പോസ്റ്ററുകളുമായി മമ്മൂട്ടി ഞെട്ടിക്കുന്നത് ഇത് ആദ്യമല്ല.. ബിഗ് ബി മുതല്‍ അബ്രഹാം വരെയുണ്ട്!!
ഈ വര്‍ഷം റിലീസിനെത്തുന്ന നാലാമത്തെ മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ജൂണ്‍ പകുതിയോടെ തിയറ്ററുകളിലേക്ക് എത്തുന്ന സിനിമയാണിത്. ആരാധകര്‍ക്ക് ആവേശം നല്‍കുന്ന പോസ്റ്ററുകളായിരുന്നു സിനിമയില്‍ നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. റെക്കോര്‍ഡ് കണക്കിന് ലൈകുക്കള്‍ നേടി ചിലത് തരംഗമായിരുന്നു.

ഇത് ആദ്യമായിട്ടല്ല. മുന്‍പും മമ്മൂട്ടിയുടെ സിനിമയില്‍ നിന്നും കിടിലന്‍ പോസ്റ്ററുകള്‍ പുറത്തെത്തിച്ച് തരംഗമായിട്ടുണ്ട്. അതെല്ലാം ത്രില്ലര്‍ ഗണത്തില്‍ വരുന്ന സിനിമകളായിരുന്നു. മാത്രമല്ല മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിലായിരുന്നു ആ സിനിമകളില്‍ അഭിനയിച്ചിരുന്നത്. അടുത്തിറങ്ങിയ നാല് സിനിമകളിതൊക്കെയാണ്...

ദി ഗ്രേറ്റ് ഫാദര്‍
കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിലൊന്നായിരുന്നു ദി ഗ്രേറ്റ് ഫാദര്‍. ഹനീഫ് അദേനി സംവിധാനം ചെയ്ത സിനിമ ഒരു മിസ്ട്രി ത്രില്ലറായിരുന്നു. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജും ഷാജി നടേശനും ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചത്. ഗ്രേറ്റ് ഫാദറില്‍ നിന്നും മമ്മൂട്ടി മഴയത്ത് തോക്ക് ചൂണ്ടി നില്‍ക്കുന്ന ചിത്രമുള്‍പ്പെടെ പുറത്ത് വന്ന രണ്ട് പോസ്റ്ററുകളായിരുന്നു സിനിമയെ കുറിച്ചുള്ള ആകാംഷ വര്‍ദ്ധിപ്പിച്ചത്. തിയറ്ററുകൡ നല്ല പ്രകടനം കാഴ്ച വെച്ച സിനിമയ്ക്ക് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.

ഗ്യാങ്ങ്സ്റ്റര്‍
മമ്മൂട്ടി നായകനായി അഭിനയിച്ച ഗ്യാങ്ങ്സ്റ്റര്‍ പേര് കൊണ്ട് തന്നെ ശ്രദ്ധേയമായിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ ഒരു വ്യത്യസ്ത ഗെറ്റപ്പായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. റിലീസിന് മുന്‍പ് തന്നെ നല്ല അഭിപ്രായം നേടിയ സിനിമ വലിയ പ്രതീക്ഷകളുമായിട്ടായിരുന്നു വന്നത്. ആഷിക് അബു സംവിധാനം ചെയ്ത സിനിമ 2014 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.

ബിഗ് ബി
പല കാരണങ്ങള്‍ കൊണ്ടും അന്നും ഇന്നും ബിഗ് ബി ശ്രദ്ധേയമായിരുന്നു. സിനിമയുടെ വിജയത്തിന്റെ ഘടകങ്ങളിലൊന്ന് റിലീസിന് മുന്‍പ് പുറത്ത് പോസ്റ്ററുകളില്‍ ഒന്നായിരുന്നു. ഒറ്റ നോട്ടം കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ബിഗ് ബിയ്ക്ക് കഴിഞ്ഞിരുന്നു. സിനിമയിലെ ബിലാല്‍ അതിലും സൂപ്പറായിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം കൂടി വരാന്‍ പോവുകയാണ്. ബിലാല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുമോ എന്ന കാര്യത്തെ കുറിച്ച് വലിയ പിടുത്തമില്ല.

കസബ
മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ സിനിമയായിരുന്നു കസബ. 2016 ല്‍ റിലീസ് ചെയ്ത ചിത്രം തിയറ്ററുകളില്‍ മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചത്. സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകള്‍ക്ക് പ്രത്യേകതയുണ്ടായിരുന്നു. പോലീസ് വേഷത്തില്‍ സ്‌റ്റൈലിഷ് ആയി തോക്കും കൈയിലെടുത്ത് നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ട്രോളന്മാര്‍ ട്രോളുകള്‍ ഉണ്ടാക്കുന്നതിനായി ഈ പോസ്റ്റര്‍ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്തായാലും മമ്മൂട്ടിയുടെ സിനിമയിലെ പോസ്റ്ററുകള്‍ ഹിറ്റാവുന്ന കൂട്ടത്തില്‍ കസബയും ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











