For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫ്ലാറ്റ് കിട്ടാൻ ബുദ്ധിമുട്ട്, കാരണം വിചിത്രം, വെളിപ്പെടുത്തി മമ്മൂട്ടി ചിത്രത്തിന്റെ സംവിധായിക

  |

  പ്രേക്ഷകർ ആകാംക്ഷയേടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. 2021 ൽ റിലീസിന് തയ്യാറെടുക്കുന്ന മെഗാസ്റ്റാർ ചിത്രങ്ങളിലൊന്നാണിത്. റത്തീന ഷെർഹാദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയും നടി പാർവതി തിരിവോത്തുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണിത്.

  എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ല, മോശമായി പ്രതികരിക്കാത്തത് ആ കുഞ്ഞിനെ വിചാരിച്ചിട്ടാണെന്ന് ആര്യ

  ഇപ്പോഴിത ചിത്രത്തിന്റെ സംവിധായിക റത്തീന ഷെർഷാദ് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മുസ്ലീം ആയതിന്റെ പേരിൽ തനിക്ക് വാടകയ്ക്ക് ഫ്ലാറ്റ് കിട്ടാതെ പോയ അനുഭവമാണ് സംവിധായിക പങ്കുവെയ്ക്കുന്നത്. കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

  ഇഷ്ടമാണോ എന്ന് ചോദിച്ചില്ല, താനും പറഞ്ഞില്ല, ചീരുവിന്റെ വിചിത്രമായ രീതിയെ കുറിച്ച് മേഘ്ന

  മമ്മൂക്കയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി മൃത്യുഞ്ജയ ഹോമം | FilmiBeat Malayalam

  മുസ്‍ലിമാണെന്ന കാരണത്താല്‍ ഫ്ലാറ്റ് വാടകക്ക് ലഭിക്കാത്ത അനുഭവം മുന്‍പുമുണ്ടായിട്ടുള്ളതിനാല്‍ പുതുമ തോന്നിയില്ലെന്നും ഇത്തവണ പറഞ്ഞ കാരണങ്ങളില്‍ പക്ഷേ പുതുമ തോന്നിയെന്നും രതീന പറയുന്നു. ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല, ഭർത്താവ് കൂടെ ഇല്ലേൽ വാടകക്ക് തരില്ല, ജോലി സിനിമയിലാണെങ്കില്‍ ഒരിക്കലും വാടക കെട്ടിടം അനുവദിക്കില്ലെന്ന് ഫ്ലാറ്റുടമസ്ഥര്‍ പറഞ്ഞതായി രതീന കുറിപ്പില്‍ പറയുന്നു. നോട്ട് ആള്‍ മെന്‍ എന്നു പറയുന്നപോലെ നോട്ട് ആള്‍ ലാന്‍ഡ് ലോര്‍ഡ്സ് എന്ന് പറഞ്ഞു നമുക്ക് ആശ്വസിക്കാമെന്നും രതീന പറയുന്നു.

  സംവിധായികയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ... ''റത്തീന പറയുമ്പോ? മുസ്‌ലിം അല്ലല്ലോ ല്ലേ?
  യെസ് ആണ്.
  ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!
  കൊച്ചിയില്‍ വാടകയ്ക്കു ഫ്‌ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുമ്പും ഇത് അനുഭവിച്ചിട്ടുള്ളതാണ്. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത്
  ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ. അവര് വീടിന്റെ കഴുക്കോല്‍ ഇളക്കുമാരിക്കും!
  പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്
  ഭര്‍ത്താവ് കൂടെ ഇല്ലേല്‍ നഹി നഹി
  സിനിമായോ, നോ നെവര്‍
  അപ്പോപിന്നെ മേല്‍ പറഞ്ഞ
  എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..
  ബാ.. പോവാം..... എല്ലാ പുരുഷന്മാരും അല്ല എന്ന് പറയുന്ന പോലെ എല്ലാ ഉടമസ്ഥരും എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം,' റത്തീന ഫേസ്ബുക്കിൽ കുറിച്ചു. പോസിറ്റീവ് കമന്റുകളാണ് പോസ്റ്റിന് അധികവും ലഭിക്കുന്നത്.

  രതീന സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണിത്. സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ ചിത്രം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ടൈറ്റിൽ ഉൾപ്പെടെ കാസ്റ്റിംഗ് വരെ ചർച്ചയായിരുന്നു. മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത് . ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകാംക്ഷയുണര്‍ത്തുന്ന ബി.ജി.എമ്മും നിഗൂഢതയുണര്‍ത്തുന്ന മമ്മൂട്ടിയുടെ ക്യാരക്ടറുമാണ് ടീസറിലുള്ളത്. മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തിലെത്തുന്നു എന്ന സൂചനയും ടീസര്‍ നല്‍കുന്നുണ്ട്.

  പുരോഗമന ചിന്തയിലുള്ള ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണിതെന്നും എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാന്‍ കാത്തിരിക്കുകയാണെന്നുമാണ് ചിത്രത്തെ പറ്റി മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു. ഒ.ടിടി റിലീസായിട്ടാണ് എത്തുന്നത്. ‌ മമ്മൂട്ടിയുടെ ഒടിടി റിലീസിനെത്തുന്ന ആദ്യത്തെ ചിത്രമാണിത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ എന്നിവരാണ് മറ്റ് താരങ്ങൾ.

  മമ്മൂട്ടിയുടെ സന്തത സഹചാരിയായ എസ്. ജോര്‍ജാണ് ചിത്രം നിർമ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് സഹനിർമ്മാണവും വിതരണവും. ഹര്‍ഷാദ് ആണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് പുഴുവിലേതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. തേനി ഈശ്വർ ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

  ratheena

  English summary
  Mammootty Movie Puzhu Director Ratheena Pens Difficulties To Get A Rented Flat In Kochi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X