twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ കൊലകൊല്ലി വരവിന് 19 വര്‍ഷം! അറക്കല്‍ മാധവനുണ്ണിക്ക് ഇന്നും അടപടലം ട്രോളാണ്!

    |

    'വല്ല്യേട്ടനി'ല്ലാതെ മലയാളികള്‍ക്ക് ഒരാഘോഷവും ഉണ്ടവാറില്ലെന്ന സ്ഥിതിവിശേഷമായിരുന്നു കുറേനാള്‍ മുന്‍പ് വരെ. വിവിധ ചാനലുകളിലായി നിരവധി തവണയാണ് ഈ സിനിമ സംപ്രേഷണം ചെയ്തത്. അതിനാല്‍ത്തന്നെ ചിത്രത്തിലെ ഡയലോഗുകളും ആക്ഷനുമൊക്കെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അറക്കല്‍ മാധവനുണ്ണി എന്ന് നിസംശയം പറയാം. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത റിലീസ് ചെയ്തിട്ട് 19 വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

    നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

    വല്ല്യേട്ടന്‍ റിലീസ് ചെയ്തിട്ട് 19 വര്‍ഷമായത് ആരാധകര്‍ ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ രസകരമായ ട്രോളുകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഓണമുള്‍പ്പടെയുള്ള വിശേഷാവസരങ്ങളില്‍ കൈരളി ചാനലില്‍ ഈ സിനിമ നിര്‍ത്താതെ സംപ്രേഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ശോഭന, പൂര്‍ണിമ, മനോജ് കെ ജയന്‍, സിദ്ദിഖ്, സുധീഷ്, വിജയകുമാര്‍, ഇന്നസെന്റ്, സായ്കുമാര്‍, എന്‍എഫ് വര്‍ഗീസ്, ക്യാപ്റ്റന്‍ രാജു, സുകുമാരി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയ സിനിമയ്ക്ക് റീമേക്ക് പതിപ്പുകളും ഒരുങ്ങിയിരുന്നു.

     മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയിലേക്ക്

    മലയാളത്തിന്റെ എല്ലാമെല്ലാമായ സംവിധായകരിലൊരാളാണ് ഷാജി കൈലാസ്. മാസ്സ് ഡയലോഗുകളും ആക്ഷനുമായി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള സിനിമകളുമായാണ് അദ്ദേഹം എത്താറുള്ളത്. മുന്‍നിര താരങ്ങള്‍ക്കെല്ലാം കരിയര്‍ ബ്രേക്ക് ചിത്രങ്ങളായിരുന്നു ഈ സംവിധായകന്‍ സമ്മാനിച്ചതും. അദ്ദേഹത്തിന്റെ പല സിനിമകളും ഇന്നും പ്രേക്ഷകര്‍ വിടാതെ കാണാറുണ്ട്. നരസിംഹത്തില്‍ മമ്മൂട്ടിയെ അതിഥിയായി കൊണ്ടുവന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിനൊപ്പമുള്ള സിനിമയെക്കുറിച്ചായിരുന്നു ഷാജി കൈലാസ് ചിന്തിച്ചത്. അധികം വൈകാതെ തന്നെ ആ മോഹം അദ്ദേഹം സാക്ഷാത്ക്കരിക്കുകയും ചെയ്തു, ആ ചിത്രമാണ് വല്യേട്ടന്‍.

    ഷാജി കൈലാസ് വാക്കുപാലിച്ചു

    മമ്മൂട്ടിയെ നായകനാക്കി മുഴുനീള ചിത്രം ചെയ്യുമെന്ന് അദ്ദേഹം വാക്ക് നല്‍കിയിരുന്നു. ജനുവരിയിലായിരുന്നു നരസിഹം റിലീസ് ചെയ്തത്. മികച്ച വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയായി അതേ വര്‍ഷം സെപ്റ്റംബറിലാണ് മമ്മൂട്ടിയെ നായകനാക്കിയൊരുക്കിയ വല്ല്യേട്ടനും തിയേറ്ററുകളിലേക്ക് എത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു വല്ല്യേട്ടന്‍.

     അറക്കല്‍ മാധവനുണ്ണിയുടെ പ്രകടനം

    അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. സഹോദരന്‍മാരെ ജീവനുതുല്യം സ്‌നേഹിക്കുന്ന അദ്ദേഹം അവരുടെ സംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങളും അതിനിടയില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയുമൊക്കെയാണ് സിനിമ മുന്നേറുന്നത്. പതിവ് പോലെ തന്നെ മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ഈ ചിത്രത്തിലുമുണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗിരീഷ് പുത്തഞ്ചേരി-മോഹന്‍ സിതാര ടീമായിരുന്നു ഗാനങ്ങളൊരുക്കിയത്.

     കൈരളിയില്‍ വല്യേട്ടന്‍

    സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് കൈരളിക്കായതിനാല്‍ സ്ഥിരമായി ഓണത്തിന് ഈ സിനിമ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. കൈരളിയില്‍ വല്ല്യേട്ടനില്ലാത്ത ഓണക്കാലമോ എന്ന തരത്തിലാണ് ട്രോളുകള്‍. മറ്റ് ചാനലുകളെല്ലാം പുതിയ സിനിമകളുമായെത്തുമ്പോള്‍ കൈരളിയിലെ ഓണച്ചിത്രം വല്ല്യേട്ടനാണ്.

    വല്യേട്ടന്റെ സിഡി പൂജിക്കുന്നു

    കൈരളി ടിവിയുടെ ഓഫീസിലേക്ക് ചെന്ന തങ്ങളെ വരവേറ്റത് ഇങ്ങനെയുള്ള രംഗമായിരുന്നു. മംമ്ത മോഹന്‍ദാസിനെ പറ്റിക്കാനായാണ് ദിലീപും അജു വര്‍ഗീസും അന്നത് ഒപ്പിച്ചതെങ്കില്‍ ഇന്ന് വല്ല്യേട്ടന്റെ സിഡിയെ കൈരളി പരിപാലിക്കുന്നത് ഇങ്ങനെയാണെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.

     ഡയറക്ടറായി കൈരളിയിലേക്ക്

    ഗൂഗിളില്‍ വല്ല്യേട്ടന്‍ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി കൈരളിയിലേക്ക് പോവുന്നതിനെക്കുറിച്ചുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്. വര്‍ഷങ്ങളായി കൈരളിയില്‍ സിനിമ നിര്‍ത്താതെ സംപ്രേഷണം ചെയ്യുന്നതില്‍ ഒരുവിഭാഗം അസ്വസ്ഥരാണെങ്കില്‍ അതാസ്വദിക്കുന്നവരുമുണ്ട്. അത്തരത്തിലുമുള്ള കമന്റുകളുമുണ്ട്.

    ഇന്നും പ്രിയപ്പെട്ടത്

    പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ട മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് വല്ല്യേട്ടന്‍. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള മമ്മൂട്ടിയില്‍ അറക്കല്‍ മാധവനുണ്ണിയിം സുരക്ഷിതമായിരുന്നു. മമ്മൂട്ടി മാത്രമല്ല സഹോദരന്‍മാരായെത്തിയവരും വില്ലന്‍മാരുമെല്ലാം ഒരുപോലെ തിളങ്ങിയ സിനിമ കൂടിയാണ് വല്യേട്ടന്‍.

    English summary
    Valliettan Movie turns 19 years.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X