For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെ ഉണ്ടയുമായി ന്യൂട്ടന് ഒരു ബന്ധമുണ്ട്!! വെളിപ്പെടുത്തലുമായി തിരക്കഥകൃത്ത് ഹര്‍ഷദ്

  |

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ഉണ്ട. പോലീസ് ഗെറ്റപ്പിലാണ് ചിത്രത്തിൽ മമ്മൂക്ക എത്തുന്നത്. മമ്മൂക്കയെ കൂടാതെ ചിത്രത്തിന്റെ പേരായിരുന്നു പ്രേക്ഷകരെ ചിത്രത്തിലേയ്യ്ക്ക് ആകർഷിച്ചത്. ഉണ്ട എന്ന പേര് പ്രേക്ഷകരുടെ ഇടയിൽ അത്രമാത്രം ആകാംക്ഷ ജനിപ്പിച്ചിരുന്നു. പോലീസ് കഥ പറയുന്ന നിരവധി ചിത്രങ്ങൾ മലയാള സിനിമയിൽ പിറന്നിട്ടുണ്ട്. ഇതിൽ മമ്മൂക്ക തന്നെ ഇതിനോടകം വ്യത്യസ്ത തരത്തിലുള്ള പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുമുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ സംഭവവികാസങ്ങൾ ചർച്ച ചെയ്തു കൊണ്ടാണ് മമ്മൂക്കയുടെ ഉണ്ട എത്തുന്നത്.

  അതിരനു ശേഷം വക്കീൽ വേഷത്തിൽ ശാന്തികൃഷ്ണ!! 'മംഗലത്ത് വസുന്ധര', റിലീസിങ് തീയതി പുറത്ത്...

  ഉണ്ട എന്ന ചിത്രം ഉണ്ടായതിനെ കുറിച്ചുളള സാഹചര്യം വെളിപ്പെടുത്തുകയാണ് തിരക്കഥകൃത്ത് ഹർഷദ്. ഉണ്ട എന്ന ചിത്രം സാധ്യമായതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയൊണ് ഹർഷിദ് പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നത്. ഛത്തീസ്ഗഡുകാരനായ കിരേന്ദ്ര യാദവിന് മമ്മൂട്ടി ചിത്രമായ ഉണ്ടയുമായുളള അടുത്ത ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഹർഷാദ്.

  കുട്ടികളുടെ ആന്റി വിളി കേൾക്കുമ്പോൾ ഈ അവസ്ഥയാണ്!! നടി അഹാനയുടെ രസകരമായ തുറന്നെഴുത്ത്

  കിരേന്ദ്ര യാദവ്

  കിരേന്ദ്ര യാദവ്

  ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കിരേന്ദ്ര യാദവിനെ തിരക്കഥകൃത്ത് പരിചയപ്പെടുത്തിയത്. റഹ്‍മാന്റെ കൂടെ നിൽക്കുന്നത് കിരേന്ദ്ര യാദവ് ( Khirendra Yadav)എന്ന ഛത്തിസ്ഗുകാരൻ. ഇദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഉണ്ട എന്ന സിനിമ സാധ്യമാകാൻ ഞങ്ങൾ കുറേ കൂടി പണിപ്പെട്ടേനെ. 2016 ന്റെ മദ്ധ്യത്തിലാണ് ഒരു പത്രക്കട്ടിംഗും അതിന് പിന്നാലെ അലഞ്ഞ രണ്ട് വർഷത്തെ റിസർച്ചും കൊണ്ട് റഹ്മാൻ എന്നെ കാണുന്നത്. അവൻ ആദ്യമായി ചെയ്യാൻ വിചാരിച്ച ഈ സിനിമയെ കുറിച്ച് സംസാരിച്ചു.പിന്നീട് 2016 നവമ്പറോടെ കഥ നടന്ന സ്ഥലം കാണാനും അറിയാനും ഞങ്ങൾ ബസ്തറിലേക്ക് പുറപ്പെട്ടു.

  കിരേന്ദ്രയിലെത്തിയത്

  കിരേന്ദ്രയിലെത്തിയത്

  ഇന്ത്യയുടെ റെസ്കോറിഡോർ എന്നറിയപ്പെടുന്ന, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്ന് പറയപ്പെടുന്ന ബസ്തറിലേക്ക് . മോഡിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു ആ യാത്ര .ആരെ കാണണം, ആരെ വിശ്വസിക്കണം, ആരെയൊക്കെ പേടിക്കണം എന്നൊന്നും അറിയാത്ത അനിശ്ചിതത്വത്തിന്റെ ഒരു യാത്ര. അന്ന് ഡൽഹിയിലുണ്ടായിരുന്ന ജേണലിസ്റ്റ് സുഹൃത്തുക്കളുടെ സഹായത്തോടെ ഒടുവിൽ ഞങ്ങൾ ഈ കിരേന്ദിലെത്തി.

  ഉണ്ടയും ബോളിവുഡ് ചിത്രം ന്യൂീട്ടനുമായുളള ബന്ധം

  ഉണ്ടയും ബോളിവുഡ് ചിത്രം ന്യൂീട്ടനുമായുളള ബന്ധം

  പിന്നീടങ്ങോട്ട് നക്സൽ എഫക്റ്റഡ് എരിയയും അല്ലാത്ത സ്ഥലങ്ങളും ഉന്നത ഉദ്യോഗസ്ഥരെയും അങ്ങനെ എല്ലാം സഹായവും ചെയ്തു തന്നത് ഈ കിരേന്ദ് യാദവ്. അങ്ങിനെയിരിക്കെ സ്ഥലവും സംഭവങ്ങളും അറിഞ്ഞ ശേഷം ഞങ്ങൾ ചോദിച്ചു:
  ഇവിടെ സിനിമ ഷൂട്ട് ചെയ്യാനൊക്കെ പറ്റ്വോ കിരേന്ദ്? പ്രശ്നമാവുമോ?
  ഹേയ് ! അതിനെന്താ? ഒരു ഹിന്ദി സിനിമ ഇപ്പോൾ ഷൂട്ട് കഴിഞ്ഞ് പോയതേ ഉള്ളൂ. ഞാനും അതിൽ അഭിനയിച്ചിട്ടുണ്ട്.
  ആണോ? ഏതാ സിനിമ ..?ന്യൂട്ടൻ

   ഛത്തീസ്ഗഡിൽ ഡ്യൂട്ടിക്കെത്തിയ മലയാളി പോലീസുകാർ

  ഛത്തീസ്ഗഡിൽ ഡ്യൂട്ടിക്കെത്തിയ മലയാളി പോലീസുകാർ

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലേയിലെ നക്സൽ പ്രദേശത്ത് ജോലിക്കു പോകുന്ന പോലീസുകാർക്ക് അവിടെ നിന്ന് നേരിടേണ്ടി വരുന്ന സംഭവ ബഹുലമായ സംഭവമാണ് ഉണ്ട ചർച്ച ചെയ്യുന്നത്. കോമഡിക്കും ആക്ഷനും തുല്യ പ്രധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. .മമ്മൂട്ടിയ്ക്കൊപ്പം മാലയാളത്തിലെ യുവതാരങ്ങളും ചിത്രത്തിൽ പേലീസ് വേഷത്തിൽ എത്തുന്നുണ്ട് വിനയ് ഫോർട്ട്, ആസിഫ് അലി, അർജുൻ അശോകൻ, ‌ ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി,സുധി കോപ്പ, ദിലീഷ് പോത്തൻ അലൻസിയാർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

  ചത്രത്തിന്റെ ടീസർ

  ചത്രത്തിന്റെ ടീസർ

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയായിരുന്നു ചിത്രത്തിന്റെ ടീസറിനായി കാത്തിരുന്നത്. കാത്തിരിപ്പ് വെറുതെയായില്ല. പ്രതീക്ഷിച്ചതിലും ഒരുപടി അപ്പുറമായിരുന്നു ചിത്രത്തിന്റെ ടീസർ.സഹ പ്രവർത്തകരെ വെടിവെയ്ക്കാൻ പഠിപ്പിക്കുന്ന രംഗമായിരുന്നു ടീസറിൽ ഉൾപ്പെടുത്തിയത്. പ്രേക്ഷകരുടെ മനസ്സിൽ ആകാംക്ഷ സൃഷ്ടിച്ച് ത്രില്ലടിപ്പിക്കുന്നതായിരുന്നു ടീസർ. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഉണ്ടയുടെ ടീസറിനു ലഭിച്ചിരിക്കുന്നത്. പുറത്തു വന്ന് മണിക്കൂറുകൾക്കുളളിൽ തന്നെ ട്രെന്റിൽ ഒന്നാംസ്ഥാനം പിടിക്കുകയായിരുന്നു. ലാലേട്ടനും മമ്മൂക്കയും ഒരുമിച്ചായിരുന്നു ടീസർ പുറത്തു വിട്ടത്. രണ്ടു പേരുടേയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഉണ്ടയുടെ ടീസർ പുറത്തെത്തിയത്.

  എസ് ഐ മണികണ്ഠൻ

  എസ് ഐ മണികണ്ഠൻ

  സബ് ഇൻസ്പെക്ടർ മണികണ്ഠൻ സിപി എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തു വന്നിരുന്നു. സിനിമയിലെ പോലീസ് കോൺസ്റ്റബിളുമാരായ യുവതാരങ്ങളുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നതിനു ശേഷം ഏറ്റവും ഒടുവിലായിട്ടാണ് മമ്മൂക്കയുടെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തു വന്നത്. ചിത്രത്തിൽ മമ്മൂക്കയുടെ ഗെറ്റപ്പ് വൈറലായിരുന്നു. ഇതിനു മുൻപും നിരവധി പോലീസ് ഗെറ്റപ്പിൽ മമ്മൂക്ക പ്രത്യക്ഷപ്പെട്ടിരുന്നു. അതിൽ നിന്നെല്ലാം വ്യത്യസാമായിട്ടാണ് ഉണ്ടയിലെ മണികണ്ഠൻ എന്ന എസ്ഐയുടെ ഗെറ്റപ്പ്. എന്തായാലും ഈദ് റിലീസായി എത്തുന്ന ചിത്രത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷ

  English summary
  v
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X