മമ്മൂട്ടി ഡാന്‍സ് കളിക്കാതിരിക്കാന്‍ കാരണമെന്താണെന്ന് അറിയുമോ? ഇത്രയും നാണമുള്ള ആളായിരുന്നോ മമ്മൂക്ക
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച പേരന്‍പ് തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. തൊട്ട് പിന്നാലെ തെലുങ്കില്‍ നിര്‍മ്മിക്കുന്ന യാത്ര റിലീസിനെത്തുകയാണെന്നുള്ളതാണ് ആരാധകരെ സന്തോഷത്തിലാക്കുന്നത്. അതിനിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡാന്‍സ് കളിക്കാന്‍ നാണമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

എല്ലാ സിനിമകളും എല്ലാ കഥാപാത്രങ്ങളും ഞാന്‍ തന്നെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അഭിനേതാവെന്ന നിലയില്‍ ഞാന്‍ സ്വാര്‍ഥനാണ്. അത് കൊണ്ട് തന്നെയാണ് സിനിമ എന്നില്‍ നിന്നും വിട്ട് പോകത്തതും ഞാന്‍ സിനിമയില്‍ നിന്നും വിട്ട് പോകത്തതെന്നും മമ്മൂട്ടി പറയുന്നു.
ഡാന്‍സ് ചെയ്യാനറിയില്ലേ എന്ന വിമര്‍ശനത്തോട് മമ്മൂട്ടിയ്ക്ക് പറയാനുള്ള മറുപടി ഇങ്ങനെയാണ്. ഡാന്‍സ് ചെയ്യാന്‍ ചെറിയ നാണമുണ്ട്. അത് കൊണ്ടാണ് കളിക്കാത്തത്. കാണുമ്പോള്‍ അത് എളുപ്പമാണെന്ന് തോന്നും. പക്ഷെ അവിടെ ചെന്ന് നില്‍ക്കുമ്പോള്‍ ചെയ്യാന്‍ കഴിയില്ല. ദളപതി സിനിമയിലൊക്കെ കഷ്ടപ്പെട്ടാണ് ഡാന്‍സ് ചെയ്തത്. ഡാന്‍സ് ചെയ്യുമ്പോള്‍ റിയലിസ്റ്റിക് ആകില്ലെന്ന് പറയുന്നത് ഒഴിയാനുള്ള ന്യായമാണ്. സത്യത്തില്‍ തനിക്ക് കളിയ്ക്കാന്‍ അറിയില്ലെന്നുള്ളതും നാണവും കാരണമാണ് താന്‍ ഡാന്‍സ് കളിക്കാത്തതെന്നാണ് മമ്മൂട്ടി പറയുന്നത്.


Click it and Unblock the Notifications