For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിയറ്ററുകളില്‍ വെടിയും പുകയും നിറയ്ക്കാന്‍ ഉണ്ട എത്തി! പോലീസുകാരനായി മമ്മൂട്ടി! ആദ്യ പ്രതികരണമിങ്ങനെ

  |

  ഈദ് റിലീസിന് എത്തേണ്ടിയിരുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഉണ്ട ഒരാഴ്ച വൈകി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്. ഈ വര്‍ഷം റിലീസിനെത്തിയ മറ്റ് ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായതോടെ ഉണ്ടയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു മമ്മൂട്ടി ആരാധകര്‍. ആദ്യദിനം മിന്നുന്ന പ്രകടനമായിരിക്കുമോ സിനിമ കാഴ്ച വെക്കുന്നതെന്ന് അറിയാനുള്ളു.

  സിനിമയുടെ പേരിലെ വ്യത്യസ്തത കാരണം പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ വീണ്ടും മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന്റെ ആദ്യ പ്രേക്ഷക പ്രതികരണം വന്ന് കൊണ്ടിരിക്കുകയാണ്.

  മികച്ച ആദ്യ പകുതി

  ഉണ്ട ത്രില്ലടിപ്പിക്കും

  നല്ല അഭിപ്രായം

  റിലീസിനെത്തിയ ഉണ്ടയ്ക്ക് ആദ്യ പകുതി കഴിയുമ്പോള്‍ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

  മമ്മൂക്ക വീണ്ടും മിന്നിച്ചു

  ആദ്യ പകുതി താഴെക്കോ മുകളിലേക്കോ പോവാതെ അതിമനോഹരമായി ഖാലിദ് റഹ്മാന്‍ അവതരിപ്പിച്ചു. മമ്മൂട്ടിയുടെയും ഷൈന്‍ ടോം ചാക്കോ അടക്കമുള്ള താരങ്ങള്‍ നല്ല അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.

  ഉണ്ട മിന്നിച്ചു

  പ്രേക്ഷകരെ ത്രസിപ്പിക്കുന്നൊരു സിനിമയാണെന്നാണ് പൊതുവേ ഉള്ള അഭിപ്രായം. തമാശ ഉള്‍പ്പെടുത്തി ആകാംഷ ജനിപ്പിക്കുന്ന കഥയും കഥാപാത്രങ്ങളുമാണ് ഉണ്ടയിലുള്ളത്.

  വളരെ മികച്ച സംവിധാനം

  ഖാലിദ് റഹ്മാന്റെ സംവിധാനത്തിനും സിനിമയുടെ ആശയത്തിനും ഗംഭീരമാണെന്ന അഭിപ്രായമാണ് വന്നിരിക്കുന്നത്. സിനിമ രസകരമാണ്.

  റിലീസിനെത്തി..

  റിലീസിനെത്തി..

  മമ്മൂട്ടി വീണ്ടും പോലീസ് യൂണിഫോം അണിയുന്ന ഉണ്ടയ്ക്ക് നല്ല പ്രതികരണമാണ് റിലീസ് ദിവസം കിട്ടിയിരിക്കുന്നത്. കേരളത്തില്‍ മാത്രം 161 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 131 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം രാവിലെ മുതല്‍ പ്രദര്‍ശനം ആരംഭിച്ചു. ഇന്നേ ദിവസം മമ്മൂട്ടി ആരാധകരുടെ കഥയുമായിട്ടെത്തുന്ന ഇക്കയുടെ ശകടം എന്ന സിനിമയും റിലീസ് ചെയ്യുകയാണ്. അതിനാല്‍ ഒരേ ദിവസം മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷിക്കാന്‍ രണ്ട് സിനിമകളാണുള്ളത്.

   യഥാര്‍ഥ സംഭവകഥ

  യഥാര്‍ഥ സംഭവകഥ

  ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന പോലീസുകാരുടെ കഥയാണ് ഉണ്ടയിലൂടെ പറയുന്നത്. തോക്കിലിടാന്‍ ഉണ്ട പോലുമില്ലാതെ ഒത്തിരിയധികം കഷ്ടപ്പാടുകള്‍ പോലീസുകാര്‍ക്ക് നേരിടേണ്ടി വരുന്നുണ്ടെന്ന് ട്രെയിലറുകളില്‍ നിന്നും ടീസറില്‍ നിന്നെല്ലാം വ്യക്തമായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

  വമ്പന്‍ താരങ്ങള്‍

  വമ്പന്‍ താരങ്ങള്‍

  വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിയ താരങ്ങളാണ് ഉണ്ടിയില്‍ അണിനിരക്കുന്നത്. മലയാളത്തിലെ താരങ്ങള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടവും. ആസിഫ് അലി അതിഥി വേഷത്തില്‍ എത്തുമെന്നാണ് കരുതുന്നത്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ബോളിവുഡിലെയും തമിഴിലെയും ഹിറ്റായ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗാവ്മിക് യുറെ ആണ് ഉണ്ടയുടെ ഛായാഗ്രഹകന്‍.

  English summary
  Mammootty movie Unda audience response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X