അന്ന് മമ്മൂട്ടി ചിത്രത്തിലെ നായകൻ ഇന്ന് മോഹൻലാൽ ചിത്രത്തിൽ, രഘു ചർച്ചയാകുന്നു...

തെന്നിന്ത്യൻ സിനിമാ കോളങ്ങളിലെ ചർച്ച വിഷയം ദൃശ്യം 2 നെ കുറിച്ചാണ്. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ട്കെട്ടിൽ ഒരുങ്ങിയ ചിത്രം ഫെബ്രുവരി 19 ന് ആയിരുന്ന അമസോൺ പ്രൈമിലൂടെ റിലീസിനെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതായാണ് ചിത്രത്തിന് ലഭിക്കുന്നത്. മോഹൻലാലിനോടൊപ്പ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

താരപുത്രന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു

ആദ്യ ഭാഗത്തിലെ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും രണ്ടാം ഭാഗത്തിലെത്തിയിരുന്നു. ദൃശ്യം2ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഹോട്ടലിൽ സപ്ലയറായി എത്തിയ രഘു. ആ ഉയരം കുറഞ്ഞ മനുഷ്യൻ വളരെ വേഗം തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സ്വന്തം പേര് തന്നെയാണ് അദ്ദേഹത്തിന്റ കഥാപാത്രത്തിനു ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ അധികമാർക്കും അറിയാത്ത ഒരു ഫ്ലാഷ്ബാക്ക് പുറത്തു വരുകയാണ്, മമ്മൂട്ടി പ്രധാനപ്പെട്ട വേഷത്തിലെത്തിയ ചിത്രത്തിലെ നായകനായിരുന്നു രഘു.

മേള

40 വർഷം മുമ്പ് പുറത്തിറങ്ങിയ 'മേള' എന്ന ചിത്രത്തിലെ നായകനായിരുന്നു രഘു. 1980 ൽ കെജി ജോർജ്ജാണ് ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. മമ്മൂട്ടിയുടെ ആദ്യ കാല ചിത്രങ്ങളിൽ ഒന്നായിരുന്നു മേള. ഈ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ പൊക്കം കുറഞ്ഞ ആദ്യ നായകൻ എന്ന റെക്കോർഡും അന്ന് കരസ്ഥമാക്കിയിരുന്നു.

ഗോവിന്ദൻകുട്ടി

മേളയിൽ ഗോവിന്ദന്‍കുട്ടിയെന്ന കേന്ദ്രകഥാപാത്രത്തെയാണ് രഘു അവതരിപ്പിച്ചത്. അഞ്ജലി നായിഡുവാണ് ചിത്രത്തിൽ നായികയായി എത്തിയത്. മമ്മൂട്ടി സഹതാരമായി എത്തിയ ചിത്രത്തിൽ ശ്രീനിവാസനും ഒരു പ്രധാന വേഷത്തിലെതതിയിരുന്നു. വിജയൻ എന്ന മോട്ടോർ സൈക്കിൾ അഭ്യാസിയായ വിജയൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.

സർക്കസ് കൂടാരത്തിലെ കഥ

ഒരു സർക്കസ് കൂടാരത്തിൽ നടക്കുന്ന കഥയാണ് മേള.. സർക്കസിലെ കോമാളിയെയായ ഗോവിന്ദൻ കുട്ടിയെയാണ് രഘു അവതരിപ്പിച്ചത്. ഗോവിന്ദൻക്കുട്ടിയുടെ സുന്ദരിയായ ഭാര്യയും പുതുതായി വരുന്ന മോട്ടോർ സൈക്കിൾ അഭ്യാസിയും സുന്ദരനുമായ യുവാവും (മമ്മൂട്ടി) തമ്മിൽ രൂപപ്പെടുന്ന പ്രണയവും തുടർന്ന് അവർ മൂന്നു പേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് സിനിമയിൽ പറയുന്നത്. ശ്രീധരൻ ചമ്പാടും സംവിധായകൻ കെ.ജി. ജോർജ്ജും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ദൃശ്യം 2

മേള കൂടാതെ സഞ്ചാരികള്‍, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, അപൂര്‍വ്വ സഹോദരങ്ങള്‍ എന്ന കമല്‍ ഹാസന്‍ ചിത്രം, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നിങ്ങനെ ഏകദേശം 30 ഓളം സിനികളിൽ അഭിനയിച്ചിട്ടുണ്ട്. ദൃശ്യം സിനിമയ്ക്കൊപ്പം തന്നെ രഘുവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷവും പ്രേക്ഷകർ രഘുവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Read more about: mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X