90 ദിവസത്തെ മാറ്റം, മേക്കോവര്‍ ചിത്രം പങ്കുവെച്ച് നടന്‍ അക്ഷയ്
പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അക്ഷയ് രാധാകൃഷ്ണൻ. ആദ്യ ചിത്രത്തിലൂടെ തന്നെ നടൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അക്ഷയ് രാധകൃഷ്ണന്റെ ചിത്രങ്ങളാണ്. നടൻ തന്നെയാണ് മേക്കോവർ ചിത്രം പങ്കുവെച്ചത്.

ദി മലയാളി ക്ലബ് (ടിഎംസി) ഗ്രൂപ്പില്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ചലഞ്ച് എന്ന് കുറിച്ചു കൊണ്ടാണ് അക്ഷയ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.90 ദിവസത്തെ ട്രാന്‍സ്‌ഫോര്‍മേഷന്‍ തള്ളിയതായി തോന്നുന്നവര്‍ക്ക് തിയതി പരിശോധിക്കാം.ജയ് ഡിങ്കന്‍ എന്നും അക്ഷയ് ചിത്രങ്ങളോടൊപ്പം കുറിച്ചു. തന്റെ ട്രെയിനറേയും അക്ഷയ് പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നുണ്ട്. കളമശ്ശേരിയിലുള്ള ഫിറ്റ് ലൈന്‍ ഫിറ്റ്‌നെസ് ക്ലബ്ബിലെ ട്രെയിനറായ ബേസില്‍ റെജിയാണ് നടന്റെ പേഴ്‌സണല്‍ ട്രെയിനർ.
പ്രവീണ്‍ രാജ് പൂക്കാടന്‍ ഒരുക്കുന്ന വെള്ളേപ്പം ആണ് താരത്തിന്റെതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഉള്ളു പൊള്ളി വെന്ത ഒരു തമാശകഥ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പുറത്തെത്തിയത്. റൊമാന്റിക് കോമഡി ചിത്രമാണിത്. മാധ്യമപ്രവർത്തകനായ പ്രവീൺ രാജ് പൂക്കാടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജീവൻ ലാൽ ആണ്. തൃശൂർ നഗരവാസികളുടെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് വെള്ളേപ്പം. ആ വെള്ളേപ്പത്തിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.
അഡാർ ലവ് താരം നൂറിന്‍ ഷെരീഫാണ് ചിത്രത്തിൽ അക്ഷയ് യുടെ നായികയായി എത്തുന്നത്. ചിത്രത്തില്‍ നടി റോമയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് റോമ വെള്ളിത്തിരയിൽ എത്തുന്നത്. അക്ഷയ് യുടെ സഹോദരിയായിട്ടാണ് നടി ചിത്രത്തിലെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, കൈലാഷ്, സാജിദ് യാഹിയ, വൈശാഖ് രാജന്‍, ഫായിഎം, ശ്രീജിത്ത് രവി, അലീന, ക്ഷമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. വാലാട്ടിയാണ് നടന്റെ പുതിയ ചിത്രം


Click it and Unblock the Notifications











