For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ പേരില്‍ പ്രചരിച്ചത് വ്യാജമാണ്! സോഷ്യല്‍ മീഡിയയുടെ തെറ്റ് കണ്ടെത്തി മമ്മൂട്ടി ഫാന്‍സ്

  |
  സോഷ്യല്‍ മീഡയയെ തിരുത്തി മമ്മൂക്ക ഫാന്‍സ്‌ | Oneindia Malayalam

  ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ തിളങ്ങി നില്‍ക്കുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇക്കൊല്ലം മൂന്ന് ഭാഷകളില്‍ അഭിനയിച്ചും മമ്മൂട്ടി കൈയടി വാങ്ങിയിരുന്നു. ഇനി വരാനിരിക്കുന്ന സിനിമകള്‍ ഈ വര്‍ഷത്തെ സകല റെക്കോര്‍ഡുകളും തിരുത്തി കുറിക്കുന്നതാണെന്ന് സൂചനകളുണ്ട്. ഇതിനിടെ സംവിധായകന്‍ അജയ് വാസുദേവ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടൊരു പോസ്റ്റര്‍ അതിവേഗമാണ് തരംഗമായത്.

  ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡിന്റെ 66 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരേ വര്‍ഷം മൂന്ന് ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരേ നടന്റെ 3 സിനിമകള്‍ നോമിനേഷന്‍ നേടുന്ന താരം മമ്മൂട്ടി ആണെന്നായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ പ്രചരിച്ച ചിത്രം വ്യാജമാണെന്ന് വ്യക്തമാക്കി കൊണ്ട് മമ്മൂട്ടി ഫാന്‍സ് ക്ലബ്ബുകാര്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടി ആരാധകൻ വിഷ്ണു സുഗതൻ ഇക്കാര്യം വ്യക്തമാക്കി പോസ്റ്റ് ഇട്ടിരുന്നു.

  ഈ വര്‍ഷം റിലീസ് ചെയ്ത മമ്മൂട്ടിയുടെ മൂന്ന് സിനിമകളിലെ ലുക്ക് ചേര്‍ത്ത് വെച്ചുള്ള പോസ്റ്റര്‍ പുറത്ത് വന്നതോടെയാണ് മമ്മൂട്ടിയ്ക്ക് ആശംസയുമായി ഒരുപാട് പേര്‍ രംഗത്ത് വന്നത്. തമിഴില്‍ അഭിനയിച്ച പേരന്‍പ്, തെലുങ്കിലെ യാത്ര, മലയാളത്തിലെ ഉണ്ട എന്നീ സിനിമകളാണ് ഈ നേട്ടത്തിന് അര്‍ഹമാക്കിയ സിനിമകള്‍ എന്നും പോസ്റ്ററില്‍ പറഞ്ഞിരുന്നു. മൂന്ന് ഇന്‍ഡസ്ട്രികളില്‍ നിന്നും ഹിറ്റ് സ്വന്തമാക്കിയതിന്റെ പേരില്‍ ഇങ്ങനെ ഒരു നേട്ടം കൂടി വന്നതിന്റെ ത്രില്ലിലായിരുന്നു ആരാധകര്‍. എന്നാല്‍ അതില്‍ സത്യമില്ലെന്നാണ് മമ്മൂട്ടി ആരാധകര്‍ തന്നെ ഇപ്പോള്‍ വ്യക്തമാക്കിയത്.

  മമ്മൂട്ടി ആരാധകന്റെ കുറിപ്പ്

  മമ്മൂട്ടി ആരാധകന്റെ കുറിപ്പ്

  'മൂന്ന് ഭാഷകളില്‍ നിന്നായി മമ്മൂക്കയുടെ മൂന്ന് ചിത്രങ്ങള്‍ ഇത്തവണ ഫിലിം ഫെയര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു എന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളിലുള്‍പ്പടെ പരക്കെ പ്രചാരത്തിലെത്തിയ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതവും ആരുടെയോ വ്യാജ സൃഷ്ടിയുമാണ്. ഈ വര്‍ഷം ഇനിയും അവസാനിക്കാനിരിക്കെ ഈ പറയപ്പെടുന്ന ചിത്രങ്ങളെല്ലാം അടുത്ത വര്‍ഷത്തെ പുരസ്‌കാര പരിധിയില്‍ പരിഗണിക്കപ്പെട്ടേക്കാവുന്നതാണെന്ന് ഒരു നിമിഷം ചിന്തിച്ചാല്‍ ബോധ്യപ്പെടാവുന്നതേയുള്ളു'.

  'ഇത്തരം തെറ്റായ വാര്‍ത്തകള്‍ പടച്ചു വിടുകയും ഉറവിടം പോലും നോക്കാതെ അതേപടി അച്ചടിച്ച് കോളം തികക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ അല്‍പം കൂടി ഉത്തരവാദിത്വ ബോധ്യത്തോടെ വാര്‍ത്തകളെ സമീപിക്കണമെന്നും കാണുന്നതെന്തും അതേപടി ഷെയര്‍ ചെയ്യുന്ന പ്രവണത ഉത്തരവാദിത്വപെട്ട സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികള്‍ എങ്കിലും ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുന്നു. Note : അവാര്‍ഡ് പ്രഖ്യാപന സമയം ജൂറിയെ പോയി സ്വയമ്പന്‍ തെറി വിളിച്ചു ആ മഹാ നടനെ മറ്റുള്ളവരുടെ മുന്നില്‍ തരാം താഴ്ത്താന്‍ നമ്മളൊരു കാരണമാകരുതെന്നു സ്വയം പറഞ്ഞുറപ്പിക്കുക'.

  മൂന്ന് ഇൻഡസ്ട്രികളിൽ തിളങ്ങി മമ്മൂട്ടി

  മൂന്ന് ഇൻഡസ്ട്രികളിൽ തിളങ്ങി മമ്മൂട്ടി

  ഒത്തിരി വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു മമ്മൂട്ടി തമിഴിലേക്കും തെലുങ്കിലേക്കും അഭിനയിക്കാന്‍ പോവുന്നത്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷം തമിഴില്‍ മമ്മൂട്ടി നായകനായ പേരന്‍പ് ആയിരുന്നു ഇക്കൊല്ലം ആദ്യമെത്തിയ മമ്മൂട്ടി ചിത്രം. ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം എങ്ങനെയാണെന്ന് കാണിച്ചൊരുക്കിയ പേരന്‍പ് പ്രശസ്തമായ പല ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് തിയറ്ററുകളിലേക്ക് എത്തിയത്. തൊട്ട് പിന്നാലെ തെലുങ്കില്‍ നിന്നുള്ള യാത്രയും റിലീസ് ചെയ്തിരുന്നു.

  ഏറെ കാലത്തിന് ശേഷം മമ്മൂട്ടി രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തിയ സിനിമ ആന്ധ്രാപ്രദേശിന്റെ മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. വൈഎസ്ആര്‍ റെഡ്ഡിയ്ക്ക് വേണ്ടിയുള്ള മമ്മൂട്ടിയുടെ രൂപമാറ്റത്തിലും തെലുങ്കില്‍ മമ്മൂട്ടി തന്നെ ഡബ്ബ് ചെയ്ത ഡയലോഗുകള്‍ക്കും വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. മൊഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി യാത്രയും മാറി. നിരന്തരം ഹിറ്റ് സിനിമകള്‍ വന്നതിന് പിന്നാലെ തന്നെ എത്തിയ ഉണ്ട എന്ന ചിത്രവും ശ്രദ്ധേയമായി

  ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമയില്‍ എസ് ഐ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 2014 ലെ ഇലക്ഷന്‍ കാലത്ത് നോര്‍ത്ത് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് കേരളത്തില്‍ നിന്നും പോയ പോലീസുകാര്‍ക്ക് നേരിടേണ്ടി വന്ന യഥാര്‍ഥ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. പോലീസ് കഥാപാത്രം എന്നതിനപ്പുറം മമ്മൂട്ടിയുടെ നാച്യുറല്‍ വേഷങ്ങളിലൊന്നായിരുന്നു ഉണ്ടയില്‍ ഉണ്ടായിരുന്നത്. ഇത് നിരവധി പ്രേക്ഷക പ്രശംസയ്ക്കും വഴി ഒരുക്കിയിരുന്നു. മമ്മൂട്ടി ഫാന്‍സ് പറയുന്നത് പ്രകാരം അടുത്ത വര്‍ഷത്തെ ഫിലിം ഫെയറില്‍ ഈ സിനിമകളും ഇതുപോലെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

  English summary
  Mammootty Not Nominated Film Fare Nomination Says Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X