മോഹന്‍ലാലുമായി മത്സരമുണ്ട്, പക്ഷെ ജീവിതത്തിലല്ല; ലാലുമായുള്ള സൗഹൃദത്തെ കുറിച്ച് മമ്മൂട്ടി
മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഒരു ഇന്റസ്ട്രിയുടെ രണ്ട് നെടുംതൂണുകളായിരിക്കെ ഇരുവരും ഉറ്റ സഹത്തുക്കളാണ്. പരസ്പം ഈഗോയോ മറ്റ് വിദ്വേഷങ്ങളോ ഒന്നുമില്ലാതെ പതിറ്റാണ്ടുകളായി മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നു. ആ ബന്ധത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മമ്മൂട്ടി മനസ്സുതുറന്നു.
ഞങ്ങള്‍ രണ്ട് പേരും ഏകദേശം ഒരേ സമയത്താണ് സിനിമാ ലോകത്ത് എത്തിയത്. ഇന്ന് പറയുകയും കേള്‍ക്കുകയും ചെയ്യുന്ന താരങ്ങള്‍ ആവുന്നതിന് മുന്‍പേ ഞങ്ങള്‍ സുഹൃത്തുക്കളാണ്. അതുകൊണ്ടാണ് അന്‍പതിധികം സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ സാധിച്ചതും- മമ്മൂട്ടി പറഞ്ഞു തുടങ്ങി. തമ്മില്‍ മത്സരമുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അതുണ്ട് എന്നായിരുന്നു മെഗാസ്റ്റാറിന്റെ പ്രതികരണം. തീര്‍ച്ചയായും ഞങ്ങള്‍ തമ്മില്‍ മത്സരമുണ്ട്. അത് വേണം. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലായാലും ചെയ്യുന്ന കാര്യത്തിലായാലും ഞങ്ങള്‍ തമ്മില്‍ മത്സരമുണ്ട്. അത് സിനിമയില്‍ മാത്രമാണ്, ജീവിതത്തില്ല- മമ്മൂട്ടി പറഞ്ഞു.

മമാങ്കം എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിയ്ക്കുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ് എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം. മലയാളത്തിന് പുറമെ തെുങ്കിലും തമിഴിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications