For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്ക് ഉണ്ടയെങ്കില്‍ മോഹന്‍ലാലിന് ബോണ്ടയുമായി പ്രിയദര്‍ശന്‍! കൊന്നുകൊലവിളിച്ച് ട്രോളര്‍മാര്‍

  |
  മമ്മൂക്കയുടെ ഉണ്ട എത്തുമെന്ന് ഉറപ്പായി | filmibeat Malayalam

  മലയാള സിനിമയുടെ സ്വന്തം താരമായ മമ്മൂട്ടി കൈനിറയെ സിനിമകളുമായി തിരക്കിലാണ്. ഓടിനടന്ന് അഭിനയിക്കുന്നതിനിടയിലും അദ്ദേഹം പുതിയ സിനിമകള്‍ ഏറ്റെടുക്കുന്നുണ്ട്. അഭിനയത്തോടുള്ള പാഷനാണ് അദ്ദേഹത്തെ നയിക്കുന്നത്.യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തില്‍ സിനിമ സ്വീകരിക്കുന്ന താരത്തെ വിമര്‍ശിക്കുന്നവരും കുറവല്ല. വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സോഫീസിലെ അദ്ദേഹത്തിന്റെ ജൈത്രയാത്ര കാണുമ്പോള്‍ പലരും മൗനം പാലിക്കുകയാണ്. എതിരാളികളെപ്പോലും വെല്ലുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ കുതിപ്പ്. അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയ അബ്രഹാമിന്റെ സന്തതികള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമായി മാറിക്കഴിഞ്ഞു.

  മമ്മൂട്ടിയും ദുല്‍ഖറും തിരക്കിലാണ്! മോഹന്‍ലാലിന് വിശ്രമം നല്‍കി പൃഥ്വിരാജ്! ലൂസിഫറിന് ഇടവേള! കാണൂ!

  പതിവിന് വിപരീതമായി മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം അദ്ദേഹം തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട് ഇപ്പോള്‍. ദേസീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പ് നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തില്‍ ഈ സിനിമ പരിഗണിക്കപ്പെടുമെന്നും മെഗാസ്റ്റാറിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്നുമൊക്കെയാണ് വിലയിരുത്തലുകള്‍. സിനിമയുടെ ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വൈഎസ്ആറിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ ചേര്‍ത്തൊരുക്കുന്ന യാത്രയുടെ ചിത്രീകരണവും ഹൈദരാബാദില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ മമ്മൂട്ടിയെ നായകനാക്കി ഉണ്ട എന്ന സിനിമയൊരുക്കുന്നുണ്ടെന്ന് ഖാലിദ് റഹ്മാന്‍ പ്രഖ്യാപിച്ചിരുന്നു. കേട്ടവരെല്ലാം കളിയാക്കലും വിമര്‍ശനവുമായാണ് ഇതിനെ വരവേറ്റത്. ചിത്രത്തില്‍ നിന്നും പിന്നോട്ടില്ലെന്നും സിനിമയുമായി മുന്നേറുകയാണെന്നും വ്യക്തമായിരിക്കുകയാണ് അപ്പോള്‍. അതേക്കുറിച്ച് അറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഉണ്ടയോ? അതേ സംശയിക്കേണ്ട

  ഉണ്ടയോ? അതേ സംശയിക്കേണ്ട

  മമ്മൂട്ടി നായകനായി ഉണ്ട എന്ന പേരില്‍ സിനിമയൊരുക്കുന്നുവെന്ന് സംവിധാകനായ ഖാലിദ് റഹ്മാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിജു മേനോന്‍ ആസിഫ് അലി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അനുരാഗകരിക്കിന്‍വെള്ളത്തിന് ശേഷം അദ്ദേഹമൊരുക്കുന്ന സിനിമയാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പുതിയ പേര് കേട്ടതോടെ എല്ലാവരും അമ്പരന്നിരുന്നു, ഉണ്ടയോ എന്തുകൊണ്ടാണ് ഇത്തരത്തിലൊരു പേരെന്നായിരുന്നു പലരും ചിന്തിച്ചത്. കുറയേറെ സിനിമകളുമായി മമ്മൂട്ടി ഓടിനടന്ന് അഭിനയിക്കുന്നതിനിടയിലായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ ഇടയ്ക്ക് വെച്ച് സിനിമയെക്കുറിച്ച് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല.

  മമ്മൂട്ടി പോലീസ് വേഷത്തില്‍

  മമ്മൂട്ടി പോലീസ് വേഷത്തില്‍

  ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന മെഗാസ്റ്റാര്‍ പോലീസ് വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികളില്‍ ഡെറിക് അബ്രഹാമായി അസാമാന്യ പ്രകടനമായിരുന്നു താരം പുറത്തെടുത്തു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ജാക്കറ്റും കൂളിങ് ഗ്ലാസും മാത്രമല്ല പോലീസ് വേഷത്തിലും തിളങ്ങുമെന്ന് താരം തെളിയിക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ. സിനിമയില്‍ മെഗാസ്റ്റാര്‍ പോലീസായെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്.

  പേര് പോലെ തന്നെ വ്യത്യസ്തമാകും

  പേര് പോലെ തന്നെ വ്യത്യസ്തമാകും

  പേര് പോലെ തന്നെ വ്യത്യസ്തമായ പ്രമേയമായിരിക്കും സിനിമയുടേതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. കണ്ണൂര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. ഹര്‍ഷാദാണ് തിരക്കഥയൊരുക്കുന്നത്. മാവോയിസ്റ്റ് മേഖലയിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പോലീസുകാരനായാണ് മെഗാസ്റ്റാര്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്ക് ചിത്രമായ യാത്രയുടെ തിരക്കിലാണ് മമ്മൂട്ടി. വൈഎസ്ആറിന്റെ മകനായ ജഗന്‍മോഹന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

  ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

  ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുള്ളത്. ആരാധകരെ സംബന്ധിച്ചിടത്തോളം ആഘോഷിക്കാനൊരു അവസരം കൂടി ലഭിക്കുകയായിരുന്നു. ഹൈദരാബാദിലെ ചിത്രീകരണത്തിരക്കിനിടയിലാണ് താരം പുതിയ സിനിമയെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമകളുള്‍പ്പടെ നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഇവയൊക്കെ എന്നു തീര്‍ക്കുമെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുമോയെന്ന തരത്തിലുള്ള ആശങ്ക ആരാധകരെയും അലട്ടിയിരുന്നു.

  ആഘോഷമാക്കി സോഷ്യല്‍ മീഡിയ

  ആഘോഷമാക്കി സോഷ്യല്‍ മീഡിയ

  ഉണ്ടയെന്ന പേര് പുറത്തുവന്നപ്പോള്‍ സോഷ്യല്‍ മീഡിയ അതാഘോഷമാക്കി മാറ്റിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ എത്തിയപ്പോഴും ട്രോളര്‍മാര്‍ സന്തോഷത്തിലാണ്. നിമിഷനേരം കൊണ്ടാണ് പോസ്റ്റര്‍ തരംഗമായി മാറിയത്. നേരത്തെ പേരായിരുന്നു ആഘോഷമെങ്കില്‍ ഇത്തവണ പോസ്റ്ററാണെന്ന് മാത്രം. ഗ്രൂപ്പുകളിലൂടെ ട്രോളുകളും വ്യപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്തും ഏതും ആഘോഷമാക്കി മാറ്റുന്ന ട്രോള്‍ ലോകം ഈ സുവര്‍ണ്ണാവസരം കൃത്യമായി വിനിയോഗിച്ചിരിക്കുകയാണ് ഇപ്പോള്‍.

  മമ്മൂട്ടിയുടെ പോസ്റ്റ് കാണാം

  മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

   പ്രത്യേകതകളേറെയാണ്

  പ്രത്യേകതകളേറെയാണ്

  ഉണ്ടയെന്ന് പേരില്‍ മാത്രമല്ല സിനിമയുടെ പിന്നിലും അത്ഭുതങ്ങളേറെയാണ്. നന്‍പന്‍, തുപ്പാക്കി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ജെമിനി സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദങ്കലിനും പത്മാവതിനും ശേഷം ശാം കൗശല്‍ ആക്ഷന്‍ കോറിയോഗ്രാഫറായെത്തുകയാണ് ഉണ്ടയിലൂടെ. ഇതിനെല്ലം പുറമേ ഖാലിദ് റഹ്മാനും മമ്മൂട്ടിയും ഒരുമിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

  പിള്ളേരാണ് താരം

  പിള്ളേരാണ് താരം

  ടൈറ്റില്‍ പോസ്റ്ററെത്തിയതേയുള്ളൂ. അതിനിടയില്‍ത്തന്നെ പിള്ളേര്‍ അതാഘോഷമാക്കി മാറ്റിയിരുന്നു. നേരത്തെ ബിലാലിനെയും ഇതുപോലെ ആഘോഷിച്ചിരുന്നു, ഇപ്പോഴത് ഉണ്ടയിലേക്ക് മാറിയെന്ന് മാത്രം.

  ഫേസ്ബുക്കിലെ തരംഗം

  ഫേസ്ബുക്കിലെ തരംഗം

  സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമായി മുന്നേറുന്ന താരങ്ങളിലൊരാളാണ് മമ്മൂട്ടി. പോസ്റ്ററിന് വന്നതിന് ശേഷം ഫേസ്ബുക്കിന്റെ അവസ്ഥ ഇതായിരുന്നു.

  നൂറുകോടിക്ക് പോലും ഇത്രേം സ്വീകരണം കിട്ടിയില്ല

  നൂറുകോടിക്ക് പോലും ഇത്രേം സ്വീകരണം കിട്ടിയില്ല

  നൂറുകോടി ബഡ്ജറ്റിലൊരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിനും പോസ്റ്ററിനും പോലും ഇത്രേം സ്വീകാര്യത ലഭിച്ചിട്ടില്ല. അവര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര തരത്തിലുള്ള വരവേല്‍പ്പാണ് ഇപ്പോള്‍ മെഗാസ്റ്റാറിന് ലഭിച്ചത്.

  ആര് വന്നാലെന്താ

  ആര് വന്നാലെന്താ

  വൈകുന്നേരമായിരുന്നു ഉണ്ടയുടെ ടൈറ്റില്‍ പോസ്റ്ററെത്തിയത്. തുടക്കത്തില്‍ ആര് വന്നാലെന്താ, പോയാലെന്താ എന്ന മനോഭാവത്തിലായിരുന്നുവെങ്കിലും പിന്നീടത് മാറിയിരുന്നു. ഇടയ്ക്കിടയ്ക്ക് കയറി നോക്കുന്ന അവസ്ഥയിലേക്ക് മാറി.

  പ്രമോഷന്‍ ചെയ്യാതിരിക്കാനാവുമോ?

  പ്രമോഷന്‍ ചെയ്യാതിരിക്കാനാവുമോ?

  67 ലും ചെറുപ്പക്കാരനായി ഓടിനടക്കുന്ന മമ്മൂട്ടിക്ക് ഇപ്പോഴും ഇത്രയധികം ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ അവയ്ക്ക് മികച്ച പ്രമോഷന്‍ നല്‍കുകയെന്നത് നമുക്കും സാധ്യമാവണം.

  ട്രെയിലറിനെ മുക്കല്ലേ

  ട്രെയിലറിനെ മുക്കല്ലേ

  കലാഭവന്‍ മണിയുടെ ജീവിതകഥയുമായെത്തുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മെഗാസ്റ്റാറിന്റെ ഉണ്ടയുടെ പ്രമോഷനിടയില്‍ ട്രെയിലറിനെ മുക്കരുതെന്ന അഭ്യര്‍ത്ഥനയുമുണ്ട്.

  മോഹന്‍ലാലിനെ വെച്ച് ബോണ്ട

  മോഹന്‍ലാലിനെ വെച്ച് ബോണ്ട

  6 മാസത്തിനുള്ളില്‍ ഉണ്ടയുടെ ചിത്രീകരണം ആരംഭിച്ചില്ലെങ്കില്‍ മോഹന്‍ലാലിനെ വെച്ച് ബോണ്ടയുമായി താനെത്തുമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. നേരത്തെ കുഞ്ഞാലി മരക്കാറില്‍ തുടങ്ങിയ തര്‍ക്കം ഇപ്പോള്‍ ഉണ്ടയിലേക്കെത്തിയോ?

  ക്ലാസും മാസ്സും എല്ലാമുണ്ട്

  ക്ലാസും മാസ്സും എല്ലാമുണ്ട്

  ഇനി വരാനിരിക്കുന്നത് തന്റെ ഊഴമാണെന്ന് വിളിച്ചറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. മധുരരാജയും യാത്രയും പേരന്‍പും ഉണ്ടയും ചേര്‍ന്ന് മാസ്സും ക്ലാസുമൊക്കയായാണ് ഇത്തവണ മെഗാസ്റ്റാര്‍ എത്തുന്നത്.

  ഫാന്‍ മേഡ് പോസ്റ്ററുമെത്തി

  ഫാന്‍ മേഡ് പോസ്റ്ററുമെത്തി

  ഫാന്‍ മേഡ് പോസ്റ്ററും ഇതിനിടയില്‍ പുറത്തിറങ്ങിയിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡിനരികില്‍ നില്‍ക്കുന്ന മെഗാസ്റ്റാറിന്റെ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്.

  ആരാധകരുടെ സന്തോഷം

  ആരാധകരുടെ സന്തോഷം

  ഒക്ടോബറില്‍ പേരന്‍പെത്തും, വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്കെത്തിയത് ഈ ചിത്രത്തിലൂടെയാണ്. പിന്നാലെയായി തെലുങ്ക് ചിത്രമായ യാത്രയെത്തും. ജനുവരിയില്‍ ഉണ്ടയും ഏപ്രിലില്‍ മധുരരാജയുമെത്തും. ഓണമോ പെരുന്നാളോ ലക്ഷ്യമാക്കി ബിലാലെത്തും. ക്രിസ്മസിന് കുഞ്ഞച്ചനും ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരമെന്ത് വേണം.

  ഇടിക്കട്ട വെയ്റ്റിങ്ങാണ്

  ഇടിക്കട്ട വെയ്റ്റിങ്ങാണ്

  മമ്മൂട്ടിയുടെ ഏത് സിനിമയ്ക്കായാണ് നിങ്ങള്‍ കാത്തിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഇക്ക ഫാന്‍സ് നിരത്തിയ മറുപടികളാണിത്. ഒടുവില്‍ വേറൊരു കാര്യം കൂടി അവര്‍ പറഞ്ഞു, ഇത്തരത്തിലുള്ള ചോദ്യം ചോദിക്കരുതെന്നും കാരണം എല്ലാത്തിനും വേണ്ടി കട്ട വെയ്റ്റിങ്ങിലാണ്.

  സംവിധായകന്റ ഭാവമേ

  സംവിധായകന്റ ഭാവമേ

  ഹേറ്റേഴ്‌സ് വരെ തന്റെ ചിത്രത്തിന്റെ പോസ്റ്റര്‍ പ്രമോട്ട് ചെയ്തുവെന്നറിഞ്ഞതിന് ശേഷമുള്ള ഖാലിദ് റഹ്മാന്റെ ഭാവം ഏതാണ്ട് ഇതുപോലെയിരിക്കും.

   പേര് പോലെ തന്നെ

  പേര് പോലെ തന്നെ

  പേര് പോലെ തന്നെ വ്യത്യസ്തത നിറഞ്ഞ സിനിമയായിരിക്കും ഉണ്ടയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അരിയുണ്ടയാണോ, ബോണ്ടയാണോ എന്നൊക്കെ അറിയാന്‍ ഇനിയുമേറെ കാത്തിരിക്കണം.

  English summary
  Mammootty's new movie with Khalid Rahman, title poster Troll viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X