പഴശ്ശിരാജയും വടക്കന്‍ വീരഗാഥയും സമ്മാനിച്ച കൂട്ടുകെട്ട്,മമ്മൂട്ടി എംടി ടീമിന്റെ മികച്ച സിനിമകള്‍

By Midhun Raj

മലയാളികളുടെ പ്രിയപ്പെട്ട കഥാകൃത്ത് എംടി വാസുദേവന്‍ നായരുടെ 87ാം ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ എഴുത്തിലും സംവിധാനത്തിലും നിരവധി ശ്രദ്ധേയ സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. സാഹിത്യ രംഗത്ത് തിളങ്ങിയ സമയം തന്നെയാണ് എംടി വാസുദേവന്‍ നായര്‍ സിനിമകളിലും സജീവമായത്. മോളിവുഡിലെ സൂപ്പര്‍താരങ്ങളും യുവതാരങ്ങളും അദ്ദേഹത്തിന്റെ എഴുത്തില്‍ പിറന്ന സിനിമകളില്‍ അഭിനയിച്ചിരുന്നു.

അതില്‍ മമ്മൂട്ടിയും എംടി വാസുദേവന്‍ നായരും ഒന്നിച്ച സിനിമകളാണ് ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മമ്മൂക്കയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമകള്‍ എംടിയുടെ തിരക്കഥയിലാണ് ഉണ്ടായത്. ഇരുവരും ഒന്നിച്ചുളള സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മമ്മൂട്ടി-എംടി വാസുദേവന്‍ നായര്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ മികച്ച സിനിമകളെക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ..

കേരളവര്‍മ്മ പഴശ്ശിരാജ

കേരളവര്‍മ്മ പഴശ്ശിരാജ

മമ്മൂട്ടി-എംടി വാസുദേവന്‍ നായര്‍ കൂട്ടുകെട്ടില്‍ തരംഗമായി മാറിയ ചിത്രമാണ് കേരള വര്‍മ്മ പഴശ്ശിരാജ. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമയാണ്. 2009ലാണ് പഴശ്ശിരാജ തിയ്യേറ്ററുകളിലേക്ക് എത്തിയത്. വടക്കന്‍ വീരഗാഥയ്ക്ക് ശേഷം മമ്മൂട്ടിയും എംടി വാസുദേവന്‍ നായരും ഹരിഹരനും വീണ്ടുമൊന്നിച്ച ചരിത്ര സിനിമയായിരുന്നു പഴശ്ശിരാജ. ബിഗ് ബഡ്ജറ്റ് സിനിമയില്‍ ഗംഭീര പ്രകടനം തന്നെയായിരുന്നു മമ്മൂക്ക കാഴ്ചവെച്ചത്.

Recommended Video

പട്ടാളക്കാരനായി മമ്മൂട്ടി തിളങ്ങിയ സിനിമകള്‍ | FilmiBeat Malayalan
ഒരു വടക്കന്‍ വീരഗാഥ

ഒരു വടക്കന്‍ വീരഗാഥ

1989ലാണ് ഒരു വടക്കന്‍ വീരഗാഥ ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഒരു വടക്കന്‍ വീരഗാഥ. ഹരിഹരന്റെ സംവിധാനത്തില്‍ തന്നെയാണ് വടക്കന്‍ വീരഗാഥയും ഒരുങ്ങിയത്. എംടി വാസുദേവന്‍ നായരുടെ മികച്ച തിരക്കഥ തന്നെയായിരുന്നു സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായത്. ചന്തു എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്.

സുകൃതം

സുകൃതം

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ 1994ലാണ് സുകൃതം എന്ന ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടിയെ നായകനാക്കി ഹരികുമാറാണ് സിനിമ സംവിധാനം ചെയതത്. ഗൗതമി, ശാന്തി കൃഷ്ണ, മനോജ് കെ ജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. 1995ലെ ദേശീയ പുരസ്‌കാരങ്ങളില്‍ മികച്ച മലയാള ചിത്രത്തിനും മികച്ച പശ്ചാത്തല സംഗീതത്തിനുമുളള അവാര്‍ഡ് സുകൃതത്തിനായിരുന്നു ലഭിച്ചത്. സുകൃതത്തിലെ രവിശങ്കര്‍ മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

അടിയൊഴുക്കുകള്‍

അടിയൊഴുക്കുകള്‍

1984ലാണ് എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ അടിയൊഴുക്കുകള്‍ എന്ന മമ്മൂട്ടി ചിത്രം പുറത്തിറങ്ങുന്നത്. ഐവി ശശിയാണ് സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാല്‍, സീമ, റഹ്മാന്‍, വിന്‍സെന്റ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ശ്യാമാണ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയത്. അടിയൊഴുക്കുകളില്‍ വളളക്കാരന്‍ കരുണന്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തിയത്.

അനുബന്ധം

അനുബന്ധം

1985ലാണ് അനുബന്ധം എന്ന ചിത്രം പുറത്തിറങ്ങിയത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഇത്. മോഹന്‍ലാല്‍ ഭാസ്‌കരന്‍ എന്ന കഥാപാത്രമായും മമ്മൂട്ടി മുരളീധരന്‍ മാസ്റ്ററുടെ റോളിലും ചിത്രത്തില്‍ അഭിനയിച്ചു. സീമ, ശോഭന തുടങ്ങിയവരും അനുബന്ധത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഐവി ശശി തന്നെയായിരുന്നു അനുബന്ധവും സംവിധാനം ചെയ്തത്.

ഉത്തരം

ഉത്തരം

മമ്മൂട്ടി എംടി വാസുദേവന്‍ നായര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ഉത്തരം. മമ്മൂട്ടി ബാലചന്ദ്രന്‍ എന്ന കഥാപാത്രമായി അഭിനയിച്ച സിനിമ വികെ പവിത്രനാണ് സംവിധാനം ചെയ്തിരുന്നത്. മമ്മൂട്ടിക്കൊപ്പം സുപര്‍ണ, സുകുമാരന്‍, പാര്‍വതി തുടങ്ങിയവരും ഉത്തരത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

Read more about: mammootty mt vasudevan nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X