ഷോലെയ്ക്ക് ശേഷം ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ആ മമ്മൂട്ടിചിത്രത്തിന്റേത്, തുറന്ന് പറഞ്ഞ് മണിരത്നം
തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ന് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് മണിരത്നം. കാലത്തിനും മുൻപെ സഞ്ചരിക്കുന്ന സംവിധായകനാണ് മണിരത്നം. അതുകൊണ്ടാണ് ഇന്നും മണിരത്നം ചിത്രങ്ങൾ പുതുമ നഷ്ടപ്പെട്ട് പോകാത പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നത്. 1983 ൽ പല്ലവി അനുപല്ലവി എന്ന കന്നഡ് ചിത്രത്തിലൂടെയാണ് മണിരത്നം സ്വതന്ത്രസംവിധായകനാവുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ ഒരുക്കി. മലയാളത്തിലും മണിര്തനം സിനിമ ഒരുക്കിയിട്ടുണ്ട്. മോഹൻലാൽ , സുകുമാരൻ, സബിത എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.ഇപ്പോഴിത തന്റെ പ്രിയപ്പെട്ട ചിത്രങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് മണിരത്നം. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബോളിവുഡ് ചിത്രമായ ഷോലെ കഴിഞ്ഞാൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട തിരക്കഥ ഒരു മമ്മൂട്ടി ചിത്രത്തിന്റെതാണെന്നാണ് പ്രിയപ്പെട്ട സംവിധായകൻ പറയുന്നത്. ഇഷ്ട്ടപ്പെട്ട ആ തിരക്കഥ മെഗാസ്റ്റാർ മമ്മൂട്ടി നായകനായിയെത്തിയ ന്യൂ ഡൽഹി എന്ന ചിത്രത്തിന്റേതാണന്ന് മണി രത്‌നം പറയുന്നു. ജി.കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിൽ മികച്ച പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. 1987-ൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയമായുരുന്നു.
മമ്മൂട്ടിക്കൊപ്പം വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. സുമലത, ഉർവ്വശി, സുരേഷ് ഗോപി, ത്യാഗരാജൻ, സിദ്ദിഖ്, വിജയരാഘവൻ, മോഹൻ ജോസ്, ദേവൻ, ജഗന്നാഥ വർമ്മ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്.. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് ചിത്രം നിർമ്മിച്ചത്.വാണിജ്യപരമായി ഈ ചിത്രം വൻ വിജയമായിരുന്നു. തെലുഗ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ന്യൂ ഡൽഹി സംവിധാനം ചെയ്തിരിക്കുന്നത് ജോഷിയാണ്.
അഴിമതിക്കാരായ രണ്ടു രാഷ്ട്രീയക്കാരുടെ ദുഷ്കൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നതിനെത്തുടർന്ന് തടവിലാക്കപ്പെടുന്ന ഡെൽഹിയിലെ ഒരു പത്രപ്രവർത്തകന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇർവിങ് വാല്ലസിന്റെ ദ ഓൾമൈറ്റി എന്ന നോവലുമായി ചിത്രത്തിന്റെ കഥയ്ക്കു സാമ്യമുണ്ട്. മലയാളസിനിമാചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു ന്യൂ ഡെൽഹി. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു ഈ ചിത്രം.


Click it and Unblock the Notifications