരത്ത് ചിത്രീകരിച്ച കോട്ടയം കുഞ്ഞച്ചൻ

മൊഗാസ്റ്റാർ മമ്മൂട്ടിയുടെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ. ചിത്രം പുറത്തിറങ്ങിയിട്ട് ഇന്ന് മുപ്പത് വർഷം പൂർത്തിയാവുകയാണ് 1990 മാർച്ച് 15ന് പ്രദർശനത്തിനെത്തിയ ചിത്രം ഇന്നും സിനിമ കോളങ്ങളിൽ ചർച്ച വിഷയമാണ്. കോട്ടയം കുഞ്ഞച്ചന് ശേഷം നിരവധി അച്ചയൻ കഥാപാത്രങ്ങളുമായി മെഗസ്റ്റാർ എത്തിയെങ്കിലും ഈ ചിത്രം ഇന്നും മലയാളികളുടെ ഇടയിൽ സ്പെഷ്യലായി നിൽക്കുകയാണ്.

ഡെന്നീസ് ജോസഫ് തിരക്കഥയെഴുതി സുരേഷ് ബാബ സംവിധാനം ചെയ്ത് ചിത്രം പേര പോലെ കോട്ടയം ജില്ലയിലായിരുന്നില്ല ചിത്രീകരിച്ചത്. പകരം തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും നടന്നത്. ഇപ്പോഴിത കേട്ടയം കുഞ്ഞച്ചനിലെ ചില രസകരമായ കഥകൾ ഓർത്തെടുക്കുകയാണ് തിരക്കഥകൃത്ത് ഡെന്നീസ് ജോസ്ഫ്.

 കോട്ടയം  ഭാഷമാത്രമല്ല

കോട്ടയം കുഞ്ഞച്ചൻ കോട്ടയം പട്ടണത്തിന്റെ മാത്രം ഭാഷയല്ല സംസാരിച്ചത്.കോട്ടയം ഗാന്ധി സ്ക്വയറിൽ ഒരു കോമ്പസ് കുത്തിപ്പിടിച്ച് 25 കിലോമീറ്റർ വിസ്തൃതിയിൽ ഒരു വട്ടം വരച്ചാൽ ഒരു വട്ടം വരച്ചാൽ അതിൽ ഉൾക്കൊള്ളുന്ന എല്ലാ സ്ഥലങ്ങളുടെയും ഭാഷ കുഞ്ഞച്ചനിലുണ്ട്. അതിൽ കോട്ടയമുണ്ട്, , പാലായുണ്ട്, കാഞ്ഞിരപ്പള്ളിയുണ്ട്, തിരുവല്ലയുണ്ട്.കോട്ടയത്തെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണെങ്കിലും സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം ജില്ലയിലെ അമ്പൂരിലായിരുന്നു.കഥയ്ക്കു വേണ്ട എല്ലാ ചേരുവകളുമുള്ള സ്ഥലം കണ്ടെത്തിയത് നിർമാതാവായ എം.മണിയായിരുന്നു.

 ജനങ്ങളുടെ  മനസ്സിൽ ഇന്നും

മമ്മൂട്ടി അവതരിപ്പിച്ച കുഞ്ഞച്ചൻ എന്ന കഥാപാത്രം മാത്രമല്ല. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. ഇന്നസന്റിന്റെ മിഖായേലും കെപിഎസി ലളിതയുടെ ഏലിയാമ്മയും സുകുമാരൻ നേതൃത്വം നൽകുന്ന ഉപ്പുകണ്ടം ബ്രദേഴ്സും രഞ്ജിനിയുടെ മോളിക്കുട്ടിയും ബൈജുവിന്റെ ബോസ്കോയും പ്രതാപചന്ദ്രന്റെ കാഞ്ഞിരപ്പള്ളി പാപ്പനുമെല്ലാം. കാഞ്ഞിരപ്പിള്ളി പാപ്പൻ എന്ന കഥാപാത്രത്തിന്റെ പേരിൽ നടന്ന ഒരു രസകരമായ സംഭവം ഡെന്നീസ് ജോസഫ് പറയുന്നുണ്ട്.

 വിവാഹ ശേഷമാണ്  അറിഞ്ഞത്

സിനിമ എഴുതുന്ന സമയത്ത് ഡെന്നിസിന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. വർഷങ്ങൾക്കു ശേഷം. വർഷങ്ങൾക്ക് ശേഷം കഞ്ഞിരപ്പള്ളി സ്വദേശിയായ ലീനയെയായിരുന്നു വിവാഹം കഴിച്ചത്.ലീനയുടെ പിതാവിന്റെ പേര് ഡൊമിനിക് കൊച്ചുപറമ്പിൽ എന്നായിരുന്നു.പ്രധാനാധ്യാപകനായിരുന്ന ഡൊമിനിക് സാറിന്റെ വീട്ടിൽ വിളിക്കുന്ന പേര് പാപ്പൻ എന്നാണെന്ന് അറിഞ്ഞതു വിവാഹശേഷമായിരുന്നു അറിഞ്ഞത്.

മമ്മൂട്ടിയുടെ  കഥാപാത്രം


മുട്ടത്ത് വർക്കിയുടെ വേലി എന്ന നോവലിൽ നിന്നാണ് കുഞ്ഞച്ചാൻ എന്ന കഥാപാത്രത്തെ കിട്ടുന്നത്. കോട്ടയം കുഞ്ഞച്ചൻ റിലീസ് ചെയ്യുന്നതിനു രണ്ടു വർഷം മുൻപ് പുറത്തിറങ്ങിയ ‘സംഘം' എന്ന ചിത്രത്തിന്റെ വിജയമാണ് കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രം എഴുതാൻ കാരണമായത്.സംഘത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ‘കുട്ടപ്പായി' ഏറ്റുമാനൂരിലെ വീടിനടുത്തുള്ള കുട്ടപ്പൻ ചേട്ടനായിരുന്നു.കുഞ്ഞച്ചന്റെ ചിത്രീകരണ സമയത്തു മമ്മൂട്ടിക്കു കോട്ടയം ഭാഷ പ്രത്യേകം പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. മമ്മൂട്ടിയുടെ വീട് കോട്ടയത്താണല്ലോ.ഷൂട്ടിങ്ങിനിടെ മറ്റു കഥാപാത്രങ്ങൾക്കു കോട്ടയം ഭാഷ പറഞ്ഞു കൊടുക്കാൻ മമ്മൂട്ടി മുന്നിൽ നിന്നു.' ഡെന്നീസ് ജോസഫ് ഓർക്കുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X