twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ പകര്‍ന്നാട്ടം അതിഗംഭീരം! ആദ്യപകുതി ത്രില്ലിംഗ്! മാമാങ്കം കണ്ട പ്രേക്ഷകര്‍ പറയുന്നത്?

    |

    സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരുന്ന സിനിമകളിലൊന്നായ മാമാങ്കം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കാത്തിരിപ്പിന് വിരാമമിട്ട് റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അഡ്വാന്‍സ് ബുക്കിംഗുകളും ടിക്കറ്റുകളുമെല്ലാം ചൂടപ്പം പോലെ നേരത്തെ തന്നെ വിറ്റുപോയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഒട്ടേറെ പ്രത്യേകതകളുള്ള ചിത്രവുമായാണ് ഇത്തവണ മമ്മൂട്ടിയും സംഘവും എത്തുന്നത്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന ചിത്രമായി മാമാങ്കം മാറിയേക്കുമെന്ന വിലയിരുത്തലുകളും അഭിപ്രായങ്ങളുമാണ് എങ്ങുനിന്നും ഉയരുന്നത്.

    ചരിത്ര സിനിമകളിലൂടെ നേരത്തെയും വിസ്മയിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി. അദ്ദേഹത്തില്‍ ഈ ചിത്രവും ഭദ്രമായിരിക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചത് വേണു കുന്നപ്പിള്ളിയാണ്. ക്രിസ്മസിന് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ നല്‍കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായും ചിത്രം എത്തുന്നുണ്ട്. തിയേറ്ററുകളിലേക്കെത്തിയ മാമാങ്കത്തിന്റെ പുതിയ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

     ബ്രഹ്മാണ്ഡ റിലീസ്

    ബ്രഹ്മാണ്ഡ റിലീസ്

    മാമാങ്കം മലയാള സിനിമയ്ക്ക് മാത്രമല്ല ലോകത്തിന് മുഴുവനും ഉത്സവപ്രതീതിയാണ് സമ്മാനിക്കുന്നത്. 2000 ലധികം സ്‌ക്രീനിലുകളിലായി 50 ഓളം രാജ്യങ്ങളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ 400 ലധികം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തൃശ്ശൂര്‍ രാഗം തിയേറ്ററില്‍ സിനിമ കാണാനായി എത്തുന്നുണ്ട്. ഇവര്‍ക്ക് ബ്രഹ്മാണ്ഡ വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.

    റിലീസില്‍ത്തന്നെ റെക്കോര്‍ഡ്

    റിലീസില്‍ത്തന്നെ റെക്കോര്‍ഡ്

    ഏതൊക്കെ റെക്കോര്‍ഡുകളായിരിക്കും ഈ സിനിമ തകര്‍ക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ അരങ്ങേറിയിരുന്നു. മമ്മൂട്ടിയുടെ കരിയറില്‍ മാത്രമല്ല മലയാളത്തിന്റെ ചരിത്രം തന്നെ തിരുത്തുന്ന സിനിമയായി മാമാങ്കം മാറുമെന്നാണ് ആരാധരുടെ വാദം. സൗദി അറേബ്യ, ഉക്രൈന്‍, അങ്കോള തുടങ്ങി എട്ടിലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡ് ഇതിനകം തന്നെ ചിത്രത്തിന് സ്വന്തമാണ്. 41 രാജ്യങ്ങളില്‍ ഒരേ സമയം പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു ലൂസിഫര്‍ ഈ റെക്കോര്‍ഡാണ് മാമാങ്കം മറികടന്നിട്ടുള്ളത്.

     ഗംഭീര വരവേല്‍പ്പാണ്

    ഗംഭീര വരവേല്‍പ്പാണ്

    നവംബറില്‍ സിനിമ എത്തിയേക്കുമെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലായിരുന്നു ചിത്രം ഡിസംബറിലേക്ക് മാറ്റിയത്. ഫ്‌ളാഷ് മോബും ബൈക്ക് റാലിയും ഡിജെയുമൊക്കെയായി ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. 50 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

    ഇമോഷണല്‍ ഡ്രാമ

    ഇമോഷണല്‍ ഡ്രാമ

    മാമാങ്കം ഇമോഷണല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണ്. പ്രേക്ഷകരുടെ അമിത പ്രതീക്ഷ തങ്ങള്‍ക്ക് വിനയാവില്ലെന്ന് വ്യക്തമാക്കി നേരത്തെ സംവിധായകനെത്തിയിരുന്നു. മരണത്തിനും ജീവിതത്തിനുമിടയിലെ മഹാപോരാട്ടം കൂടിയായിരുന്നു മാമാങ്കം. മാമാങ്കത്തിന്റെ റിസല്‍ട്ടിനെക്കുറിച്ച് തങ്ങള്‍ക്ക് നൂറ് ശതമാനം വിശ്വാസമുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കിയതോടെ ആരാധകരുടെ ആത്മവിശ്വാസം ഇരട്ടിച്ചിരുന്നു.

    മമ്മൂട്ടിയുടെ ഗെറ്റപ്പ്

    മമ്മൂട്ടിയുടെ ഗെറ്റപ്പ്

    മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചരിത്ര സിനിമകളിലൊന്നായിരുന്നു ഒരു വടക്കന്‍ വീരഗാഥ. എന്ന് ഹരുഹരനൊപ്പം ആ ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് എം പത്മകുമാര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ താരത്തെ നായകനാക്കി ബ്രഹ്മാണ്ഡമായൊരു ചരിത്ര സിനിമ ഒരുക്കാനുള്ള അസുലഭ നിമിഷമാണ് മാമാങ്കത്തിലൂടെ അദ്ദേഹത്തെ തേടിയെത്തിയത്. പഴശ്ശിരാജ റിലീസിന് ശേഷം 10 വര്‍ഷം പിന്നിടുന്നതിനിടയിലാണ് വീണ്ടുമൊരു ചരിത്ര സിനിമയുമായി മെഗാസ്റ്റാര്‍ എത്തുന്നതെന്ന പ്രത്യേകതയും മാമാങ്കത്തിനുണ്ട്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

    അമ്പിളിക്കും കുഞ്ഞിനുമരികിലേക്കെത്തിയെന്ന് ആദിത്യന്‍! ചക്കരാസിനൊപ്പമുള്ള പുതിയ ചിത്രം വൈറലാവുന്നു!അമ്പിളിക്കും കുഞ്ഞിനുമരികിലേക്കെത്തിയെന്ന് ആദിത്യന്‍! ചക്കരാസിനൊപ്പമുള്ള പുതിയ ചിത്രം വൈറലാവുന്നു!

    ഓസ്‌ട്രേലിയയിലെ റിപ്പോര്‍ട്ട്

    ഓസ്‌ട്രേലിയയിലെ റിപ്പോര്‍ട്ട്

    ഓസ്‌ട്രേലിയയിലെ സൺഷൈൻ വില്ലേജ് സിനിമാസിൽ നിന്നും ആദ്യ ഫലം വന്നു കഴിഞ്ഞു.. ക്‌ളാസും മാസ്സും എല്ലാം തികഞ്ഞ മമ്മുക്കയുടെ ഒരു ഗംഭീരസംഭവം !! കുടുംബ പ്രേക്ഷകരെ മുഴുവൻ കയ്യിലെടുക്കുന്ന ആദ്യ പകുതിയും തിയേറ്ററിൽ ആരാധകരെ ആഘോഷത്തിന്റെ നെറുകയിൽ എത്തിച്ച രണ്ടാം പകുതിയും അച്യുതൻ എന്ന ബാലന്റെ അത്ഭുത പ്രകടനവും എല്ലാം ചേരുന്ന ഒരുഗ്രൻ സിനിമ !!
    നന്ദി മമ്മുക്ക : നന്ദി വേണു കുന്നപ്പള്ളി : നന്ദി മാമാങ്കം ക്രൂ, ഇതായിരുന്നു ആദ്യ പ്രദര്‍ശനം കണ്ടവരുടെ പ്രതികരണം.

    പ്രിയ മോഹന് പിറന്നാളാശംസ നേര്‍ന്ന് പൂര്‍ണ്ണിമയും നിഹാലും! സര്‍പ്രൈസുമായി പിറന്നാളുകാരിയും! കാണൂ!പ്രിയ മോഹന് പിറന്നാളാശംസ നേര്‍ന്ന് പൂര്‍ണ്ണിമയും നിഹാലും! സര്‍പ്രൈസുമായി പിറന്നാളുകാരിയും! കാണൂ!

    അഭിനയത്തിലൂടെ അമ്പരപ്പിച്ചു

    അഭിനയത്തിലൂടെ അമ്പരപ്പിച്ചു

    പതിവ് പോലെ ഇത്തവണയും മമ്മൂട്ടി അഭിനയത്തിലൂടെ അമ്പരപ്പിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സിനിമയുടെ ആദ്യപകുതി പൂര്‍ത്തിയാവുന്നതിനിടയിലാണ് ഈ വിവരം പുറത്തുവന്നിട്ടുള്ളത്. ആഘോഷത്തിലൂടെ തുടങ്ങി കഥ പറച്ചിലിലൂടെ നീങ്ങി. അഭിനയത്തിലൂടെ അമ്പരപ്പിച്ചു. ഒരു തരി പോലും ലാഗ് ഫീൽ ചെയ്യുന്നില്ല.. സ്ത്രീ കഥാപത്രമായുള്ള പകർന്നാട്ടം പൊളിച്ചു. ഒരു പാട്ടിൽ 2 സ്റ്റെപ് വെക്കുന്നുണ്ട്.. കയ്യടിച്ചു പോകുമെന്നുമായിരുന്നു ആരാധകരുടെ കമന്‍റുകള്‍.

    English summary
    Mamangam Movie Audience Review In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X