മമ്മൂട്ടി ജീവിതത്തില്‍ അഭിനയിക്കില്ല! എനിക്കേറ്റവും ഇഷ്ടം ഈ സ്വഭാവം! പിന്തുണച്ച് ശ്രീകുമാരന്‍ തമ്പി

മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുകയാണ്. ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശന വേളയില്‍ സിപിഎം വയനാട് ജില്ലാസെക്രട്ടറിയോടുള്ള പെരുമാറ്റമാണ് വിവാദമായി മാറിയത്. നിങ്ങളെന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നത്. നിങ്ങള്‍ വിളിച്ചിട്ടാണ് ഞാന്‍ വന്നതെന്ന് പറയില്ലേ, മാറി നില്‍ക്ക് എന്നായിരുന്നു മമ്മൂട്ടി റഫീഖിനോട് പറഞ്ഞത്. സോഷ്യല്‍മീഡിയയിലൂടെയായി നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. ഇതെന്താണ് ഇങ്ങനെ പെരുമാറിയത്. എന്തൊരു ധാര്‍ഷ്ട്യമാണ് അദ്ദേഹത്തിന്. ഇങ്ങനെ അടച്ചാപേക്ഷിക്കാനും മാത്രം എന്ത് തെറ്റാണ് റഫീഖ് ചെയ്തത്. സിനിമാസെറ്റല്ല എന്നെങ്കിലും അദ്ദേഹത്തിന് ഓര്‍ക്കാമായിരുന്നു തുടങ്ങിയ പ്രതികരണങ്ങളായിരുന്നു ഉയര്‍ന്നത്. മമ്മൂട്ടിയുടെ പെരുമാറ്റത്തെക്കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

അദ്ദേഹത്തെ അനുകൂലിച്ചും, എതിര്‍ത്തുമുള്ള പ്രതികരണങ്ങളായിരുന്നു ഉയര്‍ന്നത്. മമ്മൂട്ടി ചെയ്തത് തെറ്റെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. സംഭവം വന്‍വിവാദമായതോടെയായിരുന്നു പ്രതികരണവുമായി റഫീഖ് എത്തിയത്. തിക്കും, തിരക്കും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതി ജാഗ്രതയോടെ ഇടപെട്ടതാണ്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അവിടേക്ക് വരുന്നവരെ സ്വീകരിക്കാറുണ്ട്. അങ്ങനെയൊരു ഇടപെടലാണ് അവിടെ നടത്തിയത് എന്നായിരുന്നു റഫീഖ് വ്യക്തമാക്കിയത്. മമ്മൂട്ടി തന്നെ വിളിച്ച് സംസാരിക്കുകയും, കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു എന്നും ഫേസ്ബുക്കില്‍ റഫീഖ് കുറിച്ചിരുന്നു.

Sreekumaran Thampi about Mammootty
Photo Credit: Sreekumaran Thampi / Facebook

ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത ആളാണ് മമ്മൂട്ടി. അദ്ദേഹത്തെ അറിയാത്തവരാണ് മോശം പറയുന്നതെന്നായിരുന്നു ശ്രീകുമാരന്‍ തമ്പി പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം മമ്മൂട്ടിയെക്കുറിച്ച് വാചാലനായത്. മനസ്സിൽ തോന്നുന്നത് ആരോടും തുറന്നു പറയാൻ മടിയ്ക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ് പ്രശസ്ത നടനും മലയാളത്തിന്റെ അഭിമാനവുമായ മമ്മൂട്ടി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മമ്മൂട്ടിയുടെ സ്വഭാവ സവിശേഷത ഇതു തന്നെയാണ്. മമ്മൂട്ടി സിനിമയിൽ മാത്രമേ അഭിനയിക്കൂ, ജീവിതത്തിൽ അഭിനയിക്കാറില്ല. കാള പെറ്റന്നു കേട്ടാൽ ഉടനെ കയറെടുക്കുന്ന സൈബർ പോരാളികൾക്ക് അതു മനസ്സിലാകുമെന്നു തോന്നുന്നില്ല.

തന്റെ സന്ദർശനം ഒരു ചർച്ചാ വിഷയമാക്കാൻ മമ്മൂട്ടി ആഗ്രഹിച്ചിട്ടുണ്ടാകില്ല. ആരാധകരുടെ അമിത സ്നേഹം കലാകാരന് ഒരിക്കലും ശല്യമാകാൻ പാടില്ല. ഒരു വ്യക്തിയുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന ഈ " റീൽസ് സംസ്കാരം " അഭിലഷണീയമാണോ എന്നു കൂടി ബന്ധപ്പെട്ടവർ ആലോചിക്കണം. ഒരാൾ മനസ്സിൽ കാണുന്നതു പോലെ മറ്റൊരാൾ പെരുമാറണം എന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ല. സ്വകാര്യതയെ മാനിക്കാൻ ശ്രമിക്കുക എന്നുമായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്.

More from Filmibeat

Read more about: mammootty sreekumaran thampi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X