ഉണ്ടക്ക് ജിസിസിയിൽ ബുക്കിംഗ് തുടങ്ങി!! ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂക്കയുടെ പുതിയ ഗെറ്റപ്പ് പുറത്ത്
Recommended Video
മമ്മൂട്ടി പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രങ്ങളെ അതീവ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മമ്മൂക്ക് പോലീസ് വേഷത്തിൽ എത്തുന്ന ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാണ്. അബ്രഹാമിന്റെ സന്തതികൾക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെളളം എന്ന ചിത്രത്തിന്റെ സംവിധായകൻ ഖലീദ് റഹ്മാനാണ് ഉണ്ട സംവിധാനം ചെയ്യുന്നത്. ജൂൺ 6 ന് ഈദ് റിലീസായിട്ടാണ് ചിത്രം റിലീസിനെത്തുന്നത്.
ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസറിനും ഫസ്റ്റലുക്ക് പോസ്റ്ററിനുമൊക്കെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ടീസർ സോഷ്യൽ മീഡിയയിലും യൂട്യൂബിലും ട്രെന്റിങ്ങായിരുന്നു. മമ്മൂട്ടിയ്ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അതിനാൽ തന്നെ സിനിമയ്ക്ക് വേണ്ടിയുളള കാത്തിരിപ്പ് കൂടുതലാണ്. ഇപ്പോഴിത യുഎഇയിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

വേൾഡ് വൈഡ് റിലീസ്
പെരുന്നാൾ റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കേരളഴത്തിൽ മാത്രമല്ല വിദേശത്തും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി യുഎഇയിൽ ഉണ്ടയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ആഗോള റിലീസും ഇൻഷ്യൽ കളക്ഷനും നേടാനാണ് ശ്രമം. ജൂൺ 6 ന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ . ജൂണ്‍ 6 റിലീസ് കണക്കാക്കി ചിത്രത്തിന്റെ തിയറ്റര്‍ ചാര്‍ട്ടിംഗ് ആരംഭിച്ചിട്ടുണ്ട്.

പേലീസ് വേഷത്തിൽ മമ്മൂക്ക
2018 ൽ പുറത്തിറങ്ങിയ അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഉണ്ട. ഛത്തീസ്ഗഡിലെ മാവേയിസ്റ്റ് മേഖല പ്രദേശത്തിലേയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി എത്തുന്ന മലയാളി പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഉണ്ടയുടെ പ്രമേയം. എസ്ഐ മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പോലീസ് വേഷത്തിലുളള താരത്തിന്റെ ഗെറ്റപ്പ് പുറത്തു വന്നിരുന്നു.

വൻ താരനിര
മമ്മൂട്ടിയ്ക്കൊപ്പം വൻതാരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നയ് ഫോര്‍ട്ട്, ആസിഫ് അലി, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. മലയാളി താരങ്ങളോടൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. താരങ്ങളുടെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ പുറത്തു വന്നിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും ഇതിനോടകം തന്നെ പുറത്തെത്തിയിട്ടുണ്ട്. വളരെ രസകരമായതാണിവ. പോസ്റ്ററുകൾ ജനങ്ങളുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെ അനുകരിച്ചുളള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

മമ്മൂക്കയുടെ പുതിയ ഗെറ്റപ്പ്
ഇപ്പോഴിത ചിത്രത്തിലെ മമ്മൂക്കയുടെ ഔദ്യോഗിക ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ഒരു പുൽ മേട്ടിൽ ദൂരേയ്ക്കായി എന്തോ നോക്കിയിരിക്കുന്ന മമ്മൂക്കയുടെ ചിത്രമാണ് പുതിയ പോസ്റ്ററിൽ പുറത്തു വന്നത്. ഇതിനും മുൻപ് താരത്തിന്റെ മറ്റൊരു ചിത്രം പുറത്തു വന്നിരുന്നു. വോട്ടിങ് മെഷീനുമായി പോകുന്ന മമ്മൂക്കയായുടെ ചിത്രമായിരുന്നു അത്. കഴിഞ്ഞ ദിവസം ഫസ്റ്റ്ലുക്ക് പോസ്റ്ററിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. വായും പൊത്തിയിരിക്കുന്ന മമ്മൂക്ക ചിത്രത്തിന്ഡറെ പിന്നാമ്പുറ കാഴ്ചയായിരുന്നു അണിയറ പ്രവർത്തകർ പങ്കുവെച്ചത്

ഉണ്ടയുടെ അണിയറയിലെ പ്രമുഖർ
ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല പിന്നിലും പ്രമുഖരാണ് അണിനിരക്കുന്നത്. ആസിഫ് അലി രജിഷ വിജയൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന്റെ സംവിധായകൻ ഖലീദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രമാണ് ഉണ്ട. ബോളിവുഡ്, തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധേയമായ ഗാവ്മിക് യു ആറാണ് ചിത്രത്തിൽ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫറായ ഷാം ക ശ്യാം കൗശ്യലാണ് സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്. ശ്യാം കൗശ്യൽ മലയാളത്തിലെത്തുന്ന ആദ്യ ചിത്രമാണിത്. ഹാർഷാദാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications