സിനിമാ പ്രേമികള്‍ക്ക് മമ്മൂട്ടി 1992 ല്‍ നല്‍കിയ ഉപദേശം, ആരും കാണാത്ത മമ്മൂക്കയുടെ അഭിമുഖം

By Anas P

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ വൈറലായി അദ്ദേഹത്തിന്റെ പഴയകാല ഇന്റര്‍വ്യു. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയ അഭിമുഖം 1992 ലെ മമ്മൂട്ടിയുടെ ഖത്തര്‍ സന്ദര്‍ശനവേളയില്‍ നിന്നുള്ളതാണ്. ഒന്‍പത് മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. കുഞ്ഞു ദുല്‍ഖര്‍ സല്‍മാനെയും മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനെയും വീഡിയോയില്‍ കാണാം.

''അടുത്തതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍ കിഴക്കന്‍ പത്രോസ്, മഹാനഗരം.. പിന്നെ ഫാസിലിന്റെ ഒരു തമിഴ് പടമുണ്ട്, ഒരു ഹിന്ദി പടമുണ്ട്...'' തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച് മമ്മൂട്ടി പറയുന്നു.

1

Recommended Video

ഇക്കയുടെ പിറന്നാൾ മാസ്സ് Mammootty Birthday Special Mashup

സിനിമയെടുക്കാന്‍ പരിചയം ആവശ്യമാണ്. വെറും സിനിമാ മോഹം കൊണ്ട് മാത്രം ആരും ഉള്ള ജോലി കളഞ്ഞ് സിനിമയിലേക്ക് വന്ന് അബദ്ധത്തില്‍ ചാടരുത്... സിനിമാ പ്രേമികളായ പ്രവാസികളോട് മമ്മൂട്ടി പറയുന്നു. ശോഭന, മുരളി, കൊച്ചിന്‍ ഹനീഫ, സിദ്ദീഖ്, സൈനുദ്ദീന്‍, കുഞ്ചന്‍ എന്നീ താരങ്ങള്‍ക്ക് പുറമെ സംവിധായകന്‍ ലോഹിതദാസ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവരെയും വീഡിയോയില്‍ കാണാം.

എവിഎം ഉണ്ണി ആര്‍ക്കൈവ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആരും കാണാത്ത മമ്മൂക്കയുടെ ഈ അഭിമുഖം പുറത്തു വന്നിരിക്കുന്നത്. കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖവും ഈ ചാനലിലൂടെ പുറത്തു വന്നിരുന്നു. ഗിന്നസ് പക്രു, നാദിര്‍ഷ, മാള അരവിന്ദന്‍ നെല്ലിക്കോട് ഭാസ്‌ക്കരന്‍ എന്നിവരുടെയെല്ലാം പഴയ കാല അഭിമുഖങ്ങള്‍ ചാനലിലുണ്ട്. 1984 മുതല്‍ ഖത്തറിലെ കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂര്‍ സ്വദേശി മുഹമ്മദ് ഉണ്ണിയാണ് എ.വി.എം ഉണ്ണി എന്നറിയപ്പെടുന്നത്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X