മമ്മൂട്ടി പ്രേതബാധ ഒഴിപ്പിച്ചത് ഇങ്ങനെയാണ് : ‘പ്രീസ്റ്റ്’ വിഎഫ്എക്സ് വീഡിയോ പുറത്ത്
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മമ്മൂട്ടി- മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ ദി പ്രീസ്റ്റ്. 2020 ലാണ് ചിത്രം ഒരുങ്ങിയതെങ്കിലും 2021 ലാണ് ചിത്രം റിലീസിനായി എത്തിയത്. മമ്മൂട്ടി- മഞ്ജു വാര്യർ കോമ്പോ ആയിരുന്നു സിനിമയുടെ പ്രധാന ഹൈലൈറ്റ്. ഇതാദ്യമായിട്ടാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. തിയേറ്റർ റിലീസ് ആയിട്ടായിരുന്നു ചത്രം എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചിത്രത്തിന്റെ വിഎഫ്എക്‌സ് ബ്രേക്ക്ഡൗണ്‍ വീഡിയോ ആണ്.

പ്രമുഖ വിഎഫ് എക്സ് ടെക്‌നീഷ്യരായ ലവ കുഷ ടീം ആണ് ഡിജിറ്റല്‍ ടര്‍ബോ മീഡിയയുടെ ബാനറിൽ പ്രീസ്റ്റിന്റെ വി.എഫ്.എക്‌സ് ചെയ്തത്. ദി പ്രീസ്റ്റ് വി.എഫ്.എക്‌സ് ബ്രേക്ക് ഡൗണ്‍ എന്ന പേരിലാണ് നാല് മിനിറ്റുള്ള വീഡിയോ എത്തിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത് ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തത്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











