മമ്മൂട്ടി ചിത്രം വൺ തീയേറ്ററില്‍ തന്നെ , റിലീസിനെ കുറിച്ച് നിർമ്മാതാവ്
കൊവിഡ്, ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സിനിമ ഷൂട്ടിങ്ങുകൾ നിർത്തി വെച്ചിരിക്കുകയാണ്. തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നതിനാൽ പല ചിത്രങ്ങളും ഒടിടി റിലീസിനായ തയ്യാറെടുക്കുകയാണ്. അതിൽ മലയാള സിനിമയായ സൂഫിയും സുജാതയുമുണ്ട്. ജയസൂര്യ നായകനായി എത്തുന ചിത്രം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. ഒടിടി റിലീസിനായി ഒരുങ്ങുന്ന ആദ്യ മലയാള ചിത്രമാണ് സൂഫിയും സുജാതയും. ഒടിടി റിലീസിന്റെ പേരിൽ വൻ വിവാദമാണ് മലയാള സിനിമയിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ പല നിർമ്മാതാക്കളും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി കഴിഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിത ഒടിടി റിലീസിനെ കുറിച്ച് മമ്മൂട്ടി ചിത്രമായ വണിന്റെ നിർമ്മാതാക്കൾ. തങ്ങളുടെ ചിത്രം ഒടിടി റിലീസിന് നല്‍കുന്നില്ലെന്നും കൊവിഡ് ഭീതി മാറിയതിനു ശേഷം തീയേറ്റര്‍ റിലീസ് ചെയ്യുമെന്ന് ഇച്ചായീസ് പ്രൊഡക്ഷൻ അറിയിച്ചു. നിർമ്മാതാക്കൾ പുറത്തു വിട്ട കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിർമ്മാതാക്കൾ പുറത്തു വിട്ട് കുറിപ്പ് ഇങ്ങനെ... പ്രിയപ്പെട്ടവരെ, വൺ എന്ന സിനിമ ഒടിടി ഫ്ലാറ്റ്ഫോമുകൾ വഴി റിലീസ് ചെയ്യുന്നില്ലെന്ന് അറിയിച്ചു കൊളളുന്നു. ലോക ജന നേരിടുന്ന ഈ അനിശ്ചിതാവസ്ഥ മാറി വരുന്ന ഒരു സമയത്ത് തീയേറ്ററുകൾ വഴി തന്നെ വൺ റിലീസ് ചെയ്യണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഈ മഹാമാരിയെ അതിജീവിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന ഈ അവസരത്തിൽ, നമ്മൾ നേരിടുന്ന എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിട്ട് മുന്നണിയിൽ നിന്ന് പോരാടുന്ന എല്ലാവരെയും കൃതജ്ഞതയോടെ ഓർക്കുന്നു.മുക്കെല്ലാവർക്കും സർക്കാർ അനുശാസിക്കുന്ന എല്ലാ നിർദേശങ്ങളും പാലിച്ച് സുരക്ഷിതരായി ഇരിക്കാം. ടീം വൺ !.
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍. ബോബി-സഞ്ജയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ജോജു ജോര്‍ജ്ജ്,സംവിധായകന്‍ രഞ്ജിത്ത്,സലിം കുമാര്‍,മുരളി ഗോപി,ശങ്കര്‍ രാമകൃഷ്ണന്‍,സുരേഷ് കൃഷ്ണ,മേഘനാഥന്‍,മുകുന്ദന്‍,രശ്മി ബോബന്‍,സുധീര്‍ കരമന,വെട്ടുക്കിളി പ്രകാശ്, സുദേവ് നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ വൈദിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്നു. നിഷാദ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മട്ടി ചിത്രമാണ് വൺ.


Click it and Unblock the Notifications