For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക വെച്ച ഉണ്ട കൊണ്ടു!! ചിത്രം പുറത്തെത്തുന്നതിനു മുൻപ് റെക്കോർഡ് നേട്ടവുമായി ഉണ്ട ടീം

  |

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ഉണ്ട. മമ്മൂക്ക പോലീസ് ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ പേര് തന്നെ പ്രേക്ഷകരുടെ ഇടയിൽ ആകാംക്ഷ ജനിപ്പിച്ചിരുന്നു. പേരിലൂടെ പ്രേക്ഷക ശ്രദ്ധ ലഭിച്ച് ഒരു ചിത്രം കൂടിയാണ് ഉണ്ട. പോലീസ് കഥാ പശ്ചത്തലത്തിൽ നിരവധി ചിത്രങ്ങളാണ് മലയാള സിനിമയിൽ പിറവി എടുക്കുന്നത്. മമ്മൂക്ക തന്നെ നിരവധി പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുമുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ അൽപം വ്യത്യസ്തമായിട്ടാണ് ഉണ്ട എത്തുന്നത്.

  വൈറസിൽ ഫഹദിന് വേണ്ടി ഒരു കഥാപാത്രം മാറ്റിവെച്ചിരുന്നു!! എന്നാൽ അവിടെ സംഭവിച്ചത്, വെളിപ്പെടുത്തി റിമ കല്ലിങ്കൽ

  ഈദ് റിലീസായിട്ടാണ് ഉണ്ടാ തിയേറ്ററുകളിൽ എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തെത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാവുന്നത് ഉണ്ടായുടെ ടീസറാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടീസറിനു ലഭിക്കുന്നത്. റെക്കോഡ് നേട്ടവുമായി ഉണ്ടായുടെ ടീസർ...

  ഒക്ടോബറിൽ ലാലേട്ടന്റെ ബറോസ്!! ശേഷം ലൂസിഫറിന്റെ രണ്ടാം ഭാഗം, ആരാധകർക്ക് ആശ്വാസം

   കണ്ടു മടുത്ത പോലീസ്  കഥയല്ല

  കണ്ടു മടുത്ത പോലീസ് കഥയല്ല

  ആക്ഷനും നർമ്മത്തിനും തുല്യ പ്രധാന്യം നൽകി ഒരിക്കിയിരിക്കുന്ന ചിത്രമാണ് ഉണ്ട. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലേയിലെ നക്സൽ പ്രദേശത്ത് ജോലിക്കു പോകുന്ന പോലീസുകാർ. ഇവർ നേരിടേണ്ടി വരുന്ന സംഭവ ബഹുലമായ സംഭവമാണ് ചിത്രം ചർച്ച ചെയ്യുന്നത്. മമ്മൂട്ടിയ്ക്കൊപ്പം മാലയാളത്തിലെ യുവതാരങ്ങളും ചിത്രത്തിൽ പേലീസ് വേഷത്തിൽ എത്തുന്നുണ്ട് വിനയ് ഫോർട്ട്, ആസിഫ് അലി, അർജുൻ അശോകൻ, ‌ ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി,സുധി കോപ്പ, ദിലീഷ് പോത്തൻ അലൻസിയാർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

   വെടിവയ്ക്കാൻ പഠിപ്പിച്ച മമ്മൂക്ക

  വെടിവയ്ക്കാൻ പഠിപ്പിച്ച മമ്മൂക്ക

  ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ലാലേട്ടനും മമ്മൂക്കയും ഒരുമിച്ചായിരുന്നു ടീസർ പുറത്തു വിട്ടത്. രണ്ടു പേരുടേയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഉണ്ടയുടെ ടീസർ പുറത്തെത്തിയത്. സഹ പ്രവർത്തകരെ വെടിവെയ്ക്കാൻ പഠിപ്പിക്കുന്ന രംഗമായിരുന്നു ടീസറിൽ ഉൾപ്പെടുത്തിയത്. പ്രേക്ഷകരുടെ മനസ്സിൽ ആകാംക്ഷ സൃഷ്ടിച്ച് ത്രില്ലടിപ്പിക്കുന്നതായിരുന്നു ടീസർ

   ഉണ്ട എഫക്ട്

  ഉണ്ട എഫക്ട്

  ചിത്രത്തിന്റെ ടീസറിനു വേണ്ടി കടുത്ത കാത്തിരിപ്പിലായിരുന്നു ജനങ്ങൾ. ജനങ്ങളുടെ കാത്തിരിപ്പ് എത്രത്തോളമായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ടീസർ പുറത്തു വന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരം പുറത്തു വന്ന ടീസർ മണിക്കൂറുകൾ കൊണ്ട് യൂട്യൂബിൽ ട്രെൻഡിങ്ങായിരിക്കുകയാണ്. ഏഴ് ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം തന്നെ ഉണ്ടയുടെ കണ്ടത്.

   എസ് ഐ മണികണ്ഠൻ

  എസ് ഐ മണികണ്ഠൻ

  ചിത്രത്തിൽ സബ് ഇൻസ്പെക്ടർ മണികണ്ഠൻ സിപി എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തു വന്നിരുന്നു. സിനിമയിലെ പോലീസ് കോൺസ്റ്റബിളുമാരായ യുവതാരങ്ങളുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നതിനു ശേഷം ഏറ്റവും ഒടുവിലായിട്ടാണ് മമ്മൂക്കയുടെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തു വന്നത്. ചിത്രത്തിൽ മമ്മൂക്കയുടെ ഗെറ്റപ്പ് വൈറലായിരുന്നു. അതുപോലെ തന്നെ പോലീസുകാർക്ക് ട്രിബ്യൂട്ട് എന്ന രീതിയിൽ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൻ ഹിറ്റായിരുന്നു. ഒൻപത് പോലീസുകാർ ചേർന്ന് വണ്ടിയുടെ ടയർ മാറ്റുന്നതായിരുന്നു പോസ്റ്റർ.

  English summary
  mammootty movie unda social media trending number 1
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X